എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-23/ദിനാചരണങ്ങൾ

ജൂൺ 1 - പ്രവേശനോത്സവം

ജൂൺ 5 - ലോക പരിസ്ഥിതി ദിനം :

ജൂൺ 12 ലോക ബാലവേലവിരുദ്ധദിനം

ജൂൺ 14 - ലോക രക്തദാന ദിനം

ജൂൺ 19 - വായന ദിനം :

2022 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 20 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി. പതിപ്പ് നിർമാണം, വായനാ മൽസരം, പുസ്തക പ്രദർശനം, കഥാ കവിതാ രചനാ മൽസരങ്ങൾ, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.

ജൂൺ 21 - യോഗാദിനം :

യോഗാദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ വ്യത്യസ്ത യോഗാസനങ്ങൾ ചെയ്തു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു യോഗാദിനപ്രവർത്തനങ്ങൾ നടത്തിയത്.

ജൂൺ 24 - കണ്ണദാസൻ പിറന്തനാൾ :

കണ്ണദാസന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പൊതിഗൈ തമിഴ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണദാസന്റെ സംഭാവന തമിഴ് ഭാഷയിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു മനസ്സിലാക്കിത്തരുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു.

ജൂൺ 26 ലഹരിവിരുദ്ധദിനം

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് മഹാത്മാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തിയത്. ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിൻറെ ദോഷഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ലഹരിപദാർത്ഥങ്ങളിൽ നിന്നെല്ലാം മുക്തമായ യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു.