ഫ്രീഡംഫെസ്റ്റ്പോസ്റ്റർ

പോസ്റ്റർ നിർമാണം

2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് പോസ്റ്റർ നിർമാണം.

  • വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ സ്കൂളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാം.
  • ഓരോ സ്കൂളിലും നിർമിക്കപ്പെടുന്നവയിൽ നിന്ന് മികച്ച ഒരു പോസ്റ്ററിന്റെ ഡിജിറ്റൽ കോപ്പി സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്യേണ്ടതാണ്.

പോസ്റ്റർ നിർമാണത്തിനുള്ള നിർദേശങ്ങൾ

  1. വലുപ്പം: A3 (11.7 x 16.5 inches) ലാന്റ്സ്കേപ്പിലോ പോർട്രേറ്റിലോ ആകാം.
  2. ഫയൽ ഫോർമാറ്റ്: JPEG / PNG ചുരുങ്ങിയത് 300 DPI റെസല്യൂഷൻ
  3. കളർമോഡ്: CMYK
  4. ലോഗോയും മറ്റു വിവരങ്ങളും: ഫ്രീഡം ഫെസ്റ്റിന്റെ വിശദാംശങ്ങൾ https://freedomfest2023.in/ ൽ ലഭ്യമാണ്. ഔദ്യോഗിക ലോഗോ https://freedomfest2023.in/wp-content/uploads/2023/07/FF23-LOGO.pdf യിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്
  5. തലക്കെട്ടും ടെക്സ്റ്റും: ഫ്രീഡം ഫെസ്റ്റ് 2023 Knowledge Innovation Technology 2023 ആഗസ്ത് 12 മുതൽ 15 വരെ ടാഗോർ തിയറ്റർ-തിരുവനന്തപുരം ഫ്രീഡം ഫെസ്റ്റിന്റെ ആശയത്തെ പ്രകടിപ്പിക്കുന്ന തരത്തിൽ പരിമിതമായ തോതിൽ ടെക്സ്റ്റും ചിത്രങ്ങളും ഉൾപ്പെടുത്താവുന്നതാണ്.
  6. വ്യക്തിപരമായ ലോഗോയോ പേരുകളോ പോസ്റ്ററുകളിൽ ഉണ്ടാകരുത്
  7. പകർപ്പവകാശമുള്ള യാതൊന്നും ഉപയോഗിക്കരുത്
  8. ലഭ്യമാകുന്ന പോസ്റ്ററുകളിൽ മികച്ചു നില്ക്കുന്നവ ഫ്രീഡം ഫെസ്റ്റിന്റെ പ്രമോഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്.

പോസ്റ്റർ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദേശങ്ങൾ

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:

a) ചിത്രം അപ്‍ലോഡ് ചെയ്യൽ

  • ചിത്രത്തിന്റെ ഫയൽനാമം FF2023-DistrictCode-SchoolCode-poster.jpg മാതൃകയിലായിരിക്കണം.


ഉദാ: തിരുവനന്തപുരം ജില്ലയിലെ 99999 എന്ന സ്കൂൾകോഡുള്ള വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ 5 ചിത്രങ്ങളാണ് ചേർക്കുന്നത് എങ്കിൽ, ഫയൽനാമം
FF2023-TVM-99999-poster.jpg എന്നായിരിക്കണം. ഫയൽനാമ മാതൃക കാണുക:
ഫ്രീഡം ഫെസ്റ്റ് 2023‍‍

  • ചിത്രങ്ങൾക്ക് നിർബന്ധമായും FF2023 എന്ന വർഗ്ഗം ചേർക്കണം
  • സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം.
  • പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ മാത്രമേ പോസ്റ്ററിൽ ചേർക്കാവൂ.
  • പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ പാടില്ല.
  • പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 3 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്‍വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക
  • അനുവദനീയമായ പ്രമാണ തരങ്ങൾ: png, jpg, jpeg, svg.

b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ

  • ലിറ്റിൽകൈറ്റ്സ് പേജിൽ പ്രത്യേക ടാബ് സൃഷ്ടിച്ച് അതിലാണ് പോസ്റ്ററും മറ്റ് ചിത്രങ്ങളും കുറിപ്പുകളും ചേർക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും അപ്‍ലോഡ് ചെയ്ത ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.

കൂടുതൽ സഹായത്തിന് മാതൃകാപേജ് സന്ദർശിക്കുക.