ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27



ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-25

31074-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31074
യൂണിറ്റ് നമ്പർLK/2018/31074
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Pala
ഉപജില്ല Ramapurm
ലീഡർEzekiah Joan Incent
ഡെപ്യൂട്ടി ലീഡർJissa Elizabeth Jijo
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Manu K Jose
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Julia Augustin
അവസാനം തിരുത്തിയത്
19-01-2024Anoopgnm
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 13456 SHANIYAMOL K 9A
2 12505 AMRITHA VIJAYAN 9D
3 12512 ARDRA K RAJEEV 9D
4 12513 AMEYA MARY TOM 9C
5 12521 DEVANANDHA M 9D
6 12527 FAHMIA ARIF 9D
7 12537 RESVANA KAMAL 9D
8 12548 DEVANANDHA PRAKASH 9C
9 12550 ANANYA ANN PRAKASH 9C
10 12556 GAYATHRI VINOD 9C
11 12560 SREYAMOL P S 9A
12 12751 RIYA ALEYAMMA SHAJI 9D
13 12960 ASHMIKA S 9C
14 12962 DIVYA P R 9C
15 13102 ABNAYA T S 9A
16 13110 IRIN ROSE BIJU 9B
17 13119 HRUDHYA AJIKUMAR 9B
18 13120 ALPHONSA SONEY 9C
19 13151 ALONA ELIZABETH THOMAS 9D
20 13152 SAHLA RASHEED 9B
21 13154 SREELAKSHMI S 9B
22 13155 ANAGHA ANN SHIBU 9C
23 13156 JIBIA JOB 9C
24 13201 DIYONA ELIN JACOB 9D
25 13215 ANANYA PRATHAP 9B
26 13217 ADITHYA S 9B
27 13277 ASHIMA SHIBU 9B
28 13277 ASHIMA SHIBU 9B
29 13277 ASHIMA SHIBU 9B
30 13277 ASHIMA SHIBU 9B
31 13152 SAHLA RASHEED 9B
32 13154 SREELAKSHMI S 9B
33 13155 ANAGHA ANN SHIBU 9C
34 13156 JIBIA JOB 9C
35 13201 DIYONA ELIN JACOB 9D
36 13215 ANANYA PRATHAP 9B
37 13217 ADITHYA S 9B
38 13277 ASHIMA SHIBU 9B
39 13277 ASHIMA SHIBU 9B
40 13277 ASHIMA SHIBU 9B

റേഡിയൻ്റ് ലൈഫ് പദ്ധതിക്ക് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം

kite

കുട്ടികളിലൂടെ കുടുംബത്തേയും സമൂഹത്തേയും മെച്ചപ്പെട്ട പാരിസ്ഥിതിക ജീവിതത്തിലൂടെ നന്മയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ നടപ്പിലാക്കുന്ന റേഡിയൻ്റ് ലൈഫ് കർമ്മപദ്ധതി തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. റേഡിയൻ്റ് ലൈഫ് പോലുള്ള പദ്ധതികൾ കാലത്തിൻ്റെ വെല്ലുവിളികളെ അതിജീവിക്കാൻ കുട്ടികൾക്ക് കരുത്തേകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ലോഗോ തോമസ് ചാഴികാടൻ എം പി, സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായി റേഡിയൻ്റ് ലൈഫ് പോലുള്ള പ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഓരോ ലക്ഷ്യത്തിലെത്തിച്ചേരുന്നതിനും അതിൻ്റെ പൂർത്തീകരണത്തിനും വ്യക്തമായ ഒരു കർമ്മ പദ്ധതി അനിവാര്യമാണെന്ന് പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജയശ്രീ മുഖ്യപ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു.

kite

കോട്ടയം ജില്ലാ പഞ്ചായത്ത് മെബർ ഷോൺ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെബർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, പിടിഎ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്സ് എന്നിവർ പ്രസംഗിച്ചുു. സമൂഹത്തിൽ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന സാമൂഹിക വിപത്തുകളെയും നവമാധ്യമസ്വാധീനനങ്ങളെയും നേരിടുന്നതിനുള്ള പരിശീലനം കുട്ടികൾക്കും മാതാപിതാക്കൾക്കും പദ്ധതിയുടെ ഭാഗമായി നൽകും. അതുപോലെതന്നെ കുട്ടികളിലൂടെ മാതാപിതാക്കളിലേക്കും ഇങ്ങനെ കുടുംബങ്ങളേയും സമൂഹത്തെയും നന്മയിലേക്ക് നയിച്ച് നവീകരണം സാധ്യമാകുന്നതിനുള്ള വിവിധ പരിപാടികളും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടും. പ്രോജക്ടിൻ്റെ ഭാഗമായി പ്രഗത്ഭരായ വ്യക്തികളുടെ പ്രചോദനാത്മകമായ വിവിധ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. കോവിഡ് മഹാമാരിയിൽ താളം തെറ്റിയ കുട്ടികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസവും കരുത്തും പകർന്നു കൊടുക്കുന്നതിനുള്ള വിവിധ പരിപാടികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയിൽ തല്പരരായ കുട്ടികളുടെ ഗ്രൂപ്പും രൂപീകരിച്ചു.

