ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ
വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര്വിദ്യാലയമാണ് കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഈ വിദ്യാലയം സ്ഥാപിതമായത് 1976 ജൂണ് മാസത്തിലാണ് .ഒറ്റ ഡിവിഷനില്‍ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ മാത്രം 21 ഡിവിഷനുകളുള്ള വയനാട്ടിലെ തന്നെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാണ് .
ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ | |
---|---|
വിലാസം | |
കണിയാമ്പറ്റ വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-01-2017 | Sreejithkoiloth |
ചരിത്രം
1976 ല്‍ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയില്‍ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമന്‍,ശ്രീ കിട്ടന്‍ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.1980ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1997ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഏകദേശം മൂന്നേക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂള്‍ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയര്‍ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.
കുട്ടികള്‍ക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടര്‍ ലാബുകളും സയന്‍സ് ലാബുകളുമുണ്ട്.വയനാട്ടിലെ മികച്ച കമ്പ്യൂട്ടര്‍ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതല്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്കൂള്‍ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തില്‍ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള[അവലംബം ആവശ്യമാണ്]
സര്‍ക്കാര്‍ വിദ്യാലയമാണിത്.
നേട്ടങ്ങള്‍
സ്ക്കൂളിന് സ്വന്തമായൊരു ബ്ലോഗ്
|-
കണിയാമ്പറ്റയുടെവെബ്സൈറ്റ്
ശാസ്ത്രമേളയില്‍ചാമ്പ്യന്‍മാര്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജൂനിയര്‍ റെഡ് ക്രോസ്
- നാട്ടുപാട്ടുകൂട്ടം
- സഞ്ജീവനി സംസ്കൃതസമിതി
- ആംഗലേയഗ്രാമം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ശ്രീ.ഇ.ടി.എം.ജോണ്
- ശ്രീ.കെ.എന്‍.ശാര്ങ്ഗധരന്‍
- ശ്രീ.എ.മാണിക്യനായകന്‍
- ശ്രീ.ചെറിയാത്തന്‍
- സി,ശ്രീമതി.ആര്‍, ലീലാ ഭായി
- ശ്രീമതി.കെ.പത്മജാദേവി
- ശ്രീമതി.വത്സലകുമാരി
- ശ്രീമതി.വിജയാമ്പാള്‍
- ശ്രീ.പി.ആര്‍.സോമരഥന്‍
- ശ്രീ.എം.പി.ചോയിക്കുട്ടി
- ശ്രീ.എം.ടി.അമ്മത് കോയ
- ശ്രീമതി.സൂനമ്മ മാത്യു
- ശ്രീ.വിജയന് കെ.കെ
- ശ്രീമതി.രേണുകാദേവി.വി.വി,
- ശ്രീ.എം.സദാനന്ദന്‍
- ശ്രീ.ജോസഫ്,എം.ജെ
- ശ്രീമതി.ലീലാ ജോണ്‍,
- ശ്രീമതി.ശാന്തകുമാരി.പി
- ശ്രീമതി.ലീലാവതി.കെ.പി
- ശ്രീ ഇ പി പൗലോസ്
- ശ്രീമതി.സാവിത്രി.പി.വി
- ശ്രീ.അനില്‍ കുമാര്‍.എം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.ലത്തീഫ്,ശാന്തി ഹോസ്പിററല്,ഓമശ്ശേരി.
- ശ്രീ.ബിജു ചിറയില് ശാസ്ത്രജ്ഞന്,ഭാഭാ ആററമിക് റിസര്ച്ച് സെന്റര്
- ശ്രീ.അഷറഫ് ഐ.പി.എസ്.ഓഫീസര്,തിരുവനന്തപുരം.
- ശ്രീ.വിപിന്.എഞ്ചിനീയര്,ബാംഗ്ളൂര്.
- ശ്രീ.മനു മോഹന്,എം.ടെക്.എന്.ഐ.ടി.
- ശ്രീ.ശരണ് മാടമന,എഞ്ചിനീയറിംഗ് വിദ്യാര്ത്ഥി.
- കുമാരി മുബീന പി.എം ,എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിനി.
- റഷീദ.എ.എം ,എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിനി
- ശ്രീ.ആനന്ദ്.മെഡിക്കല് വിദ്യാര്ത്ഥി
ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂര്വ്വവിദ്യാര്ത്ഥികള്
ശ്രീ.സി.എം.ഷാജു-എച്ച്.എസ്.എ
ശ്രീ.പി.സി.മജീദ്-എച്ച്.എസ്.എ
,ശ്രീമതി.കെ.എ.ഫിലോമിന-എച്ച്.എസ്.എ
ശ്രീ.അഷറഫ്-എച്ച്.എസ്.എസ്.ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.700626,76.083552| width=800px | zoom=16}} kaniyambetta ghss