കാവാലം യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ വെളിയനാട്
കാവാലം യു പി എസ് | |
---|---|
വിലാസം | |
കാവാലം കാവാലം ജി.യു.പി.എസ്. , കാവാലം പി.ഒ. , 688506 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0477 2748223 |
ഇമെയിൽ | govtupskavalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46420 (സമേതം) |
യുഡൈസ് കോഡ് | 32111000803 |
വിക്കിഡാറ്റ | Q87477892 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവാലം ഗ്രാമപ്പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിനീത.വി. |
പി.ടി.എ. പ്രസിഡണ്ട് | റ്റി.പി.പ്രസന്നൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനു രാജേഷ് |
അവസാനം തിരുത്തിയത് | |
17-04-2023 | 46420HM |
ഉപജില്ലയിൽ കാവാലം പഞ്ചായത്തിൽ കായലും കരയും കവിത പാടുന്ന
കാവാലത്ത് പമ്പാനദിയുടെ തീരത്ത്
സ്ഥിതിചെയ്യുന്ന കാവാലം ഗവ.യു.പി.സ്കൂൾ 117 വ൪ഷം പിന്നിട്ടിരിക്കുന്നു.
ചരിത്രം
വടക്കൻ പറവൂർകാരനായ പരമേശ്വരൻപിള്ളയുടെ ഭാര്യവീടായ കാനയിൽ ഒരു ഓലക്കെട്ടിടത്തിൽ നടുവത്തുപള്ളിൽ കുഞ്ചുപിള്ള ആശാൻ
നിലത്തെഴുത്ത് പള്ളിക്കൂടമായാണ് തുടക്കം. നായർപ്രാമുഖ്യമുള്ള ചുറ്റുവട്ടത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി ഭാര്യയുടെ വിഹിതത്തിൽ കിട്ടിയ 13 സെന്റ്
കാനയിൽ പറമ്പ് സമാജത്തിനു വിട്ടുകൊടുത്തു.പകരം സ്ഥലം ഊട്ടുപള്ളിൽ പരിസരത്തു വാങ്ങിക്കൊടുത്തതായും പറയപ്പെടുന്നു.കുട്ടികളുടെ ബാഹുല്യം
നിമിത്തം ഷെഡ്ഡ് മാറി പുതിയകെട്ടിടം നിർമ്മിക്കാൻ വടക്കും ഭാഗം സമാജവും വള്ളിക്കാട് മത്തായിയും മങ്കുഴി പരമുപിള്ളയും മറ്റു പ്രഗത്ഭ വ്യക്തികളും ഒത്തൊരുമിച്ച് ഇതിനായി പണപ്പിരിവ് നടത്തി. സ്കൂൾ നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ചാലയിൽ സർദാർ കെ.എം. പണിക്കർ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു.13സെന്റിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനായി വെള്ളക്കെട്ടായ കുറച്ചു സ്ഥലം കൂടി നാട്ടുകാർ സർക്കാരിലേക്ക് തീറുകൊടുത്തു.
പുളിങ്കുന്ന് പ്രവർത്തിയിൽ വടക്കുംഭാഗം മുറിയിൽ വടക്കുംഭാഗം സമാജക്കാരായ മണ്ടകപ്പള്ളി വീട്ടിൽ നായർ കണക്ക് നാരായണന്റെ അനന്തിരവൻ രാമനും, പുതിയവീട്ടിൽ നായർ കണക്ക് മാധവൻപിള്ളയുടെ അനന്തിരവൻ അച്ച്യുതൻ പിള്ളയും, പാലപ്പള്ളി വീട്ടിൽ നായർകേരളന്റെ അനന്തിരവൻ കൃഷ്ണനും, മങ്കുഴിവീട്ടിൽ നായർ നാരായണന്റെ അനന്തിരവൻ മാധവനും സംയുക്തമായി എഴുതിക്കൊടുത്ത തീറാധാര പ്രകാരം കൊല്ലം ജില്ലയിൽ
ആലപ്പുഴ സബ്ബ് ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുളിങ്കുന്ന് പകുതിയിൽ വടക്കുംഭാഗം മുറിയിൽ കാരുവള്ളി പുരയിടത്തിനു മേക്ക് ചോലയാറിനും വടക്ക്