kite

വെല്ലുവിളികളെ സ്വന്തമായി നേരിടാനും പതറാതെ ജീവിതത്തിൽ പിടിച്ചു നിൽക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ Project കൊണ്ട് ലക്ഷ്യമാക്കുന്നത്. ഓരോ വിദ്യാർത്ഥിയെയും പ്രകാശം പരത്തുന്ന വ്യക്തിത്വങ്ങളാക്കി മാറ്റുക, അങ്ങനെ നമ്മുടെ സാമീപ്യം തന്നെ പ്രചോദനകരവും ചൈതന്യം പകരുന്നതുമാക്കുക. ലളിതവും ശാന്തവുമായ ജീവിത രീതികളിലൂടെ ഇരുളിനെ അകറ്റി വെളിച്ചത്തെ പ്രണയിക്കുന്നവരാക്കുക. അങ്ങനെ തനിക്ക് ചുറ്റുമുള്ളവർക്കായി പ്രകാശം ചൊരിയുന്ന വ്യക്തികളായി മാറുക. നന്മയുടെ പ്രകാശം പരത്താൻ സ്കൂൾ തല പ്രവർത്തനങ്ങളിലൂടെ കല, ദൃശ്യാവിഷ്കാരങ്ങളിലൂടെ നമുക്കു സാധിക്കും. പദ്ധതിയുടെ വിജയത്തിനായി സാലിയമ്മ സ്കറിയ, അലൻ അലോഷ്യസ്, സി. ജിൻസി, മനു കെ ജോസ്, സി. പ്രീത, ജൂലിയ അഗസ്റ്റിൻ, ജോസഫ് കെ വി, റ്റിൻ്റു തോമസ്, ഷീനു തോമസ്, അനു അലക്സ്, മനു ജെയിംസ് എന്നിവരും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മ റ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചു.

ലോക പരിസ്ഥിതി ദിനം

kite

2022 -ലെ പരിസ്ഥിതി ദിന സന്ദേശം ‘ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ (OnlyOneEarth) എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. ലോകമെമ്പാടും ആളുകൾ അന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ, ഈ ദിനത്തിന് നാം കരുതുന്നതിലും പ്രാധാന്യമുണ്ട്. അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതില്ല.പകരം, ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ്. അതിൻറ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മീനച്ചിലാറിൻറ തീരത്ത് അടിഞ്ഞുകൂടിയിരി ക്കുന്ന പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുകയും അതോടൊപ്പം തീര സംരകഷണത്തിനായി തീരങ്ങളിൽ ഇല്ലിതൈ കൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു.


പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംര ക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൽക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ തന്നെ വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു.

   •  കുട്ടികൾ വൃക്ഷത്തൈകളും ചെടികളും വച്ചു പിടിപ്പിച്ചു. 
   • മീനച്ചിലാറിൻ്റെ ഉത്ഭവ പ്രദേശങ്ങളിലൊന്നായ വാകക്കാട്ടെ നദികളും തോടുകളും 	സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾക്കും തുടക്കം കുറിച്ചു. 
   • കുട്ടികൾക്ക് പച്ചക്കറിത്തോട്ടവും ഔഷധചെടികളും വച്ചുപിടിപ്പിക്കുന്നതിന് 	പ്രോത്സാഹനം 	നല്കുി.  
   • കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രരചന, കവിത, പ്രസംഗം, നാടൻ 	പാട്ടുകൾ, 	ഉപന്യാസം  എന്നിവയും നടത്തപ്പെട്ടു.

നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ലിറ്റിൽ കൈറ്റ്സ് ഹൈസ്കൂൾ കുട്ടികൾ

kite

വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റ ആഭിമുഖ്യത്തിൽ നദീസംരക്ഷണയജ്ഞം നടന്നു. കുട്ടികൾ നദീതടത്തിൽ നിന്നുകൊണ്ട് നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് സ്കൂളിൽ രൂപീകരിച്ചു. പ്രകൃതിയിലെ പാരസ്പര്യം തിരിച്ചറിഞ്ഞ് പുഴയുടേയും പരിസ്ഥിതിയുടേയും സംരക്ഷണത്തിൽ സർവ്വ സന്നദ്ധരാക്കാൻ കുട്ടികൾക്ക് സാഹചര്യമൊരുക്കുക, പുഴയും പ്രകൃതിയുമായി കുട്ടികൾക്ക് നഷ്ടപ്പെട്ടു പോയ ആത്മബന്ധം വീണ്ടെടു ക്കുക, കുട്ടികൾളുടെ സംവേദനക്ഷമതയെ ഉണർത്തുക എന്നിവയാണ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ലക്ഷങ്ങൾ. ഹെഡ്‌മിസ്ട്രസ് സി. റ്റെസ്, കൺവീനർ മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ വിജയത്തിനായി ജൂലിയ അഗസ്റ്റിൻ, സാലിയമ്മ സ്കറിയ, സി. ജിൻസി, അലൻ അലോഷ്യസ്, സി. റീനാ, സോയ തോമസ്, സി. പ്രീത, മോളി സെബാസ്റ്റ്യൻ, ബെന്നി ജോസഫ് തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തിക്കുന്നു. വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ

'കാരുണ്യസ്പർശം' ആദരവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ
     		ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച്  ജൂലൈ 1 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കും മാതപിതാക്കൾക്കും സമൂഹത്തിനും ബോദ്ധ്യം കൊടുക്കുന്നതിനായ് 'കാരുണ്യസ്പർശം' എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. വിവിധ ദേശങ്ങളിൽ ജോലി ചെയ്യുന്ന സ്കൂളിലെ പൂർവവിദ്യാത്ഥികളായ ഡോക്ടർമാരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ആദരവ് അർപ്പിച്ചു. 
   ഡോക്ടർമാരുടെ ദിനം സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതിനും   സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവൻ വരെ പണയം വച്ച് കൊവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ നന്ദിയോടെ ആദരിക്കുന്നതിനും ഉള്ള  അവസരമായി കുട്ടികൾ ഉപയോഗപ്പെടുത്തി. 

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കാരുണ്യസ്പർശം എന്ന പ്രോഗ്രാം സംഘടിപ്പിച്ചത് കുട്ടികളിൽ നമ്മുടെ ആരോഗ്യരംഗത്തിൻ്റെ കരുതലും സ്നേഹവും വ്യക്തമാക്കുന്ന കലാപരിപാടികളും ഇതോടൊപ്പം നടത്തി.

വാകക്കാടിൻറ പൊന്നോമനകൾ

             	2022 ൽ എസ് എസ് എല് ‍സി പരീക്ഷയെഴുതിയ കുട്ടികളിൽ പൂരിപക്ഷവും ഫൾ എ പ്ലസ് നേടികൊണ്ട് സ്കുളിന് തുടർച്ചയായ പതിനാലാം വർഷവും എസ് എസ് എല് ‍സി ക്ക് നൂറു ശതമാനം വിജയം നേടി കൊടുത്തു. പരീക്ഷ എഴുതി‍യ60കുട്ടികളിൽ 19 കുട്ടികൾ ഫൾ എ പ്ലസ് നേടി. പാലാ വിദ്യാഭ്യാസജില്ലയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്
          	നമ്മുടെ സ്കൂളിൻെ്റ അഭിമാനമായ യു എസ്എസ് വിജയികൾ. പരീക്ഷ എഴുതിയ കുട്ടികളിൽ 5 കുട്ടികൾ യുഎസ്എസ് പരീക്ഷയിൽ വിജയികളായി സ്കൂളിന് അഭിമാനമായിരിക്കുന്നത്. വിജയികളെ ലിറ്റിൽ കൈറ്റ്സ്  ക്ലബ് അഭിനന്ദിച്ചു.

ആരോഗ്യം നിലനിർത്തൂ... ജങ്ക് ഫുഡ് ഉപേക്ഷിക്കൂ... ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനവുമായി കുട്ടികൾ രംഗത്ത്. ഒരു വിധ പോഷക ഗുണവുമില്ലാത്ത രുചിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ് എന്നും അമിതമായ കൊഴുപ്പ്, മധുരം, ഉപ്പ് തുടങ്ങിയവയൊക്കെ അടങ്ങിയ കലോറി കൂടുതലുള്ള ആഹാരങ്ങളാണിവയെന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി.

ശുചിത്വശീലവും വ്യായാമവും വിട്ടുവീഴ്ചയരുത്: ഡോ. അന്നു സെബാസ്റ്റ്യൻ (അഷ്ടാംഗ ആയുർവേദ വിദ്യാപീഠം, പാലക്കാട്) ശുചിത്വശീലവും വ്യായാമവും എന്ന വിഷയത്തിൽ ഡോ. അന്നു സെബാസ്റ്റ്യൻ കുട്ടികളോട് സംവാദം നടത്തി. ശുചിത്വ ശീലം, വ്യായാമം ഇവയുടെ പ്രാധാന്യം വിവരിക്കുന്ന സെമിനാറുകൾ മൾട്ടീമീഡിയ പ്രസൻ്റേഷനോടുകൂടി സംഘടിപ്പിച്ചു . പിന്നീട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഒരു ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു .

മാലിന്യസംസ്കരണം വീടുകളിൽ പരമാവധി മാലിന്യം ഉണ്ടാവാതെ ശ്രദ്ധിക്കുന്നതിനേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചർച്ച ചെയ്തു. ജൈവ മാലിന്യം സംസ്കരിച്ച് വളമാക്കുക, പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക, പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിന് കൊണ്ടു പോകുന്നതിന് ഏല്പിക്കുക തുടങ്ങിയവയെക്കുറിച്ച് ബോധവൽകരണം നടത്തി.

ഊർജ്ജസംരക്ഷണം

  		വൈദ്യുതി, പെട്രോൾ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മാതാപിതാക്കളുമായി ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ചർച്ച ചെയ്തു. കഴിയുന്ന വിധത്തിലെല്ലാം ഊർജ ഉപയോഗം കുറയ്ക്കുന്നതിനും പ്രകൃതിയെ പരിരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് മാതാപിതാക്കളോട് കുട്ടികൾ പറ‍ഞ്ഞു.

ജീവിതശൈലി രോഗങ്ങൾ

   		ജീവിതശൈലി രോഗങ്ങൾ, പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ  ബോധൽക്കരണ പരിപാടിയിൽ നിരവധിപേർ പങ്കെടുക്കുകയും ജീവിത ശൈലിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ‍ അവരെ ബോധവാൻമാരാക്കുകയും ചെയ്തു.

