അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019

31074-ലിറ്റിൽകൈറ്റ്സ്
Little Kites LK/2018/3074
സ്കൂൾ കോഡ്31074
യൂണിറ്റ് നമ്പർLK2018/31074
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലKOTTAYAM
വിദ്യാഭ്യാസ ജില്ല PALA
ഉപജില്ല RAMAPURAM
ലീഡർSIVYA SEBASTIAN
ഡെപ്യൂട്ടി ലീഡർKAVYA K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1MANU K JOSE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2JULIA AUGUSTIN
അവസാനം തിരുത്തിയത്
12-01-2024Anoopgnm

ജീവിതശൈലി രോഗങ്ങൾ സെമിനാർ

  19 - 02 - 2019 ൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെനേതൃത്വത്തിൽ മൂന്നിലവ് ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ വച്ച് ഒരു ക്യാമ്പ് നടത്തുകയുണ്ടായി 


വിവരണം‍‍‍‍

Field Works

12-10 2018 ൽ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ഫീൽഡ് വിസിറ്റിന്റെ ഭാഗമായി ഊട്ടിയിലെ ബ‍ഞ്ച്മാർക്ക് ടീ ഫാക്ടറി സന്ദർശിക്കുകയുണ്ടായി.

'''''Explanation'''''

Evening class

Little kites ന്റെ ഭാഗമായി എല്ലാ ബുധനാഴ്ചയും മാസ്റ്ററുടെ നേതൃത്തത്തിൽ ക്ലാസ്സ് നടത്താറുണ്ട്.
കൂടുതൽ അറിയാൻ‍‍‍

Camera Training

little kitesന്റെ വിഭാഗമായ camera video editing ന്റെ ഭാഗമായി കുട്ടികൾക്ക് camera training നൽകാറുണ്ട്. Projects

Projects

അൽഫോൻസാ ഹൈസ്കൂൾ വാകക്കാട്

Alphonsa High School, Vakakkad, Moonnilavu PO, Kottayam(dt.) Ph No. 04822286698 Mob No. 9744395846 Mail: alphonsaghs@gmail.com ലിറ്റിൽ കൈറ്റ്സിൽ തിളങ്ങി അൽഫോൻസാ എച്ച്.എസ് വാകക്കാട് kite

 
kite

കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ വാകക്കാട് എന്ന സ്ഥലത്തേക്ക് ഐ.ടി യുടെ ഒരു അവാർഡ് ലിറ്റിൽ കൈറ്റ്സിലൂടെ എത്തിക്കാൻ കഴി‍‍‍‍‍ഞ്ഞു എന്നതിൽ അൽഫോൻസാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വളരെയധികം സന്തോഷത്തിലും അഭിമാനത്തിലുമാണ്. മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകളിൽ 2018-19 വർഷത്തെ കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകരമാണ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്വന്തമാക്കിയത്. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന അവാർഡ് വിതരണ ചടങ്ങ്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻെ ഭാഗമായി സ്ക്കൂളുകൾ ഹൈടെക്ക് ആക്കി അന്താരാഷട്ര നിലവാരത്തിലേക്ക് ഉയർത്തികൊണ്ട് വരുമ്പോൾ കേരളജനത അത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു എന്നതിനു തെളിവാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി അഞ്ച് ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാലയത്തിലേക്ക് കൂടുതലായി എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം എന്ന നേട്ടത്തിനരികെയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക വിദ്യാഭ്യാസം പുതിയതലമുറയ്ക്ക് എങ്ങനെ നല്കണമെന്നതിന് മാത‍ൃകയാണ് കേരളം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

            മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകളിൽ കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ട്രോഫിയും 25000 രൂപ ക്യാഷ് അവാർഡും വിദ്യാഭ്യാസമന്ത്രിയിൽ നിന്നും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ ഏറ്റുവാങ്ങി.

അൽഫോൻസാ ഹൈസ്കൂൾ വാകക്കാട് നല്ല പാഠം റിപ്പോർട്ട് 2019-20 Current Year Project : Call to Good Life തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേയ്ക്ക് Alphonsa High School, Vakakkad, Moonnilavu PO, Kottayam(dt.) Ph No. 04822286698 Mob No. 9744395846 Mail: alphonsaghs@gmail.com Nallapadam Co ordinators: Manu K Jose, mob: 9496333681, e-mail: manukoonani@gmail.com Julia Augustin, mob: 9447873494, e-mail: juliacharliee@gmail.com

നല്ല പാഠം റിപ്പോർട്ട് 2019-20 കോൾ ടു ഗുഡ് ലൈഫ് (മെഗാകാമ്പയിൻ)

2019 ജൂൺ മാസത്തിൽ തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേയ്ക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ നല്ല പാഠം കുട്ടികൾ നടപ്പിലാക്കുന്ന കോൾ ടു ഗുഡ് ലൈഫ് എന്ന മെഗാകാമ്പയിൻ പദ്ധതി സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി എസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യ്തു. ഹൃദയങ്ങളിൽ നന്മയുടെ വിത്തുവിതയ്ക്കുന്നവരാകണം വിദ്യാർത്ഥികൾ എന്ന് അദ്ദേഹം പറയുകയുണ്ടായി. റവ.ഫാ.ജെയിംസ് കുടിലിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ ബെർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. പാലാ ജില്ല വിദ്യാഭ്യാസ ഓഫീസർ കോൾ ടു ഗുഡ് ലൈഫ് മെഗാകാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ മനോരമ നല്ല പാഠം,ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്ക്കൂളിലെ കുട്ടികൾ തന്നെ മെഡിക്കല്സെന്ററുകളിലോ, പൊതുസ്ഥലങ്ങളിലോവീടുകളിലോ, ജനങ്ങളെ ഒരുമിച്ചുകൂട്ടി മൾട്ടി മീഡിയ പ്രസന്റേഷനോടുകൂടി നടത്തുന്ന ദൃശ്യാവിഷ്ക്കരണ ബോധവൽക്കരണ പരിപാടിയാണ് കാമ്പയനിന്റെ പ്രത്യേകത. ലഹരി വിരുദ്ധ, പ്ലാസ്റ്റിക്ക് രഹിത, രോഗവിമുക്ത, പ്രകൃത്യാനുകൂല സമൂഹസൃഷ്ടിക്ക് വേണ്ടിയുള്ള വിഭവങ്ങളും കാമ്പയനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

സിംമ്പോസിയം

സിംഗപ്പൂർ ഗവൺമെന്റെ് ബെസ്റ്റ് മെന്റർ അവാർഡും ക്യാനഡ റിസേർച്ച് ചെയർ ബഹുമതിയും കരസ്ഥമാക്കിയ ക്യാനഡ മക്ഗിൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ആന്റ് റിസേർച്ച് ഗൈഡ് ഡോ.സജി ജോർജ്ജ് വരുന്ന തലമുറയ്ക്ക് ദോഷകരമല്ലാത്ത രീതിയിൽ വേണം ടെക്നോളജി ഉപയോഗിക്കേണ്ടത് എന്ന് കുട്ടികളെ ബോധവൽക്കരിച്ചു. പരിസ്ഥിതി മലിനീകരണം മൂലം വായുവിലുണ്ടാകുന്ന വിഷാംശങ്ങളെക്കുറിച്ചും ഇത് മനുഷ്യശരീരത്തിലെ അവയവങ്ങളെ എപ്രകാരം ബാധിക്കുമെന്നും മൾട്ടിമീഡിയ പ്രസന്റേഷനോടുകൂടി അദ്ദേഹം കുട്ടികളെ ബോധവാൻമാരാക്കി. സ്കൂളിലെ മനോരമ നല്ല പാഠം ക്ലബാണ് സിംമ്പോസിയം ഓർഗനൈസ് ചെയ്തത്.

സ്ക്രീൻ ടൈം

മൊബൈൽ, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്ന സമയം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണക്ലാസ്സുകൾ മൾ ട്ടിമീഡിയ പ്രസന്റേഷനോടുകൂടി നല്ല പാഠം കുട്ടികൾ മാതാപിതാക്കൾക്കും കുട്ടികൾക്കും സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം സ്ക്രീൻ ടൈം കൂടിയതുകൊണ്ട് കണ്ണിന് ക്യാൻസർ പോലെയുള്ള പലവിധ രോഗങ്ങൾ വർധിച്ചുവരുന്നത് തടയുന്നതിനാണ് ഞങ്ങളിത് സംഘടിപ്പിച്ചത്.

ഈ വഴി തെറ്റാതെ കാക്കാം

"ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഞങ്ങൾ തന്നെ മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി.

സ്മാർട്ട് അമ്മ

"സ്മാർട്ട് അമ്മ "എന്ന പ്രോഗ്രാം വഴിയായി അമ്മമാർക്ക് നടത്തിയ ഇൻഫർമേഷൻ ടെക്നോളജി ക്ലാസ്സുകൾ നമ്മുടെ അമ്മമാർക്ക് പുതിയ അറിവുകൾ കൊടുത്തു എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.

