സംസ്ഥാന സ്കൂൾ കലോൽസവം കൺമുന്നിൽ!

മീനങ്ങാടി-കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ലൈവായി ആസ്വദിക്കാനുള്ള അവസരം മീനങ്ങാടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒരുക്കി. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലൈവ് പരിപാടിയാണ് വലിയ സ്കീനിലൂടെ കുട്ടികളുടെ കൺമുന്നിൽ എത്തിച്ചത്.പല കുട്ടികൾക്കും നേരിട്ട് ആസ്വദിക്കാൻ കഴിയാത്ത കലോൽസവ പരിപാടികൾ വലിയ സ്ക്രീനിൽ കാണാൻ കഴിഞ്ഞത് കുട്ടികളിൽ വലിയ താത്പര്യം ഉണ്ടാക്കി.പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ, SITC എം രാജേന്ദ്രൻ, ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തകരായ മനോജ് സി, സബിത പിബി എന്നിവർ നേതൃത്വം നൽകി.

 

ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്

2022 -25 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്ലാസ് എസ് എം സി ചെയർമാൻ ശ്രീ ഹൈറുദീന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ ജോയ് വി സ്‌കറിയ ഉദ്‌ഘാടനം ചെയ്‌തു. കാലത്തിന് മുമ്പേ നടക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ലിറ്റിൽ കൈറ്റിന് കഴിയട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ശ്രീ മനോജ് സർ ,ശ്രീ സുനിൽ സർ എന്നിവർ ക്ലാസ്സിന് നേതൃത്ത്വം നൽകി . സ്‌കൂൾ ഐ ടി കോഡിനേറ്റർ ശ്രീ രാജേന്ദ്രൻ സർ സ്വാഗതം പറഞ്ഞു .കൈറ്റ് മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ ;ഡെപ്യൂട്ടി എച്ച് എം ശ്രീമതി ശ്രീകല എ ബി ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി രജനി ടി ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .സ്‌കൂൾ കൈറ്റ് മിസ്ട്രസ് നന്ദി പറഞ്ഞു