KEY – Knowledge Empowerment Programme

    		സ്കൂളിലെ  കുട്ടികൾക്ക് പി എസ് സി പോലുള്ള പരീക്ഷകൾക്ക് ചെറിയ ട്രെയിനിംങ് എന്ന നിലയിൽ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ഓരോ ആഴ്ചയും എല്ലാ ക്ലാസ്സുകളിലും ആനുകാലികവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾ അവ എഴുതി പഠിക്കുകയും ചെയ്യുന്നു. പരീക്ഷ നടത്തി വിജയികളാവുന്നവർക്ക് പുരസ്ക്കാരങ്ങൾ കൊടുക്കുന്നു. 

ശുചീകരണ പ്രവർത്തനങ്ങൾ

   പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു.  വാകക്കാടിലെ വെയിറ്റിംങ് ഷെഡ്  ലിറ്റിൽ കൈറ്റ്സ്  കുട്ടികളെല്ലാം ചേർന്ന് കഴുകി വൃത്തിയാക്കി. റോഡിനിരു വശവും വൃത്തിയായി സൂക്ഷിക്കുന്നു.

ജൈവവൈവിധ്യ ഉദ്യാനം

     		സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. ചെടികൾ നട്ടു പിടിപ്പിക്കുന്നതിലും കളകൾ പറിച്ച് പൂന്തോട്ടം വൃത്തിയാക്കുന്നതിലും ലിറ്റിൽ കൈറ്റ്സ്  കൂട്ടുകാർ മുൻ നിരയിൽ നിൽക്കുന്നു.

കൃഷി

    	ലഭ്യമായ സ്ഥലത്ത് മരച്ചീനി, ചേന, വഴുതന, പയർ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ കൃഷി ചെയ്യുന്നു. ഇതിന്റെ ഫലങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ കറികളുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.

കാർഷിക പ്രവർത്തനങ്ങൾ

		വീട്ടിൽ തന്നെ കാർഷിക പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ കൂടുതൽ സമയം കണ്ടെത്തി. പച്ചക്കറികൾ നടുന്നതിനായി ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.  അതിനാൽതന്നെ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങളും മെച്ചപ്പെട്ടതായിരുന്നു . 
   • തങ്ങളുടെ സാധ്യതകൾക്കനുസരിച്ച് ഒരോ കുട്ടിയും കൃഷിത്തോട്ടം ഒരുക്കി. 
   • ഫലവൃക്ഷത്തൈകളും പച്ചക്കറിച്ചെടികളും നട്ടു വളർത്തി. 
   • കോഴി, മീൻ, ആട്, മുയൽ എന്നിവയേയും ചില കുട്ടികൾ വളർത്തുന്നു. 
   • കാർഷിക വിളകളെക്കുറിച്ചും ഇവയ്ക്കുണ്ടാകുന്ന രോഗങ്ങളേക്കുറിച്ചും മുതിർന്ന കർഷകരോട്   ചോദിച്ചറിയുകയും    അത് മറ്റുള്ളവരുമായി ഷെയർ ചെയ്യുകയും ചെയ്തു.
   • കുട്ടികൾ , വീട്ടിൽ വച്ചുപിടിപ്പിച്ച പച്ചക്കറികൾ സ്കൂളിൽ ഓണസദ്യ ഒരുക്കുന്നതിനായി കൊണ്ടുവരുകയും ചെയതു.  അങ്ങനെ കാർഷിക പ്രവർത്തനങ്ങൾ മികവുറ്റതാക്കി മാറ്റി.

ലഹരി വിരുദ്ദദിനം'അരുത് ലഹരി'

     		കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിനെതിരെ അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒരുമിച്ചുനിൽക്കുന്നു. ലഹരിക്കെതിരെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ മാതാപിതാക്കൾക്ക് ബോധവത്കരണം നടത്തി.  സ്കൂൾ അസംബ്ലിയിൽ മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും തളർത്തുകയും നശിപ്പിക്കുകയും ചെയ്യും എന്നതുകൊണ്ട് ഞാൻ ഒരിക്കലും അവ ഉപയോഗിക്കില്ലെന്നും  മറ്റുള്ളവരെ അവ ഉപയോഗിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുമെന്നും വിദ്യാർഥികൾക്ക് അവ നൽകാൻ ശ്രമിക്കുന്നവരെ അതിൽനിന്നു തടയുമെന്നുെം പ്രതിജ്ഞ ചെയ്യുതു.

കൊറോണമൂലം ജീവിതം വഴിത്തിരിഞ്ഞുപോയ ഒരുപാട് കുഞ്ഞുങ്ങളുണ്ട്. പിന്നെ അവരുടെ മനസിൻ്റെ പ്രശ്നങ്ങൾ കണ്ടുപ്പിടിച്ച് അതിന് പരിഹാരങ്ങൾ നൽകി, കുഞ്ഞുങ്ങളെ അവരുടെ പഴയലോകത്തേക്ക് തിരികെ കൊണ്ടുവന്ന് പഠനത്തിൽ കൂടുത‍‍ൽ ശ്രദ്ധകേന്ദ്രീകരിക്കാനുമായി അരുത് ലഹരി എന്ന പദ്ധതിയിലൂടെ ആരംഭം കുറിച്ചു.