മീനച്ചിലാറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു

മീനച്ചിലാറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ തന്നെത്താനാവുന്ന പ്രയത്നവുമായി നല്ല പാഠം കുട്ടികൾ രംഗത്തിറങ്ങി. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള വിവിധതരം പദ്ധതികൾ സ്ക്കൂളിൽ ന‍ടപ്പാക്കുന്നുണ്ട്.

പേപ്പർ-വിത്തു പേന

പ്ലാസ്റ്റിക്ക് വിമുക്ത പ്രോഗ്രാം ഫലമായി നല്ല പാഠം കുട്ടികൾ എല്ലാ കുട്ടികൾക്കും പേപ്പർ പേന വിതരണം ചെയ്തു. അതോടൊപ്പം ഒന്നോ രണ്ടോ വിത്തുകളും അതിൽ സൂക്ഷിച്ചിരുന്നു. പേനയുടെ ഉപയോഗശേഷം ഒന്നോ രണ്ടോ വൃക്ഷത്തൈകൾ അതിൽനിന്നുണ്ടാകുമെന്ന പ്രത്യേകതയും ഇതിലുണ്ട്.

വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾതേടി നല്ല പാഠം കുട്ടികൾ വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾ തേടി വാകക്കാട് അൽഫോൻസാ ഹെെസ്ക്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ ലോകപ്രശസ്ത മജീഷ്യൻ പി.എം.മിത്രയുടെ വീട്ടിൽ ചെന്ന് സന്ദർശിച്ച് സംഭാഷണം നടത്തി. യുവതലമുറക്ക് വളരെ മഹത്തായ സന്ദേശങ്ങളാണ് മാജിക്കിലൂടെ അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്നത്. ആത്മവിശ്വാസവും മനശക്തിയുമാണ്ഒരു മജീഷ്യനു വേണ്ട അടിസ്ഥാന ഗുണം എന്ന് അദ്ദേഹം പറഞ്ഞു. മാജിക്ക് എന്നാൽ കബളിപ്പിക്കലല്ല എന്നും മാജിക്കിന് ഒരു ധാ‍ർമികത ഉണ്ടെന്നും കാണികളെ രസിപ്പിക്കുക എന്നതാണ് മാജിക്കിന്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേർത്തു.മാജിക്കിൽ കലയും ശാസ്ത്രവും ഗണിതവും അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമുക്കിഷ്ടപ്പെട്ട മേഖലയെ ഒരുപാട് സ്നേഹിക്കുക അതിനെസ്വപ്നം കാണുക നമ്മുടെ എല്ലാ പ്രവർത്തനവും അതിന് കൊടുക്കുക, ഇതിലൂടെ നാം ആഗ്രഹിക്കുന്ന മേഖലയിൽ നമുക്ക് ഉയരാനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജങ്ക് ഫുഡ് ഉപേക്ഷിക്കൂ.. ആരോഗ്യം നിലനിർത്തൂ..

ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനവുമായി നല്ല പാഠം കുട്ടികൾ രംഗത്ത്. കാമ്പയനിന്റെ ആദ്യ ഭാഗമായി സ്റ്റേറ്റ് ഇൻസ്സിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോള‍ജിയു‍ടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിലേ‍ നടത്തിയ ടാലന്റ് ഹണ്ട് ശാസ്ത്രജാലകം ശിൽപ്പ ശാലയിലൂടെ ലഭിച്ച അറിവുകൾ ആദർശ്പി.രാജ്, ജ്യോതിക കെ.ആർ എന്നിവർ ശാസ്ത്രപരീക്ഷണങ്ങളുടെ അകമ്പടിയോടുകൂടി സഹപാഠികൾക്ക് അനുഭവദ്യമാക്കി കൊടുത്തു.

	ഒരു വിധ പോഷക ഗുണവുമില്ലാത്ത രുചിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ് എന്നും അമിതമായ കൊഴുപ്പ്, മധുരം, ഉപ്പ് തുടങ്ങിയവയൊക്കെ അടങ്ങിയ കലോറി കൂടുതലുള്ള ആഹാരങ്ങളാണിവയെന്നും നല്ല പാഠം കുട്ടികൾ ബോധവൽക്കരണം നടത്തി. 