മുണ്ടടി പുരയിടത്തിനും കിഴക്ക് പ്ലാക്കിപ്പുരയിടത്തിനും തെക്ക് നടുവിലായി പള്ളിയറക്കാവ് ദേവസ്വം പാട്ടം സർവ്വേ നമ്പർ 504/2, പതിമൂന്നു സെന്റുള്ള
ചെമ്പിൽ പുരയിടം ഒന്നും ഈ പുരയിടത്തിനു ചുറ്റുമായി സ്ഥിതിചെയ്യുന്ന പാട്ടം സർവ്വേ നമ്പർ 504/1 ഒരേക്കർ 70 സെന്റ് നിലത്തിൽ ഒരേക്കർ
വിസ്തീർണ്ണമുള്ള നിലവും ഉൾപ്പെടെയുള്ള വസ്തുവിൽ നികത്തിയതും നികത്താത്തതുമായ സ്ഥലവും ഉൾപ്പെടെയുള്ള വസ്തുക്കളും അതിൽ കല്ലും മരവും
കൊണ്ട് തെക്ക് ദർശനമായി നിർമ്മിച്ച ഓടുമേഞ്ഞ സ്കൂൾ കെട്ടിടവും അതിലെ അനുസാരികളുമടക്കം അന്നത്തെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ.വെങ്കിടാചലം അവർകൾ 1090 മീനം 12-ാം തീയതി (1915) രേഖകൾ പരിശോധിച്ച് കൈപ്പറ്റി. ഈ കാലഘട്ടത്തിനു മുൻപ് ഇതേ സ്ഥലത്തു
കുടിപ്പള്ളിക്കൂടവും പ്രാഥമിക വിദ്യാഭ്യാസത്തിനായി എൽ.ജി.ഇ. എന്നപേരിൽ സ്കൂൾ പ്രവർത്തിച്ചിരുന്നതായും രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതിന് മുമ്പ് ഓരോ കാലഘട്ടത്തിലും പലപേരുകളിൽ അറിയപ്പെട്ടിരുന്ന വിദ്യാലയംപിൽക്കാലത്ത് ഗിരിജാവിലാസം എന്ന പേരിലും അറിയപ്പെട്ടു. വിദ്യാദേവതയായ സരസ്വതിയുടെ പര്യായമായിട്ടാണ് ഗിരിജാ വിലാസം എന്ന പേര് സ്വീകരിച്ചതെന്ന് പഴയതലമുറ അനുമാനിക്കുന്നു. വേർണ്ണക്കുലർ മിഡിൽ സ്കൂൾ എന്നപേരിൽ സർക്കാർ സ്കൂളിന് അംഗീകാരം നല്കി.പൂർണ്ണമായും ഏഴാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന
വിദ്യാലയം എം.എം.സ്കൂൾ എന്ന പേരിലും കുറേക്കാലം അറിയപ്പെട്ടിരുന്നു. ഏറ്റവുമൊടുവിലായി ചെമ്പുങ്കുഴി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതിനു പിന്നിൽ ഒരു ഐതിഹ്യമുള്ളതായും പറയപ്പെടുന്നു.
ഐതിഹ്യം
ദേശാധിപത്യക്ഷേത്രമായ പള്ളിയറ ഭഗവതി ക്ഷേത്രം ആറ്റുതീരത്തായാണു സ്ഥിതിചെയ്യുന്നത്.വിശാലമായ ക്ഷേത്രപരിസരത്തിന്റെ മിക്ക ഭാഗങ്ങളും
ചതുപ്പായ തരിശുപ്രദേശമായിരുന്നു. കുടിതാമസവും നന്നേ കുറവായിരുന്നു.നദി പലപ്പോഴും ഗതി മാറി ഒഴുകുന്ന സ്ഥിതിവരെ സംഭവിക്കാറുണ്ട്. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം ശാന്തി നിവേദ്യം വച്ച ചെമ്പ് കഴുകാൻ കടവിലെ വെള്ളത്തിൽ മുക്കിയിട്ടു. വൈകിട്ട് അഞ്ചു മണിക്ക് നടതുറക്കുന്നതിനു മുമ്പ് ചെമ്പ്
കഴുകുന്നതിനായി ശാന്തിക്കാരൻ കടവിലെത്തി. അപ്പോൾ കടവിൽ ചെമ്പുണ്ടായിരുന്നില്ല.പരവശനായ ശാന്തിക്കാരൻ ചെമ്പ് കുഴിയിൽ പോയെന്ന് ഭക്തജനങ്ങളോട് അടക്കം പറഞ്ഞു.അങ്ങനെ തലമുറ കൈമാറിപ്പോന്നതിന്റെ ശേഷിപ്പായി ചെമ്പുംകുഴി എന്ന് സ്ഥലപ്പേര് മാറുകയും സ്കൂളിന് ചെമ്പുംകുഴി സ്കൂൾ എന്നു പേരു വരികയും ചെയ്തു.