ലഹരിക്കെതിരെ നൂതന ആശയവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ 'ലഹരിക്കെതിരെ ഗണിതലഹരി'

kite

ലഹരിക്കെതിരെ പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. ലഹരിക്കെതിരെ ഗണിതലഹരി എന്ന പ്രോഗ്രാമിന് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചു. ലഹരിക്കെതിരെ ഗണിതലഹരി എന്ന ട്രെയിനിങ് പ്രോഗ്രാം അമേരിക്കയിലെ ന്യൂ മെക്സിക്കോ സ്റ്റേറ്റ് എക്സലെൻ്റ് അവാർഡ് ജേതാവും ഗ്യാലപ് മക്കിൻലി കൗണ്ടി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനുമായ സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഗണിതത്തിലെ സുഡോക്കു, ചെസ്സ്, പസ്സിൽസ്, ഗെയിംസ്, കുസൃതിക്കണക്കുകൾ, ഗണിത കൗതുകങ്ങൾ എന്നിവയിലേക്കൊക്കെ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അങ്ങനെ ഒരു പരിധി വരെ ലഹരിയിൽ നിന്ന് അകറ്റി നിർത്തുന്നതിനും പ്രോഗ്രാം ലക്ഷ്യം വയ്ക്കുന്നു. കൂടാതെ ഇങ്ങനെയുള്ള വിവിധ കളികളിൽ അല്ലെങ്കിൽ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നതു വഴിയായി അവരുടെ ചിന്താമണ്ഡലം വികസിക്കുകയും പഠനത്തോടു കൂടുതൽ താല്പര്യം ഉണ്ടാവുകയും ചെയ്യും. കുട്ടികൾ വീടുകളിൽ ചെന്ന് സഹോദരങ്ങളും മാതാപിതാക്കളുമൊക്കെയായി ഗണിതകളികളിലും മറ്റു ഗെയിമുകളിലുമൊക്കെ ഏർപ്പെടുമ്പോൾ കുടുംബ ബന്ധങ്ങളും കൂടുതൽ ദൃഡമാകുന്നു. ഇതും ലഹരിയെ ഒരു പരിധിവരെ വീടുകളിൽ നിന്ന് അകറ്റിനിർത്തുന്നതിന് സഹായകമായി തീരും. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, പി റ്റി എ പ്രസിഡൻ്റ് റോബിൻ എന്നിവർ പ്രസംഗിച്ചു. ഗണിതശാസ്ത്ര അധ്യാപകരായ ജോസഫ് കെ വി, ബിൻസി അഗസ്റ്റിൻ, മനു കെ ജോസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നല്കുന്നു. ഗണിതശാസ്ത്ര ക്ലബ് അംഗങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികളും പരിശീലന പരിപാടികൾക്ക് മേൽനോട്ടം നല്കുന്നു.

വെള്ളപ്പൊക്കങ്ങൾക്കും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നു

kite
               വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അന്താരാഷ്ട്ര നദി ദിനത്തോടനുബന്ധിച്ച് കുട്ടികൾ നദികളെ കുറിച്ച് പഠിക്കുകയും നദീ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. നദികളിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും അത് പെട്ടെന്നുള്ള വെള്ളപ്പൊക്ക ങ്ങൾക്കും അങ്ങനെ റോഡുകളുടെ തകർച്ചക്കും കാരണമാകുന്നുവെന്നും കുട്ടികൾ വിലയിരുത്തി. 

അൽഫോൻസാ ഹൈസ്കൂളിന് സമീപത്തുള്ള വാകക്കാട് പാലത്തിൽ ഇത്തവണ നാലു പ്രാവശ്യം വെള്ളം കയറുകയും പാലത്തിനിരുവശങ്ങളിലുമുള്ള റോഡുകൾ തകരുകയും ചെയ്തു. ഇത് പാലത്തിൻറെ അശാസ്ത്രീയമായ നിർമ്മാണം കാരണമാണ് എന്ന് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബും ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പും മീനച്ചിൽ നദി സംരക്ഷണ സമിതി സ്കൂൾ യൂണിറ്റും പരിസ്ഥിതി ക്ലബ്ബും വിലയിരുത്തി. ഏതാണ്ട് 30 മീറ്റർ വീതിയിൽ പുഴയിലൂടെ ഒഴുകിവരുന്ന വെള്ളത്തിന് 16 മീറ്റർ വീതിയിൽ മാത്രമാണ് പാലത്തിനടിയിലൂടെ ഒഴുകാൻ സാധിക്കുന്നത്. ഇത് വെള്ളം പൊങ്ങുന്നതിനും ശക്തമായ ഒഴുക്ക് ഉണ്ടായി റോഡുകൾ തകരുന്നതിനും കാരണമായിത്തീരുന്നു. ഇങ്ങനെയുള്ള അശാസ്ത്രീയ നിർമ്മാണങ്ങൾ അവസാനിപ്പിക്കണമെന്നും നദീകളെ സംരക്ഷിക്കണമെന്നും സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്, മീനച്ചിൽ നദീ സംരക്ഷണ സമിതി സ്കൂൾ യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി ആവശ്യപ്പെട്ടു. മീനച്ചിൽ നദിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായുള്ള വിവിധ പരിപാടികൾക്ക് സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്, ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ മനു കെ ജോസ്,ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് കൺവീനർ അലൻ അലോഷ്യസ്, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ സോയ തോമസ്, നദി സംരക്ഷണ സമിതി കോഡിനേറ്റർ ജോസഫ് കെ വി, ബൈബി ദീപു, ലിറ്റിൽ കൈറ്റ്സ് ക്ലബ് സെക്രട്ടറി അൽഫോൻസാ ബെന്നിയും, അസിൻ നാർസിസാ ബെബി, ആരുണ്യ ഷമ്മി, എൽസാ ടെൻസൺ, റിയ ജോർജ് എന്നിവർ നേതൃത്വം നൽകുന്നു. വാകക്കാട് അൽഫോസാ ഹൈസ്കൂൾ നദീദിനത്തോടനുബന്ധിച്ച് വിവിധ ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