നല്ല പാഠം സെമിനാർ

ഈ വർഷത്തെ യൂത്ത് ഒ എൻ വി അവാർഡ് കരസ്ഥമാക്കിയ കുമാരി അനഘ ജെ കോലത്ത് മാതാപിതാക്കളോടും അദ്ധ്യാപകരോടുമുള്ള ആദരവുവഴി ലഭിക്കുന്ന അവരുടെ അനുഗ്രഹങ്ങൾ ഏതു പ്രവർത്തനങ്ങളിലും നമ്മോടൊപ്പം ഉണ്ടാകും എന്ന ആഹ്വാനം വഴി മാതാ-പിതാ-ഗുരു-ദൈവം എന്ന ആപ്തവാക്യം ഞങ്ങളിൽ ഊട്ടിഉറപ്പിച്ചു. കായിക വിദ്യാഭ്യാസവും‍ വ്യായാമവും

അന്താരാഷ്ട്ര തലത്തിൽ റസ്ലിംങ് കോച്ചായ ശ്രീമതി ജാസ്മിൻ ജോർജ്ജ് കായിക വിദ്യാഭ്യാസത്തിന്റെയും ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നല്ല പാഠം കുട്ടികൾക്ക് നൽകിയ സന്ദേശം എടുത്തുപറയത്തക്കതാണ്.

കോൾ ടു ഗുഡ് ലൈഫ് - രണ്ടാം ഘട്ടത്തിൽ പദ്ധതിയുമായി വീടുകളിലേക്ക്

സമൂഹത്തിൽ നന്മയുടെ നക്ഷത്രവിളക്കു തെളിക്കാൻ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ നല്ല പാഠം കുട്ടികൾ

തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ നല്ല പാഠം കുട്ടികൾ തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം സ്ക്കൂൾ മാനേജർ ഫാ.ജെയിംസ് കുടിലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് മഹാത്മ ഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസകമ്മീഷൻ അംഗവുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യ്തു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്ര‍സിഡന്റ് നിഷ ജോസഫ് തുണി സഞ്ചി, സർവേ ഫോം എന്നിവയുടെ വിതരണം ഉദ്ഘാടനം ചെയ്യതു. മേലുകാവ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപ‍ഞ്ചായത്ത് മെമ്പർ ജെസ്സി ബെന്നി, പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് , മനു കെ ജോസ്, മിൻസ പയസ് എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് മാതാപിതാക്കളും കുട്ടികളും ചേർന്നു തയ്യാറാക്കിയ തുണി സഞ്ചികളും പേപ്പർ ക്യാരി ബാഗുകളും വിതരണം ചെയ്യ്തു.

രണ്ടാം ഘട്ടത്തിൽ കുട്ടികൾ ആർജിച്ചെടുത്ത അറിവുകളും പ്രവർത്തനങ്ങളും തങ്ങൾ അധിവസിക്കുന്ന സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം വച്ചിരിക്കുിന്നത്. രണ്ടായിരത്തി എഴുനൂറോളം വീടുകളിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ നേരിട്ടെത്തി ബോധവത്കരണം നടത്തി. കുട്ടികൾ വീടുകളിൽ നേരിട്ടിറങ്ങിചെന്ന് കുടുംബാഗംങ്ങൾ ഒരു ദിവസം മൊബൈൽ ഫോൺ, ടി വി, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്ന സമയം, വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, വീട്ടിൽ ഒരു മാസം ജങ്ക് ഫുഡ്, കോള എന്നിവക്കുവേണ്ടി ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സർവേ നടത്തി. ഒരു മാസത്തിനു ശേഷം ഈ വിവരങ്ങൾ വീണ്ടും ശേഖരിച്ച് ഈ ബോധവൽക്കരണം എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് പരിശോധിക്കും. ഇതോടെപ്പം പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുകയും കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വർജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികൾ ഉദ്ബോധിപ്പിക്കും. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായിരിക്കുന്നു. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും കുട്ടികൾ ഒരോ വീടുകളിലും നേരിട്ടെത്തിച്ചു. കുട്ടികൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തുന്ന വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹ നന്മയിലേക്ക് കടന്നു വരണം എന്ന് കുട്ടികൾ ഉദ്ബോധിപ്പിച്ചു.

പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബത്തിനായി കുട്ടികളുടെ മെഗാക്യാമ്പയിൻ

വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ ഭാഗമായി ഇരുപത്തി ഒന്നാം തിയതി ശനിയാഴ്ച രണ്ടായിരത്തി മുന്നൂറോളം വീടുകളിൽ വാകക്കാട് സ്കൂളിലെ കുട്ടികൾ നേരിട്ടെത്തി പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബത്തിനായി ബോധവത്കരണം നടത്തി. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങൾ കുട്ടികൾ നിർദ്ദേശിച്ചു. കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വർജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടത്തി. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും ഒരോ വീടുകളിലും കുട്ടികൾ കൊടുത്തു. ഇതോടെപ്പം കുട്ടികൾ വീടുകളിൽ നിന്നും കുടുംബാഗംങ്ങൾ ഒരു ദിവസം മൊബൈൽ ഫോൺ, ടി വി, കമ്പ്യൂട്ടർ എന്നിവക്കായി ഉപയോഗപ്പെടുത്തുന്ന സമയം, വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, വീട്ടിൽ ജങ്ക് ഫുഡ്,കോള എന്നിവക്കുവേണ്ടി ഒരു മാസം ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സർവേക്കും തുടക്കം കുറിച്ചു. ഒരു മാസത്തിനു ശേഷം ഈ വിവരങ്ങൾ വീണ്ടും ശേഖരിച്ച് ഈ മെഗാക്യാമ്പയിൻ എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യും. സന്ദർശിച്ച് ബോധവത്ക്കരണം നടത്തിയ വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹത്തെ നന്മയിലേക്ക് നയിക്കണം എന്ന് ഉദ്ബോധിപ്പിച്ചാണ് കുട്ടികൾ ഒരോ വീടുകളിൽ നിന്നും മടങ്ങിയത്.

കടകളിലേക്ക് പേപ്പർ ക്യാരിബാഗുകളുമായി നല്ല പാഠം കുട്ടികൾ

പ്ലാസ്റ്റിക് മുക്തകേരളത്തിനായ് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ രംഗത്തെത്തി . കുട്ടികൾ നിർമ്മിച്ച പേപ്പർ ക്യാരിബാഗുകൾ വാകക്കാട് പ്രദേശത്തെ കടകളിൽ കുട്ടികൾ വിതരണം ചെയ്തു. പുതുവർഷം പ്ലാസ്റ്റിക് മുക്തമാകേണ്ടതി‍‍‍ൻെ്റ ആവശ്യകത കുട്ടികൾ കടകൾ തോറും കയറി ഇറങ്ങി ബോധ്യപ്പെടുത്തിയതിനോടൊപ്പം നാളെ മുതൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കരുതെന്ന കാര്യം ഓർമ്മപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും പ്ലാസ്റ്റിക്നിരോധനം വന്നപ്പോൾ പേപ്പർ ക്യാരിബാഗുകൾ ലഭ്യമായത് വളരെ ഉപകാരപ്രദമാണെന്നും വ്യാപാരികൾ പറഞ്ഞു.

സംവാദം: കുട്ടികളും ആരോഗ്യവും


ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ആനിയ സാമുവൽ കുട്ടികളും ആരോഗ്യവും എന്ന വിഷയത്തിൽ നല്ല പാഠം കുട്ടികളോട് നടത്തിയ സംവാദം കുട്ടികളുടെ ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരുന്നു.

ജീവിതശൈലി രോഗങ്ങൾ

ഇടമറുക് പ്രദേശത്ത് ജീവിതശൈലി രോഗങ്ങൾ,പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ ബോധൽക്കരണ പരിപാടിയിൽ നിരവധിപേർ പങ്കെടുക്കുകയും ജീവിത ശൈലിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് നല്ല പാഠം കുട്ടികൾ‍ അവരെ ബോധവാൻമാരാക്കുകയും ചെയ്തു.

വിശുദ്ധ അദ്ധ്യാപിക - ഹ്രസ്വചിത്രം

വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ നല്ല പാഠം, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിശുദ്ധ അദ്ധാപിക എന്ന ഹ്രസ്വചിത്രം കെ. ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വൽ സയൻസ് & ആർട്ട്സ് ചെയർമാനും പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ആർ ഹരികുമാർ റിലീസ് ചെയ്തു. 1932-33 കാലഘട്ടത്തിൽ വാകക്കാട് പള്ളിക്കൂടത്തിൽ അൽഫോൻസാമ്മയുടെ വിദ്യാർത്ഥിയായിരുന്ന ഇടമറുക് സ്വദേശിനി കെ. പി ഗൗരിക്കുട്ടിയുടെ ഒർമ്മകളെ അടിസ്ഥാനമാക്കിയാണ് കഥ പുരോഗമിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം,എഡിറ്റിംങ് , സംവിധാനം എന്നിവയെല്ലാം നിർവഹിച്ചത് സ്കൂളിലെ കുട്ടികളും അദ്ധാപകരും ചേർന്നാണ് .

KEY – Knowledge Empowerment Programme

സ്കൂളിലെ കുട്ടികൾക്ക് പി എസ് സി പോലുള്ള പരീക്ഷകൾക്ക് ചെറിയ ട്രെയിനിംങ് എന്ന നിലയിൽ നല്ല പാഠം കുട്ടടികൾ ഓരോ ആഴ്ചയും എല്ലാ ക്ലാസ്സുകളിലും ആനുകാലികവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾ അവ എഴുതി പഠിക്കുകയും ചെയ്യുന്നു. പരീക്ഷ നടത്തി വിജയികളാവുന്നവർക്ക് പുരസ്ക്കാരങ്ങൾ കൊടുക്കുന്നു.

ശുചീകരണ പ്രവർത്തനങ്ങൾ

പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ നല്ല പാഠം കുട്ടികൾ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. വാകക്കാടിെലെ വെയിറ്റിംങ് ഷെഡ് നല്ല പാഠം കുട്ടികളെല്ലാം ചേർന്ന് കഴുകി വൃത്തിയാക്കി.റോഡിനിരു വശവും വൃത്തിയായി സൂക്ഷിക്കുന്നു.

ഹോമിയോ ഹോസ്പിറ്റലിൽ ബോധവൽക്കരണം

മൂന്നിലവ് ഗ്രാമ പഞ്ചായത്ത് ഹോമിയോ ഹോസ്പ്പിറ്റലിൽ ജീവിതശൈലി രോഗങ്ങൾ, പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ ബോധൽക്കരണ പരിപാടിയിൽ നിരവധിപേർ പങ്കെടുക്കുകയും ജീവിത ശൈലിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് നല്ല പാഠം കുട്ടികൾ‍ അവരെബോധവാൻമാരാക്കുകയും ചെയ്തു. 'സ്ക്രീൻ ടെെം' കുറക്കുന്നതിനുള്ള ആഹ്വാനവുമായി നല്ല പാഠം വിദ്യാ‌‌‌‌ർത്ഥികൾ

'സമയം കടന്നുപോയിരിക്കുന്നു. നമ്മുടെ ചർച്ചകളും പ്രവർത്തനങ്ങളും കേവലം വാക്കുകളിൽ മാത്രം അവസാനിക്കരുത്. നമ്മുടെ കുട്ടികളുടെ സംരക്ഷണത്തിനായി ഇന്ന് എന്തൊക്കെ ചെയ്യതു? ഇനി എന്തെല്ലാം ചെയ്യാൻ സാധിക്കും?' ഇത് പറയുന്നത് വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ നല്ല പാഠം കുട്ടികളാണ്. മൊബൈൽ, ലാപ്പടോപ്പ്, കമ്പ്യൂട്ടർ, ടി.വി തുടങ്ങിയ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്ന സമയം- സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസ്സിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തുടക്കം കുറിച്ചിരിക്കുന്ന കോൾ ടു ഗുഡ് ലൈഫ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടന്നത്.

ശാസ്ത്ര സാങ്കേതികരംഗങ്ങളുടെ അതിവേഗത്തിനുള്ള പ്രയാണത്തിനിടയിൽ ഇന്നേറ്റവും മുന്നിട്ടുനിൽക്കുന്നത് മൊബൈൽ രംഗമാണെന്നും ഇത് സമൂഹത്തിലുള്ള എല്ലാ വിഭാഗമാളുകളും ഉപയോഗിക്കുന്നെണ്ടെങ്കിലും കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്നും ഇതിൽ മാതാപിതാക്കൾ നല്ല ശ്രദ്ധ വെക്കണമെന്നും കുട്ടികൾ മാതാപിതാക്കളോടായി പറഞ്ഞു.

സ്ക്രീൻ ടൈം ഇന്ന് നമ്മുടെയിടയിൽ വലിയ ചർച്ച ചെയ്യുന്നില്ലെങ്കിലും ആഗോള തലത്തിൽ ഇതൊരു വലിയ ചർച്ചാ വിഷയം തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം സ്ക്രീൻ ടൈം കൂടിയതുകൊണ്ടുള്ള പലവിധ രോഗങ്ങൾ വർധിച്ചുവരുന്നതായി കാണാം. തിരുവനന്തപുരം ആർ. സി. സി യിൽ ഇന്ന് വളരെയധികം കുട്ടികൾ കണ്ണിനു ക്യാൻസർ പോലെയുള്ള രോഗങ്ങളുമായി റിപ്പോർട്ടു ചെയ്യപ്പെടുന്നതിനും കാരണം സ്ക്രീൻ ടൈം തന്നെയാണ്.