പ്രഗത്ഭരായ അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും ഈ സ്കൂളിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നതിനായി 1950ന് മുൻപും തുടർന്നിക്കാലയളവുവരേയും നടത്തിയ ആത്മാർത്ഥമായ കഠിനാദ്ധ്വാനത്തിന്റെ നേട്ടങ്ങൾ അനവധിയാണ്. സ്കൂളിന്റെ ആദ്യ കാലഘട്ടങ്ങളിൽ തൊട്ടുകൂടായ്മ-അയിത്തത്തിന്റെ അതിപ്രസരം ഉണ്ടായിരുന്നു. പഠിപ്പിക്കാൻ പോയി തിരിച്ചു വരുമ്പോൾ കുളിച്ചിട്ടേ ഗൃഹപ്രവേശനം പാടുള്ളൂ എന്ന വ്യവസ്ഥ യാഥാസ്ഥിതിക കുടുംബങ്ങളിൽ
നിലനിന്നിരുന്നു. അദ്ധ്യാപകരിൽ ചിലരെ തമ്പുരാൻ, തമ്പുരാട്ടി എന്നും വിളിച്ചിരുന്നു. വകുപ്പ് തല ഉദ്യോഗസ്ഥർ സ്കൂളിലെത്തി കുട്ടികളുടെ ആരോഗ്യ
പരിപാലനത്തിന്റെ ഭാഗമായി നിർദ്ദേശങ്ങൾ നല്കുകയും മരുന്ന് ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനായി അച്ചുകുത്തുന്ന രീതി അതായത് കൈമുട്ടിന്
മേൽഭാഗത്ത് തൊലിപ്പുറത്ത് മരുന്നു പുരട്ടി പൽച്ചക്രം ഘടിപ്പിച്ചതുപോലുള്ള ചെറിയ മെഷീൻ കൊണ്ടു കുത്തുന്ന രീതി നിലനിന്നിരുന്നു. പെൺകുട്ടികൾക്ക് പത്തരച്ചക്രവും ആൺകുട്ടികൾക്ക് പന്ത്രണ്ടു ചക്രവും ഫീസുണ്ടായിരുന്നു. ഇതിൽ ഇളവുവരുത്തുന്നതിന് സർദാർ കെ.എം. പണിക്കരും മറ്റും ശുപാർശ
ചെയ്തതായും പറയപ്പെടുന്നു.
രാജവാഴ്ച്ചയുടെ അന്ത്യവും ജനാധിപത്യത്തിന്റെ ആവിർഭാവവും സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരുപാട് മാറ്റങ്ങൾക്ക് അവസരമൊരുക്കി. 1950ൽ
പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റ ഗ്രാജുവേറ്റ് അദ്ധ്യാപികയായ ശ്രീമതി. ഗോമതിയമ്മയുടെ നേതൃത്വത്തിൽ ചിട്ടയായ അദ്ധ്യാപന രീതി
കൈവരിക്കുവാൻ സ്കൂളിന് സാധിച്ചു.കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി കഞ്ഞിയും, പാൽപ്പൊടി കലക്കി തയ്യാറാക്കിയ പാലും കുട്ടികൾക്ക് നല്കിയിരുന്നു. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ മുറ്റത്ത് കിണർ കുഴിച്ചു. ശ്രീ. പട്ടംതാണു പിള്ള മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സ്കൂളിന് ധാരാളം ലൈബ്രറി പുസ്തകങ്ങളും പഠനോപകരണങ്ങളും ലഭിച്ചിരുന്നു. അദ്ധ്യാപകരെ തമ്പുരാൻ, തമ്പുരാട്ടി എന്നിങ്ങനെ അഭിസംബോധന ചെയ്തിരുന്ന ശീലങ്ങൾ ശ്രീമതി. ഗോമതിയമ്മ ടീച്ചറുടെ ഇടപെടലുകളുടെ ഫലമായി അവസാനിപ്പിക്കുവാൻ സാധിച്ചു.
