ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ONONE DAY
ചെറുവത്തൂർ. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ ഓസോൺ പാളിയെ നശിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത് കുട്ടമത്തെ സീഡ് കുട്ടികൾ ഓസോൺ സംരക്ഷണ റാലി നടത്തി. കെ.ചന്ദന ഓസോൺ പ്രഭാഷണം നടത്തി. സീഡ് കോ ഓർഡിനേറ്റർ എം മോഹനൻ അധ്യാപകരായ പി.നളിനി ,പി വി രജനി ,പി വസന്ത എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചാമ്പ ത്തൈകൾ വിതരണം ചെയ്തു.സ്ക്കൂൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.ശ്രീജ തായമ്പത്ത് ,പി ആശ, കെ സുജാത ,എം ആർ അഞ്ജന എന്നിവർ നേതൃത്വം നൽകി.
https://12031ghsskuttamath.blogspot.com/2022/09/ozone-day.html
LED Bulb നിർമ്മാണം- ശില്പശാല ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
ചെചെറുവത്തൂർ :പത്താം തരത്തിലെ പാo ഭാഗത്തെ അടിസ്ഥാനമാക്കി കുട്ടമത്ത് ഗവർമെൻറ് സ്ക്കൂളിൽ എൽഇഡി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സബ്ജക്ട് കൗൺസിൽ കൺവീനർ പി ആശ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെൻ്റ് സെൻ്റർ സംസ്ഥാന റിസോഴ്സ് പേർസൺ പി സാബിർ ക്ലാസ്സ് എടുത്തു.വീട്ടിൽ വൈദ്യുതോപകരണം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അധ്യാപകരായ വി പ്രമോദ് കുമാർ ,എം ദേവദാസ് എന്നിവർ സംസാരിച്ചു.കെ സുജാത, എം ആർ അഞ്ജന എന്നിവർ നേതൃത്വം നൽകി.
റുവത്തൂർ :പത്താം തരത്തിലെ പാo ഭാഗത്തെ അടിസ്ഥാനമാക്കി കുട്ടമത്ത് ഗവർമെൻറ് സ്ക്കൂളിൽ എൽഇഡി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സബ്ജക്ട് കൗൺസിൽ കൺവീനർ പി ആശ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെൻ്റ് സെൻ്റർ സംസ്ഥാന റിസോഴ്സ് പേർസൺ പി സാബിർ ക്ലാസ്സ് എടുത്തു.വീട്ടിൽ വൈദ്യുതോപകരണം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അധ്യാപകരായ വി പ്രമോദ് കുമാർ ,എം ദേവദാസ് എന്നിവർ സംസാരിച്ചു.കെ സുജാത, എം ആർ അഞ്ജന എന്നിവർ നേതൃത്വം നൽകി.
ചെറുവത്തൂർ :പത്താം തരത്തിലെ പാo ഭാഗത്തെ അടിസ്ഥാനമാക്കി കുട്ടമത്ത് ഗവർമെൻറ് സ്ക്കൂളിൽ എൽഇഡി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സബ്ജക്ട് കൗൺസിൽ കൺവീനർ പി ആശ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെൻ്റ് സെൻ്റർ സംസ്ഥാന റിസോഴ്സ് പേർസൺ പി സാബിർ ക്ലാസ്സ് എടുത്തു.വീട്ടിൽ വൈദ്യുതോപകരണം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അധ്യാപകരായ വി പ്രമോദ് കുമാർ ,എം ദേവദാസ് എന്നിവർ സംസാരിച്ചു.കെ സുജാത, എം ആർ അഞ്ജന എന്നിവർ നേതൃത്വം നൽകി.