എല്ലാവരുെയും സ്വാധീനിക്കുന്ന ഒരു മാധ്യമമാണ് സ്മാർട്ട് ഫോൺ. ഇതിലെ വാട്ട്സാപ്പ്, ഫേസ്ബുക്ക്, യു ടൂബ് പോലുള്ള മാധ്യമങ്ങൾ കുട്ടികളെ അതിവേഗം സ്വാധിനിക്കുന്നത്. ലിറ്റിൽ‍ കൈറ്റ്സ് അംഗങ്ങളായ നയന ഷാജി, അലീന സുരേഷ് എന്നിവരാണ് സ്കൂ്ളിലെ കുട്ടികളി‍ക്കും മാതാപിതാക്കൾക്കുമായി നടത്തിയ ബോധവൽക്കരണ ക്ലാസ്സ് നയിച്ചത്. മറ്റുള്ളവർ ചെയ്യുന്നത് കാത്തിരിക്കാൻ ഇനി നമുക്ക് സമയമില്ല.നമ്മുടെയും കുട്ടികളുടെയും രക്ഷക്കായി അതിവേഗകർമ്മപദ്ധതികൾ നാം ഇന്ന് ഇപ്പോൾ തന്നെ ആരംഭിക്കണം. സ്ളൈഡ് ഷോ, വീഡിയോ തുടങ്ങി മൾട്ടി മീഡിയ പ്രസന്റേഷനോടുകൂടി എടുത്ത ക്ലാസ്സ് മാതാപിതാക്കൾക്കു് പുതിയ അറിവ് നൽകുന്നവയായിരുന്നു. സ്ക്രീനിൽ കുരുങ്ങുന്നത് കുട്ടികൾ

അൽഫോൻസാ ഹൈസ്കൂളിലെ നല്ല പാഠം കുട്ടികൾ രണ്ടായിരത്തി മുന്നൂറോളം വീടുകളിൽ നേരിട്ട് ചെന്ന് നടത്തിയ പഠനത്തിൽ നിന്നും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്ക്രീൻ സമയം ഒരു ദിവസം ശരാശരി മൂന്നു മണിക്കൂറോളം വരുന്നുണ്ടെന്ന് കണ്ടെത്തി. അതിനാൽ മറ്റുള്ളവർ ചെയ്യുന്നത് കാത്തിരിക്കാൻ ഇനി നമുക്ക് സമയമില്ല എന്നും നമ്മുടെയും കുട്ടികളുടെയും രക്ഷക്കായി അതിവേഗകർമ്മപദ്ധതികൾ നാം ഇന്ന് ഇപ്പോൾ തന്നെ ആരംഭിക്കണം എന്നും കുട്ടികൾ അഭിപ്രായപ്പെടുന്നു. 5 വയസ്സിൽ താഴെ, 6-17 വയസ്സ്, 18-40 വയസ്സ്, 40 വയസ്സിനു മുകളിൽ എന്നിങ്ങനെ പ്രായത്തെ അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികൾ സ്ക്രീൻ ടൈം നെക്കുറിച്ചുള്ള പഠനം നടത്തിയത്. വീടുകളിൽ നിന്നും ഒരോ പ്രായവിഭാഗത്തിലുമുള്ളവരുടെ എണ്ണവും ഇവർ മൊബൈൽ ഫോൺ, ടിവി, കമ്പ്യൂട്ടർ എന്നിവ ഒരു ദിവസം ഉപയോഗിക്കുന്ന സമയവും ചോദിച്ചറിഞ്ഞാണ് സർവ്വേരീതിയിലുള്ള പഠനം കുട്ടികൾ നടത്തിയത്. ഇതിൽ നിന്നും 5 വയസ്സിൽ താഴെയുള്ള ഒരു കുട്ടി പ്രതിദിനം മൂന്നു മണിക്കൂറോളം മൊബൈൽ, ടി വി എന്നിവയുടെ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നു എന്ന് കണ്ടെത്തി. സർവേ പ്രകാരം 6-17 വയസ്സുവരെയുള്ളവരുടെ സ്ക്രീൻ ടൈം രണ്ടു മണിക്കൂറും 17-40 വയസ്സുവരെയുള്ളവരുടെ സ്ക്രീൻ ടൈം ഒന്നര മണിക്കൂറും 40 വയസ്സിനു മുകളിലുള്ളവരുടെ സ്ക്രീൻ ടൈം 55 മിനിറ്റും ആണ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. കുട്ടികൾ അമിതമായി സ്ക്രീനുകൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്നത് ഗുരുതരമായ ആരോഗ്യമാനസിക പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുമെന്ന് സിങ്കപ്പൂർ ഗവൺമെന്റ് ബെസ്റ്റ് മെന്റർ അവാർഡും കാനഡ റിസേർച്ച് ചെയർ ബഹുമതിയും കരസ്ഥമാക്കിയ കാനഡ മക് ഗിൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ആന്റ് റിസേർച്ച് ഗൈഡ് ഡോ. സജി ജോർജ്ജ് അഭിപ്രായപ്പെട്ടു. കുട്ടികളുടെ സ്ക്രീൻ സമയം കുറച്ച് അവരെ സ്വാഭാവിക ജീവിതത്തിലേക്കു നയിക്കുന്നതിനുള്ള ശ്രമം മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കുട്ടികളെ സ്ക്രീൻ അഡീക്ഷനിൽ നിന്നു മോചിപ്പിക്കാനായി മതാപിതാക്കൾക്ക് പരിശീലനം നല്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.5 വയസ്സിൽ താഴെയുള്ള കടികളുടെ സ്ക്രീൻ സമയം യാതൊരു കാരണവശാലും ഒരു മണിക്കൂറിൽ കൂടുതലാവാൻ പാടില്ലായെന്ന് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. ജിസ്സ് തോമസ് പറഞ്ഞു. പഠനവൈകല്യങ്ങൾ, ഹൈപ്പർ ആക്ടിവിറ്റി, കേൾവിക്കുറവ്, അർബുദം, ഉറക്ക പ്രശ്നങ്ങൾ, പരിസരബന്ധക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവക്കൊക്കെ സ്ക്രീൻ സമയം കൂടുന്നത് കാരണമായി തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മനോരമ നല്ല പാഠം ടെലിക്കാസ്റ്റിംങ്

വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ നല്ല പാഠം പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ മനോരമ ന്യൂസ് ചാനൽ സംപ്രേക്ഷണം ചെയ്യുകയുണ്ടായി.നല്ല പാഠം കുട്ടികൾ സംരക്ഷിക്കുന്ന മീനച്ചിലാറിന്റെ തീരത്തെക്കുറിച്ചും ജീവിത ശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സിനെ കുറിച്ചും ജൈവവൈവിധ്യ പാ‌ർക്കിനെക്കുറിച്ചും ഇതിൽ പരാമർശിക്കുകയുണ്ടായി. പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചാനൽ പ്രോഗ്രാം കണ്ട് നല്ല പാഠം പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

നല്ല പാഠം നി‌‌ർമാണ യൂണിറ്റ്

സ്കൂൾ ആവശ്യങ്ങൾക്കായി നല്ല പാഠം കുട്ടികൾ ചോക്ക് നിർമാണം,കുട നിർമാണം,ബുക്ക് ബൈന്റിംങ് എന്നിവ നടത്തി വരുന്നു.സ്കൂളിലെ ആവശ്യങ്ങൾക്കായി നല്ല പാഠം കുട്ടികൾ തന്നെയാണ് ചോക്ക് നിർമിക്കുന്നത്.കുടകൾ നിർമിക്കുകയും സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്കായി വിതരണവും ചെയ്യുന്നു.

ജൈവവൈവിധ്യ ഉദ്യാനം

സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നതിൽ നല്ല പാഠം കുട്ടികൾ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. ചെടികൾ നട്ടു പിടിപ്പിക്കുന്നതിലും കളകൾ പറിച്ച് പൂന്തോട്ടം വൃത്തിയാക്കുന്നതിലും നല്ല കൂട്ടുകാർ മുൻ നിരയിൽ നിൽക്കുന്നു.

കൃഷി

ലഭ്യമായ സ്ഥലത്ത് മരച്ചീനി,ചേന,വഴുതന,പയർ തുടങ്ങിയവ നല്ല പാഠം കുട്ടികൾ കൃഷി ചെയ്യുന്നു. ഇതിന്റെ ഫലങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ കറികളുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.