ലഹരിക്കെതിരെ കരവലയം

kite
	ലഹരി വിമുക്ത വിദ്യാല യമായി ആചരിക്കുന്നതിൻ്റെ ഭാഗമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അദ്ധ്യാപകരും കുട്ടികളും ചേർന്ന് കര വലയം സൃഷ്ടിച്ചു. സ്കൂളിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും ഒന്നു ചേർന്ന് ലഹരിക്കെതിരെ ബാഡ്ജ് ധരിച്ച് ലഹരി വിമുക്ത ശൃംഖല സൃഷ്ടിക്കുകയും ജാഗ്രതാപ്രതിജ്ഞ ചെല്ലുകയും ചെയ്തു. പരിപാടികൾക്ക് ഹെഡ്മിസ്ഡ്രസ് സി. റ്റൈസ്, സീനിയർ അസിസ്റ്റൻ്റ് സാലിയമ്മ സ്കറിയാ എന്നിവർ നേതൃത്വം നല്കി.
   

വായനാദിനം

ജൂണ് ‍19 വായനാദിനത്തോടനുബദ്ധിച്ച് കുട്ടികളിൽവായനയുടെ പ്രാധാന്യം അറിയിക്കാൻ വേണ്ടിയും കുട്ടികളിലെ വായനാശീലം വളർത്താനും മലയാളത്തോടുള്ള കുട്ടികളുടെ താല്പര്യകുറവു മാറ്റുന്നതിനും വേണ്ടി അമ്മ മലയാളം എന്ന വിഷയത്തിൽ നല്ലപാഠം കുട്ടികൾ ക്ലാസെടുത്തു. വായനാദിനവുമായി ബദ്ധപ്പട്ട് പോസ്റ്റർ മത്സരവും വായനാ മത്സരവും ക്യുസ് മത്സരവും നടത്തുകയുണ്ടായി.

ലോക ഓസോൺ ദിനം

ലോക ഓസോൺ ദിനത്തിൽ ഓസോൺപാളിയെ സംരക്ഷിക്കുവാൻ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബോധവത്കരണ പരിപാടികൾ നടത്തി. ഓസോൺസംരക്ഷണ സന്ദേശങ്ങൾ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻകൈയെടുത്തു. ആഗോളതാപനത്തിന് മരമാണ് മറുപടിയെന്നും വെട്ടിമാറ്റുന്ന മരങ്ങൾക്ക് പകരം കൂടുതൽ മരങ്ങൾ വെച്ച് പിടിപ്പിക്കണമെന്നും സമൂഹത്തെ ഉദ്ബോദിപ്പിച്ചു.

സസ്യ പരിപാലനം

		ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ സസ്യ പരിപാലനത്തിനും പക്ഷികളെ നിരീക്ഷിക്കുന്നതിനും പക്ഷികൾ കൂടൊരുക്കുന്നത് ശ്രദ്ധിക്കുന്നതിനും സമയം കണ്ടെത്തി. മറ്റു കുട്ടികളുമായി പങ്കുവയ്ക്കുകയും അത് അവർക്ക് പ്രചോദനമായി തീരുകയും ചെയ്തു. 

ലിറ്റിൽ കൈറ്റ്സ് : സിംമ്പോസിയം

പരിസ്ഥി മലിനീകരണം മൂലം വായുവിലുണ്ടാകുന്ന വിഷാംശങ്ങളെക്കുറിച്ചും ഇത് മനുഷ്യശരീരത്തിലെ അവയവങ്ങളെ എപ്രകാരം ബാധിക്കുമെന്നും മൾട്ടിമീഡിയ പ്രസൻേ്റഷനോടുകൂടി കുട്ടികളെ ബോധവാൻമാരാക്കി. കുട്ടികൾക്ക് ഏറ്റവും എളുപ്പമുള്ള രീതിയിലും പെട്ടന്ന് മനസിലാകുന്നരീതിയിലുമാണ് സ്കൂൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സിംമ്പോസിയം ഓർഗനൈസ് ചെയ്തത്.

ലഹരിക്കെതിരെ ചങ്ങലയും റാലിയും

kite

       ലഹരിക്കെതിരെ എന്ന കാമ്പയിന്റെ ഭാഗമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. സ്കൂൾ അങ്കണത്തിൽ ചേർന്ന അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി. ജംഗ്ഷനിലേക്ക് ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് പ്ലക്കാർഡുകൾ ഏന്തി കുട്ടികൾ റാലി നടത്തി. ലഹരി വിരുദ്ധ ഗാനം, മൈം എന്നിവ അവതരിപ്പിച്ചു കൊണ്ടും മനുഷ്യ ചങ്ങല തീർത്തും പൊതുജനങ്ങൾക്ക് ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം നൽകി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ദേശീയ സൈബർദിനം

