ഭിന്നശേഷിക്കാർക്കും ആസ്വദിക്കാം ...!

ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ 2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനിമേഷൻ പരിശീലനം നൽകി. കമ്പ്യൂട്ടർ പഠനം രസകരമാക്കുന്നതിൻ്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.കോളനികളിൽ കമ്പ്യൂട്ടർ സാക്ഷരത, ലഹരി വിരുദ്ധ ബോധവത്കരണം തുടങ്ങിയ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.സമൂഹത്തിൽ നിന്ന് മാറിനിൽക്കേണ്ടവരല്ല ഞങ്ങൾ മുഖ്യധാരയിൽ നിൽക്കേണ്ടവർ തന്നെയാണ് എന്ന് ബോധിപ്പിക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനം. പരിശീലനത്തിൽ ശ്രേയ കല്യാണി, ഫെബിൻഷാ എന്നിവർ ക്ലാസ്സെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായികളായി. കൈറ്റ് മാസ്റ്ററായ സി.മനോജ്, മിസ്ട്രസായ പി ബി സബിത, എസ് ഐ ടി സി എം രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

 
ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം
 
ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം