ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽകൈറ്റ്സ് 2020-2021

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ-2020-21

ലിറ്റിൽ കൈറ്റ്സ് ഓൺ ലൈൻ ആക്ടിവിറ്റീസ്

സ്കൂൾ വിക്കിയിലെ അക്ഷരവൃക്ഷം പരിപാടിക്ക് വേണ്ടി കുട്ടികളിൽ നിന്ന് കൃതികൾ ശേഖരിച്ച് സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു.ദിനാചരണങ്ങളുടെ ഭാഗമായുള്ള സ്കൂളിലെ, പോസ്റ്റർ നിർമ്മാണം ഡോക്യുമെൻ്റേഷനുകളെല്ലാം'ലിറ്റിൽ കൈറ്റ്സുകളാണ് ചെയ്തത്. ദിനാചരണങ്ങളുടെ ഭാഗമയി ലിറ്റിൽ കൈറ്റ്സ് ടീം ഷോർട്ട് ഫിലിം ,ഡോക്യുമെൻ്റി, വീഡിയോകൾ എന്നിവ നിർമ്മിച്ച് സ്കൾ യൂട്യൂബിൽ അപ് ലോഡ് ചെയ്തു ഓണത്തിന്റെ ഐതിഹ്യങ്ങ ളുമായി ഒരു ഡോക്യുമെന്റെറി, ഓണപ്പാട്ടുകൾ, ഓണക്കവിതകൾ തുടങ്ങിയ നിരവധി പരിപാടികളുടെ വീഡിയോ ഉണ്ടാക്കി. പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒരു സന്ദേശ വീഡിയോ തയ്യാറാക്കി. സ്വാതന്ത്യദിനവും അധ്യാപകദിനവും വിവിധ പരിപാടികളുടെ വീഡിയോ തയ്യാറാക്കിക്കൊണ്ട് ലിറ്റിൽ കൈറ്റ് സ് അംഗങ്ങൾ ഗംഭീരമാക്കി.

ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾ തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിന്റെ സ്ക്കൂൾ തല ക്യാമ്പ് 19/01/22 ബുധനാഴ്ച നടന്നു. കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ക്യാമ്പ് രാവില 9.30 ന് തന്നെ ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സിന്റെ  ആദ്യ ബാച്ചിലെ മികച്ച വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് സിനാൻ സ്ക്കൂൾ പ്രധാനാധ്യാപിക ഗീത ടീച്ചറുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഗീത ടീച്ചറും, സീനിയർ അസിസ്റ്റന്റ് ദീപ്തി ടീച്ചറും ആശംസകളറിയിച്ചു . കൈറ്റ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ  എന്നിവർ അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്ങ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.രാവിലെ 11.30 ന് കുട്ടികൾക്ക് ചായയും പലഹാരവും നൽകി. ഉച്ചയ്ക് ഭക്ഷണവും നൽകി. 3.30 ന് കൊയിലാണ്ടി സബ് ജില്ലാ മാസ്റ്റർ ടെയിനറായ നാരായണൻ കുട്ടി സാർ ഒരു Google meet നടത്തി. അന്നേ ദിവസം ക്യാമ്പ് നടന്ന എല്ലാ സ്കൂളിലെ ലിറ്റിൽ കൈറ്റ് സ് അംഗങ്ങളുമായി അദ്ദേഹം സംവദിച്ചു. വൈകുന്നേരം കൃത്യം 4.45 ന് ക്യാമ്പ് സമാപിച്ചു.

 | |