    		നവംബ‍ർ30ദേശിയ സൈബർദിനത്തിൽ ഫോണുകളുടെ തെറ്റായ ഉപയോഗത്തെപറ്റിയും സൈബർക്രൈംസിനെ‍പറ്റിയും നല്ലപാഠം കുട്ടികൾ ക്ലാസെടുക്കുകയും ചെയ്യ്തു. ഫോണുകൾ ആവശ്യങ്ങൾക്കുവേണ്ടി കുറച്ചുസമയം മാത്രമേ ഉപയോഗിക്കാവൂ എന്നും സൈബറിൻെ്റ സുരക്ഷ എങ്ങനെ ഉറപ്പാക്കാം, സൈബർക്രൈംസ് എന്താണ് , എങ്ങെയാണ് നാം സൈബർക്രൈംസിൽ പെടുന്നത് എന്നിവയെ പറ്റി ലിറ്റിൽ കൈറ്റ്സ്കുട്ടികൾ ക്ലാസെടുത്തു. 

ഞാൻ എന്തു ചെയ്യണം?

      		ഉത്തരം നമ്മുടെ ഉള്ളിൽ നിന്നും തന്നെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂൾ മാതാപിതാക്കൾക്കും അധ്യാപകർക്കുമായി ഒരുക്കിയിരിന്ന  പി റ്റി എ പൊതുയോഗം മാതാപിതാക്കളിൽ നിന്ന് കുട്ടികൾ പ്രതീക്ഷിക്കുന്നത് എന്തെല്ലാമെന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
   

ഈ വഴി തെറ്റാതെ കാക്കാം

              "ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ,   ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ തന്നെ മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി. അതുപോലെതന്നെ 'സ്ക്രീൻ ‍ടൈം' മൊബൈൽ, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ സ്ക്രീനുകളുിലെക്ക് നോക്കിയിരിക്കുന്ന സമയം കുറയ്ക്കുന്നതന് മൾട്ടിമീഡിയ പ്രസൻേ്റഷനോടുകൂടി  മാതാപിതാക്കൾക്കും കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസെടുത്തു.

'സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ്’

kite

സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ് എന്ന് കുട്ടികൾ അമ്മമാരെ മൾട്ടിമീഡിയ പ്രസൻ്റേഷനോടുകൂടി എടുത്ത സൈബർ സുരക്ഷാ പരിശീലന പരിപാടിയിൽ ബോധ്യപ്പെടുത്തികൊടുത്തപ്പോൾ അമ്മമാർക്ക് ആശ്ചര്യവും കൗതുകവും ഒപ്പം നെടുവീർപ്പും. സംസ്ഥാന സർക്കാരിൻറെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളും വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം കുറിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോസ് അമ്മ അറിയാൻ എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പണമിടപാടുകൾ, ഗെയിമുകൾ, ഇൻ്റർനെറ്റ് ഉപയോഗം എന്നിവയിലെല്ലാം രക്ഷിതാക്കളുടെ ആരോഗ്യകരമായ ശ്രദ്ധ വേണമെന്ന് കുട്ടികൾ അമ്മമാരെ ഓർമ്മപ്പെടുത്തി. സ്മാർട്ട്ഫോൺ, ഇൻ്റർനെറ്റിൻ്റെ സുരക്ഷിതമായ ഉപയോഗം, സുരക്ഷിതമായ മൊബൈൽ ഉപയോഗം, വ്യാജവാർത്തകൾ എങ്ങനെ തടയാം, ഇൻ്റർനെറ്റിലെ ചതിക്കുഴികൾ എന്നിങ്ങനെ നാലു സെഷനുകളിലായി നടന്ന ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കുട്ടികളും നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ എന്നിവർ സൈബർലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിലും ക്ലാസെടുത്തു. ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് കുട്ടികളോട് പറയുന്നതിൽ അർത്ഥമില്ല എന്നും എന്നാൽ അത് എങ്ങനെ നമുക്കും കുട്ടികൾക്കും ഉപകാരപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാം എന്ന കാര്യം അറിഞ്ഞിരിക്കണം എന്നും കുട്ടികൾ അമ്മമാരെ ഉദ്ബോധിപ്പിച്ചു. ഫോണിൽ വരുന്ന ഓ ടി പി ഒരു കാരണവശാലും ആരുമായും പങ്കുവെക്കരുത് എന്നും ഗൂഗിൾ പേ, മറ്റ് ബാങ്കിംഗ് ആപ്പുകൾ എന്നിവയുടെ പാസ് വേഡുകൾ രഹസ്യം ആയിരിക്കണമെന്നും കുട്ടികൾ ഓർമ്മപ്പെടുത്തി. ചില സന്ദേശങ്ങൾ വ്യാജമാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നും കുട്ടികൾ ഉദാഹരണസഹിതം വ്യക്തമാക്കി. കുട്ടികൾ എന്തിനൊക്കെ മൊബൈൽ ഉപയോഗിക്കുന്നു എന്നും എന്തൊക്കെ ഷെയർ ചെയ്യുന്നു എന്നും രക്ഷിതാക്കൾ മനസ്സിലാക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണം. കുട്ടികളുടെ യൂട്യൂബ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയയുടെ ഉപയോഗം തുടങ്ങിയവയ്ക്ക് സമയപരിധി ഏർപ്പെടുത്തണമെന്നും കുട്ടികൾ തന്നെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

സത്യമേവ ജയതേ

kite

സത്യമേവ ജയതേ എന്ന സംരഭത്തിൻെ്റ ലക്ഷ്യം എന്നത് വ്യാജവാർത്തകൾ തിരിച്ചറിയുന്നതിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്നതാണ്. സ്കൂളുകളിൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സംസ്ഥാന സർക്കാർ സംരംഭമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫോർ എഡ്യുക്കേഷൻ ആരംഭിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി സത്യമേവ ജയതേ ക്ക് എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. അ‍ഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിനും അതിൻെറ വ്യാപനം തടയുന്നതിനുമുള്ള അടിസ്ഥാന വൈദഗ്ധ്യം കൊടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.

