മുട്ടാർ ജി യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.സബ്ല്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ഗവൺമെന്റ് വിദ്യാലയമാണ് .
മുട്ടാർ ജി യു പി എസ് | |
---|---|
വിലാസം | |
മുട്ടാർ മുട്ടാർ , മുട്ടാർ പി.ഒ. , 689574 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1891 |
വിവരങ്ങൾ | |
ഫോൺ | 0477 2218098 |
ഇമെയിൽ | muttargups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46327 (സമേതം) |
യുഡൈസ് കോഡ് | 32110900605 |
വിക്കിഡാറ്റ | Q87479672 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാന്തി ടി |
പി.ടി.എ. പ്രസിഡണ്ട് | സുനിത പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
12-12-2023 | MT-KITE-NASEEB |
ചരിത്രം
1981 ൽ സ്ഥാപിതമായ മുട്ടാർ ഗവ യു.പി സ്കൂൾ മണിമലയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ച ഈ വിദ്യാലയം 45 വർഷത്തോളമായി അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തിക്കുന്നു .1980-1981 കാലഘട്ടത്തിലാണ് ഇന്നത്തെ രീതിയിലുള്ള സ്കൂൾ കെട്ടിടങ്ങൾ ഉണ്ടായത്.ഒട്ടേറെ പ്രഗല്ഭരെ സമ്മാനിച്ച വിദ്യാലയമാണ് ഇത് .പഴയ കാലത്ത് 800 ലധികം പഠിതാക്കളും ഇരുപതോളം അധ്യാപകരും ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.വാഹന സൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഒട്ടേറെ കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച് നിരവധി വിദ്യാർത്ഥികൾ അറിവ് നേടുന്നതിനായി ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നിരുന്നു. മുട്ടാർ ഗ്രാമത്തിൽ തലവടി സബ്ല്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ഗവൺമെന്റ് വിദ്യാലയമാണ് ശതാബ്ദി പിന്നിട്ട ഈ സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
ഈ സ്കുൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
=പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ പലവിധ കഴിവുകൾ എങ്ങനെ വികസിപ്പിക്കാം എന്നതിനായി ഞങ്ങൾ ക്ളബുകളുടെ പ്രവർത്തനം ഉപയോഗപ്പെടുത്തുന്നു==
- സയൻസ് ക്ലബ്ബ്.
- കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും വിവിധ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രത്തെ കൂടുതൽ മനസ്സിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു
- ഐ.ടി. ക്ലബ്ബ്.
- വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രവ്രത്തനങ്ങൾ നടത്തിവരുന്നു.ഉദാഹരണം ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം
- ഫിലിം ക്ലബ്ബ്.
- കുട്ടികൾക്ക് മാനസിക ഉല്ലാസവും പ്രചോദനവും ഉൾകൊള്ളുന്ന സിനിമ പ്രദർശനങ്ങൾ നടത്തുന്നു
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- ബാലശാസ്ത്ര മാസികകൾ വായിക്കുന്നതിനും ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ ഉദാഹരണം തളിര്,യുറേക്ക വായിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ നല്കുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായ് ഈ ക്ളബ്ബ് വിവിധ ഇനം മത്സരങ്ങൾ സ്കൂളിൾ നടത്തുകയും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ് ജില്ലാ തലത്തിൽ നേരിട്ടും ഓൺലൈൻ വഴിയും പങ്കെടുപ്പിക്കുകയും ചെയ്യുന്നു
- മാത്‌സ് ക്ലബ്ബ്.
- ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ഗണിതത്തോടുള്ള താല്പര്യം വളർത്തുന്ന വർക്ക്ഷോപ്പുകൾ കൊടുത്തുവരുന്നു.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സമുചിതമായി സംഘടിപ്പിക്കുന്നു
- എക്കോ ക്ലബ്ബ്.
- 'പാരിസ്ഥിക പ്രശ്നങ്ങൾ കണക്കിലെടുത്ത് കുട്ടികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായ് ഈ ക്ലബ്ബ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്നു
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മാത്യു,മണിലിൽ
- ഏലിയാമ്മ,നല്ലൂപറമ്പിൽ
- ജയിനമ്മ
നേട്ടങ്ങൾ
2016/2017 അക്കാദമിക വർഷത്തെ അപേക്ഷിച്ച് പ്രീപ്രൈമറി വിഭാഗത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.വാമൊഴി വരമൊഴി എന്ന തനത് പ്രവർത്തനത്തിലൂടെ മാതൃ ഭാഷ എഴുതുന്നതിലും വായിക്കുന്നതിലും കുട്ടികളെ മികവുറ്റവരാക്കി മാറ്റാൻ കഴിഞ്ഞു.ഇംഗ്ളീഷ് അസംബ്ളി,ബാല സഭ,ഇംഗ്ളീഷ് ഫെസ്റ്റ് എന്നിവയിലൂടെ ഇംഗ്ളീഷ് ഭാഷ സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുവാൻ കഴിഞ്ഞു.ശാസ്ത്ര ക്ളാസുകളിൽ പരിക്ഷണങ്ങൾക്ക് മുൻ തൂക്കം കൊടുത്തുകൊണ്ട് കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ കഴിഞ്ഞു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുട്ടാർ സോമൻ(കവി)
- പി.സി ശ്രീധരൻ (സെയിൽസ് ടാക്സ് കമ്മീഷണർ)
- ജോയി മുട്ടാർ,(സാഹിത്യകാരൻ)
വഴികാട്ടി
ചക്കുളത്തുകാവ് ജംഗ്ഷനിൽ നിന്ന് മുട്ടാർ റൂട്ടിൽ വന്ന് (5km) ദീപാ ജഠഗ്‌ഷനിൽ നിന്ന് അകത്തേക്ക് 1 K M
{{#multimaps:9.4025282,76.5067951|zoom=18|width=600px}}