കുട്ടമത്ത് സ്കൂളിൽ എസ്പിസി ക്യാമ്പിന് തുടക്കമായി
ചെറുവത്തൂർ:
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചി രാത് ഓണം ഫെസ്റ്റിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്തിൽ തുടക്കമായി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള ക്യാമ്പ് ഉദ്ഘാടനം ചെയ്തു ചന്തേര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് എംവി ശ്രീദാസ് മുഖ്യാതിഥിയായി പതാക ഉയർത്തി. ഹോണസ്റ്റി ,ഇൻ്റഗ്രിറ്റി, ട്രസ്റ്റ് എന്നീ മുഖ്യ വിഷയങ്ങളിൽ ഊന്നിയാണ് ക്യാമ്പ് നടക്കുന്നത് .സ്കൂൾ സിപിഒ കെ മധുസൂദനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.മുൻ പ്രഥമാധ്യാപകൻ ടി. ജനാർദ്ദനൻ ,സീനിയർ അസിസ്റ്റൻ്റ് വി പ്രമോദ് കുമാർ ,മദർ പിടിഎ പ്രസിഡൻ്റ് എം സാവിത്രി ,ഡ്രിൽ ഇൻസ്ട്രക്ടർ സുജിൻ കുമാർ എന്നിവർ സംസാരിച്ചു. എ സി പി ഒ കെ.വി.വിദ്യ നന്ദി പറഞ്ഞു.
ഓണാഘോഷ പരിപാടികൾ
കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ ഓണാഘോഷ പരിപാടികൾ വളരെ വർണ്ണാഭമായിരുന്നു. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ നിർവഹിച്ചു സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടി പി ടി എ യുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വളരെ വർണ്ണഭമായി ആഘോഷിച്ചു.പൂക്കള മത്സരം,കമ്പവലി, ഓണസദ്യ,മാവേലിയെ വരവേൽക്കൽ തുടങ്ങിയ ആഘോഷ പരിപാടികളാൽ ശ്രദ്ധേയമായി.മത്സര വിജയിക്കുള്ള സമ്മാനദാനം നടന്നു.
ഗൃഹസന്ദർശനം
പ്രൈമറി വിഭാഗം അദ്ധ്യാപകർ ,പരീക്ഷാ ദിവസങ്ങളിൽ ഒഴിവുളള സമയങ്ങളിൽ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു.
https://12031ghsskuttamath.blogspot.com/2022/08/up_26.html
പഴമേളയുമായി കുട്ടമത്തെ കുട്ടികൾ
ചെറുവത്തൂർ:
പ്രീ പ്രൈമറി പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് പഴങ്ങളും സസ്യങ്ങളുംഎന്ന പാഠ്യ ഭാഗം അവതരിപ്പിക്കുന്നതിന് കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പഴ മേള സംഘടിപ്പിച്ചു.കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ പഴങ്ങൾ പ്രദർശിപ്പിച്ചു. ചക്ക, ആപ്പിൾ ,പേരക്ക ,സപ്പോട്ട ,ഉറുമാമ്പഴം, പാഷൻ ഫ്രൂട്ട് ,നെല്ലിക്ക ,നേന്ത്രപ്പഴം ,സോദരിപ്പഴം ,മണ്ണൻ പഴം, മുന്തിരി, റമ്പൂട്ടാൻ ,സബർ ജില്ലി, തുടങ്ങിയവ പ്രദർശിപ്പിച്ചു. പരിപാടി പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി അധ്യാപിക പുഷ്പ എം സ്വാഗതം പറഞ്ഞു. അധ്യാപകരായ വി പ്രമോദ്കുമാർ ,എം ദേവദാസ് ,കെ മധുസൂദനൻ, കെ ഹേമലത എന്നിവർ സംസാരിച്ചു.
https://12031ghsskuttamath.blogspot.com/2022/08/blog-post_24.html
നാട്ടറിവ് ദിനത്തിൽ നാടൻ പൂക്കളുടെ പ്രദർശന മൊരുക്കി കുട്ടമത്ത് സ്കൂളിലെ കുട്ടികൾ. ഒരുകാലത്ത് തൊടികളിൽ യഥേഷ്ടം ഉണ്ടായിരുന്ന പൂക്കൾ കണ്ടെത്തുകയാണ് കുട്ടികളുടെ ലക്‌ഷ്യം
https://12031ghsskuttamath.blogspot.com/2022/08/blog-post_89.html
നാട്ടറിവ് ദിനം
അന്യം നിൽക്കുന്ന നാടൻ കലകളെയും നാട്ടറിവുകളെയും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് കൈമാറുന്നതിനും ലോക നാട്ടറിവുദിനത്തിൽ നാട്ടു കലാകാരക്കൂട്ടം കുട്ടമത്ത്സ്കൂളിൽ എത്തി. ഏത്താം കൊട്ട എന്ന പേരിലാണ് പരിപാടി അവതരിപ്പിച്ചത്.