ദേശീയകായികദിനം

kite

ഓഗസ്റ്റ് 29 ദേശിയ കായികദിനത്തോടനുബദ്ധിച്ച് സ്പോട്സ് മാസ്റ്റർ മനു ജയിമ്സിൻെ്റ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനവും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 'നോ റ്റു ജിം' ക്ലാസും നടത്തുകയുണ്ടായി. ക്ലാസിൽ വെയിറ്റ് ലിഭ്റ്റിങ്ങ് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ദോഷകരമായ ഭവിഷത്തിനെക്കുറിച്ചും പുതുതലമുറയ്ക്ക് മണ്ണിൽ പണിയെടുക്കാനുള്ള മടിയും മണ്ണിൽ പണിയെടുത്താലുണ്ടാവുന്ന നല്ല ശരീരത്തിനു പകരം അതിനുവേണ്ടി കാശുമുടക്കി ജിമ്മിൽ പോയി ഉണ്ടാക്കുന്ന പുതുതലമുറയും കായിക മത്സരങ്ങളിൽ നടക്കുന്ന പ്രശ്നമായ സ്റ്റിറോയിടുകളുടെ ഉപയോഗത്തെപറ്റിയും ക്ലാസെടുത്തു.

ശാസ്ത്രദിനം

ശാസ്ത്രദിനവുമായി ബദ്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ വരും തലമുയ്ക്ക് ദോഷകരമല്ലാത്ത രീതിയിൽ വേണം ടെക്നോളജി ഉപയോഗിക്കേണ്ടത് എന്ന് കുട്ടികളെ ബോധവൽക്കരിച്ചു. പരിസ്ഥി മലിനീകരണം മൂലം വായുവിലുണ്ടാകുന്ന വിഷാംശങ്ങളെക്കുറിച്ചും ഇത് മനുഷ്യശരീരത്തിലെ അവയവങ്ങളെ എപ്രകാരം ബാധിക്കുമെന്നും കുട്ടികളെ ബോധവാൻമാരാക്കി.

നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം

kite
           നദീജലം സംരക്ഷിക്കപ്പെടേണ്ടത് ഇന്നിൻറെ ആവശ്യമാണ് എന്ന് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, റെഡ്‌ക്രോസ്സ്, നല്ലപാഠം ക്ലബ്, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്, സീഡ് ക്ലബ്, മീനച്ചിൽ നദി സംരക്ഷണ സമിതി സ്കൂൾ യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി അഭിപ്രായപ്പെട്ടു. മീനച്ചിലാറിന്റെ ആരംഭ ഭാഗമായ വാകക്കാട് നദി വേനൽ ആരംഭിച്ചപ്പോൾ തന്നെ വറ്റിവരളാൻ കാരണം നദീജലം സംരക്ഷിക്കപ്പെടുന്നതിന് വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് എന്ന് കുട്ടികൾ വിലയിരുത്തി. അതുപോലെതന്നെ നദികൾ വളരെയധികം മലിനീകരിക്കപ്പെടുന്നു എന്നും മലിനീകരണം തടയുന്നതിന് കുട്ടികൾ വഴി സമൂഹത്തിന് അവബോധം ഉണ്ടാകുന്നതിന് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടത്തുമെന്നും സ്കൂൾ കുട്ടികൾ അറിയിച്ചു.

കുട്ടികൾ നദിയിൽ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുയ്തു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും അതിനുള്ള ബോധവൽക്കരണം സമൂഹത്തിന് നൽകാൻ മുന്നിട്ടിറങ്ങുമെന്നും കുട്ടികൾ പറഞ്ഞു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹത്തിലേക്കും

kite

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ വീടുകളിലേക്കും സമൂഹത്തി ലേക്കും ഇറങ്ങിച്ചെന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും അവർക്ക് ബോധവൽക്കരണം കൊടുക്കുകയും ചെയ്തു. ലഹരി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെയും സമ്പത്തിനെയും നശിപ്പിക്കും എന്നും നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവിക്ക് വളരെ ദോഷകരമാണ് എന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്ത പ്രോഗ്രാമിൽ ഏതാണ്ട് 5000ലധികം ആളുകൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ബോധവൽക്കരണം പരിപാടിയിൽ പങ്കെടുത്ത മാതാപിതാക്കളെ കൊണ്ട് കുട്ടികൾ ലഹരി ഉപയോഗിക്കുകയില്ല എന്ന് എഴുതി ഒപ്പും ശേഖരിച്ചാണ് മടങ്ങിയത്. ജനപങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായ പരിപാടിയായിരുന്നു ലഹരിവിരുദ്ധ ക്യാമ്പയിൻ.