എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ

18:05, 22 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21357 (സംവാദം | സംഭാവനകൾ) (→‎ജൂൺ 1 - പ്രവേശനോത്സവം :)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ 2022-23

പ്രവർത്തനങ്ങൾ 2023-24

ജൂൺ 1 - പ്രവേശനോത്സവം :

 

2022- 23 അധ്യായന വർഷത്തെ നവാഗതരെ വരവേറ്റു കൊണ്ടുള്ള പ്രവേശനോത്സവം 01-06-2022 ന് എ യു പി സ്കൂൾ അപ്പുപ്പിള്ളയൂരിൽ നടന്നു. കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസ് കുട്ടികളെ സ്വീകരിക്കുകയും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.

ജൂൺ 5 - ലോക പരിസ്ഥിതി ദിനം :

 

നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. ജൂൺ 6 തിങ്കളാഴ്ച വിദ്യാലയത്തിൽ സ്പെഷൽ അസംബ്ലി സംഘടിപ്പിക്കുകയും ജൂൺ 5 ന്റെ പ്രത്യേകതയെക്കുറിച്ച് ഹെഡ് മാസ്റ്റർ വിശദീകരിച്ചുനൽകുകയുംചെയ്തു. കുറച്ചു വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ആ തൈകൾ വിദ്യാലയത്തിൽ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഹരിത സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ലേപ്പിള്ളി കൃഷിഓഫീസർ ശ്രീമതി:ശ്രീദേവിയുടെ പരിസ്ഥിതി സൗഹൃദത്തിന്റെ ഒരു വിലപ്പെട്ട ക്ലാസും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഉണ്ടായിരുന്നു.

ജൂൺ 12 - ലോക ബാലവേലവിരുദ്ധദിനം :

ബാലവേല വിരുദ്ധദിനോത്തോടനുബന്ധിച്ചു മഹാത്മാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

ജൂൺ 14 - ലോക രക്തദാന ദിനം :

ലോക രക്തദാന ദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ജൂൺ 15 - സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്  :

 

വളരെ സുതാര്യമായ രീതിയിലായിരുന്നു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. ബാലറ്റ് പേപ്പർ നൽകികൊണ്ട് എല്ലാവർക്കും വോട്ടവകാശം എന്ന ആശയം മുൻനിർത്തിയാണ് ജൂൺ 15നു തെരഞ്ഞെടുപ്പ് നടത്തിയത്. 617 കുട്ടികൾ തെരഞ്ഞടുപ്പിൽ തന്റെ വോട്ടവകാശം വിനയോഗിച്ചു. 

ജൂൺ 19 - വായന ദിനം :

2022 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 20 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി. പതിപ്പ് നിർമാണം, വായനാ മൽസരം, പുസ്തക പ്രദർശനം, കഥാ കവിതാ രചനാ മൽസരങ്ങൾ, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.

ജൂൺ 21 - യോഗാദിനം :

യോഗാദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ വ്യത്യസ്ത യോഗാസനങ്ങൾ ചെയ്തു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു യോഗാദിനപ്രവർത്തനങ്ങൾ നടത്തിയത്.

ജൂൺ 24 - കണ്ണദാസൻ പിറന്തനാൾ :

കണ്ണദാസന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പൊതിഗൈ തമിഴ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണദാസന്റെ സംഭാവന തമിഴ് ഭാഷയിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു മനസ്സിലാക്കിത്തരുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു.

ജൂൺ 26 - ലോക മയക്കുമരുന്ന് വിരുദ്ധദിനം :

ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് മഹാത്മാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തിയത്. ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിൻറെ ദോഷഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ലഹരിപദാർത്ഥങ്ങളിൽ നിന്നെല്ലാം മുക്തമായ യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു.

ഇ ക്യൂബ് പദ്ധതിയിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികൾ.

 


ഓഗസ്റ്റ് 17 - കർഷക ദിനം (ചിങ്ങം ഒന്ന്)

 

കർഷക ദിനവുമായി ബന്ധപ്പെട്ട് ചിങ്ങം ഒന്നിന് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചങ്കരച്ചൻപാളയത്തുള്ള ഫാം സന്ദർശിക്കുകയും കൃഷികളിലെ നൂതന രീതികൾ പരിചയപ്പെടുകയും ചെയ്യ്തു.




ഓഗസ്റ്റ് 17 - മോട്ടിവേഷൻ ക്ലാസ്

 

വിദ്യാരംഗം കല സാഹിത്യവേദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 17ന് സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് നൽകുകയുണ്ടായി. കുട്ടികൾക്ക് തികച്ചും അനുയോജ്യമായ രീതിയിൽ ആയിരുന്നു  ക്ലാസ്സ്‌ നൽകിയ പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ ശ്രീ അബ്ദുൽ ബാസിത്തിന്റേത്.

സെപ്റ്റംബർ 2 - ഓണാഘോഷം

 
ഓണാഘോഷം 

ഓണപരീക്ഷക്ക് ശേഷം നടന്ന ഓണാഘോഷം.