1964ൽ ശ്രീമതി. ഗോമതിയമ്മ ടിച്ചർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് ശ്രീ.എൻ.രാമചന്ദ്രൻനായർ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു.
ഇക്കാലയളവിൽ ഒട്ടേറെ നേട്ടങ്ങൾ സ്കൂളിന് കൈവരിക്കുവാൻ സാധിച്ചു.1970ൽ സ്കൂൾ കെട്ടിടത്തിന്റെ പടിഞ്ഞാറേ ഭാഗത്ത്
ഇടിമിന്നലേറ്റതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊതുയോഗം വിളിച്ചു ചേർക്കുകയും, യോഗതീരുമാനപ്രകാരം അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് പിരിവെടുത്ത് പത്തു ദിവസം കൊണ്ട് ഷെഡ്ഡ് പൂർത്തിയാക്കുകയും പതിനൊന്നാം ദിവസം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കി പകരം പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം അന്നത്തെ മന്ത്രി ശ്രീ. ബേബി ജോൺ നിർവ്വഹിച്ചു.എസം=ല്ലാ ക്ലാസ്സുകളും രണ്ടു മൂന്നു ഡിവിഷനുകൾ നിലനിർത്തുവാനും സ്കൂൾ സൊസൈറ്റി ആരംഭിക്കുവാനും കലാകായിക
മേളകളിൽ മിക്ക വർഷങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നതിനും ഇക്കാലയളവിൽ സ്കൂളിന് സാധിച്ചു. കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ
ഇടപെടൽ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും കലാശാസ്ത്ര സാഹിത്യരംഗങ്ങളിൽ മികവ് പുലർത്തുന്നതിനും സഹായകരമായിട്ടുണ്ട്. സ്കൂളിന്റെ ശതാബ്ദിയാഘോഷ കാലയളവിൽ (2006-2007) ശ്രീ.എ.പി.ധർമ്മാംഗദൻ ആയിരുന്നു പ്രധാനാദ്ധ്യാപകൻ.
സ്കൂൾ ശതാബ്ദി
ഭൗതികസൗകര്യങ്ങൾ
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.1.13 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്2.കെട്ടിടങ്ങളിലായി 7.ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമം | പ്രഥമാദ്ധ്യാപകന്റെ പേര് | കാലയളവ് | ചിത്രം | |
---|---|---|---|---|
ഗോമതിയമ്മ | ||||
എൻ രാമചന്ദ്രൻ നായർ | ||||
ബി പ്രസന്നകുമാരി | ||||
എ പി ധർമ്മാംഗദൻ | ||||
ടി കെ ഇന്ദിര |
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബിബിൻ ബാബു
- ജസ്റ്റിൻ ജോൺ
വഴികാട്ടി
- ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ എന്ന മുക്കവലയിൽ നിന്ന് വടക്കു ഭാഗത്തേക്ക് സഞചരിച്ച് പമ്പാനദി കടന്ന് ആഞ്ച് കിലോമീറ്റർ ചെല്ലുമ്പോൾ തട്ടാശേരി എന്നിടത്ത് വണ്ടു പമ്പാനദി മറികടന്നെത്തുന്നിടത്തുനിന്ന് അമ്പത് മീറ്റർ മുന്നോട്ടു ചെല്ലുമ്പോൾ ഇടത്തോട്ടുള്ള ചെറിയ റോഡിലൂടെ എഴുനൂറ് മീറ്റർ സഞചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.
- എം.സി.റോഡിൽ കോട്ടയം ചങ്ങനാശേരി റോഡിൽ ചങ്ങനാശേരി പട്ടണത്തിന് വടക്കുഭാഗത്തുള്ള തുരുത്തി എന്ന സ്ഥലത്തുനിന്ന് വലത്തുഭാഗത്തേക്കുള്ള റോഡിൽ കൈനടി ഭാഗത്തേക്ക് സഞ്ചരിച്ച് പമ്പാനദീതീരമായ തട്ടാശേരിയിലെത്തുന്നതിന് അമ്പത് മീറ്റർ മുമ്പ് വലത്തേക്കുള്ള ചെറിയ റോഡിലൂടെ എഴുനൂറ് മീറ്റർ സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.
{{#multimaps:9.4780111,76.4520765| zoom=18}}