https://12031ghsskuttamath.blogspot.com/2022/08/blog-post_23.html
TINKERING LAB
കണ്ടുപിടുത്തങ്ങളിലേക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബുകൾ
ചെറുവത്തൂർ:
ക്ലാസ്മുറി പഠനത്തോടൊപ്പം ശാസ്ത്രലോകത്തേക്കും കണ്ടുപിടുത്തങ്ങളിലേക്കും കുട്ടികൾക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബ് സജ്ജമായി. സമഗ്ര ശിക്ഷാ കേരളത്തിൻ്റെ ആഭിമുഖ്യത്തിലാണ് പഠനത്തിൻ്റെ പ്രായോഗികതയും നൂതനാശയങ്ങളിലൂടെയുള്ള പ്രയാണത്തിനും കുട്ടികളെ പര്യാപ്തരാക്കാനുള്ള ലാബ് കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലാണ് തുറന്നത്.എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
നൂതന സംവിധാനങ്ങളായ കോഡിംഗ്, റോബോട്ടിക്സ്, ത്രീഡി പ്രിൻ്ററുകൾ, സെൻസർ ടെക്നോളജി കിറ്റ് തുടങ്ങിയവ ടിങ്കറിംഗ് ലാബിൻ്റെ ഭാഗമാണ്. വിദ്യാലയത്തിലെ പ്രത്യേകം തയാറാക്കപ്പെട്ട ലാബിനകത്ത് ഉപകരണങ്ങളൊരുക്കാൻ 10 ലക്ഷം രൂപയാണ് അനുവദിച്ചത്. ആറാംതരം തൊട്ട് പത്തുവരെയുള്ള വിദ്യാർഥികളെയാണ് ഗുണഭോക്താക്കളായി ഉപയോഗപ്പെടുത്തുക.കുട്ടികളുടെ സ്വതന്ത്ര ഗവേഷണങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, സംഘ ചർച്ച, പരിശീലനങ്ങൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയും പദ്ധതിയെ സക്രിയമാക്കും.പാഠപുസ്തകത്തിനപ്പുറത്തേക്ക് ചിന്തിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി പ്രതിഭാശാലികളുടെ സംഘത്തെ വാർത്തെടുക്കാനും ഇതിലൂടെ സമഗ്രശിക്ഷ ലക്ഷ്യമിടുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത് അധ്യക്ഷനായിരുന്നു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ റിപ്പോർട്ടവതരിപ്പിച്ചു.രാജേന്ദ്രൻ പയ്യാടക്കത്ത്, പി വസന്ത, എം രാജൻ, പി വേണുഗോപാലൻ, എം സാവിത്രി, ടി വി രഘുനാഥൻ, വി പ്രമോദ്കുമാർ, സി ബാലകൃഷ്ണൻ, എം ദേവദാസ്, പ്രിൻസിപ്പാൾ ടി സുമതി എന്നിവർ സംസാരിച്ചു.ചടങ്ങിൻ്റെ ഭാഗമായി കോഴിക്കോട് നടന്ന സംസ്ഥാന ക്ലബ്ബ് അത് ലറ്റിക് മീറ്റിൽ മെഡലുകൾ നേടിയ സർവൻ കെ സി, പാർവണ ജിതേഷ്, ഹെനിൻ എലിസബത്ത്, ജ്വൽ മുകേഷ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു .
https://12031ghsskuttamath.blogspot.com/2022/08/tinkering-lab-inaguration.html
https://12031ghsskuttamath.blogspot.com/2022/08/blog-post_96.html
കർഷക അധ്യാപകരായി കുട്ടമത്തെ സ്കൂളിലെ കുട്ടികൾ
▫️▫️▫️▫️▫️▫️▫️▫️
18-08-2022
ചെറുവത്തൂർ
കുട്ടികൾ തന്നെ അധ്യാപകരായപ്പോൾ ഒപ്പം പഠിക്കുന്ന മറ്റ് കുട്ടികൾക്ക് കൗതുകമായി.ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് കുട്ടമത്തെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് വേറിട്ട ഒരു പരിപാടി സംഘടിപ്പിച്ചത്.മാമ്പഴമധുരം പദ്ധതിയുടെ ഭാഗമായി ഉത്തരകേരളത്തിലെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് ലെയറിംഗ് എന്നിവയിൽ പരിശീലനം നേടിയ കെ ചന്ദന,കൃഷ്ണേന്ദു ,ഉണ്ണിമായ ,സേജൽ, നിവേദ്യ എന്നിവരാണ് കുട്ടികൾക്ക് മുമ്പിൽ കർഷക അധ്യാപകരായത് .ആധുനിക കൃഷി രീതികൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് വേറിട്ട ഒരു പരിപാടിയാണ് കർഷക ദിനത്തിൽ കുട്ടമത്തെ പരിസ്ഥിതി ക്ലബ്ബ് നടത്തിയത്. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീനിയർ അധ്യാപകൻ വി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം മോഹനൻ, കെ വിനയൻ ,പി നളിനി ,കെ വസന്ത തുടങ്ങിയവർ ആശംസ നേർന്നു.
https://12031ghsskuttamath.blogspot.com/2022/08/blog-post_18.html
സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം അവിസ്മരണീയമാക്കി കുട്ടമത്ത് സ്ക്കൂൾ
ചെറുവത്തൂർ . ..
രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം അവിസ്മരണീയമാക്കി കുട്ടമത്തെ കുട്ടികൾ. എഴുപത്തി അഞ്ച് കുട്ടികൾ അണിനിരന്ന സൈക്കിൾ റാലി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി പ്രമീള ഫ്ളാഗ് ഓഫ് ചെയ്തു.വിദ്യാലയത്തിൽ ദേശീയ പതാക പ്രിൻസിപ്പൽ ടി സുമതി ഉയർത്തി.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗാന്ധിയൻ പ്രഭാഷകൻ കെ കൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി.മദർ പിടിഎ പ്രസിഡൻറ് എം സാവിത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് ,പിടിഎ മെമ്പർ ഗംഗാധരൻ അധ്യാപകരായ ടി വി രഘുനാഥ് ,വി. പ്രമോദ് കുമാർ ,സി ബാലകൃഷ്ണൻ ,എം ദേവദാസ് എന്നിവർ സംസാരിച്ചു. വർഷാ ലക്ഷ്മി നന്ദി രേഖപ്പെടുത്തി.തുടർന്ന് പ്രസംഗം ,സ്കിറ്റ്, സംഗീതശില്പം ,ദേശഭക്തി ഗാനം തുടങ്ങിയ നിരവധി പരിപാടികൾ അരങ്ങേറി.
https://12031ghsskuttamath.blogspot.com/2022/08/independence-day-celebrations.html
ആസാദി കാ അമൃത് മഹോത്സവ്....13/08/2022
https://12031ghsskuttamath.blogspot.com/2022/08/asadi-ka-amruth-maholthsav.html
ആസാദി കാ അമൃത് മഹോത്സവ്
എൽപി കുട്ടികളുടെ പരിപാടി
https://12031ghsskuttamath.blogspot.com/2022/08/blog-post_45.html
സ്വയം നിർമ്മിച്ച പതാകയുമായി കുട്ടമത്തെ കുട്ടികൾ
ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി കുട്ടമത്ത് സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗത്തിലെ കുട്ടികൾ സ്വന്തമായി ദേശീയപതാകയും ബാഡ്ജും നിർമ്മിച്ചു. അധ്യാപകർ നേതൃത്വം നൽകി.
https://12031ghsskuttamath.blogspot.com/2022/08/blog-post_12.html
ആസാദി കാ അമൃത് മഹോത്സവ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
-------------------------------------------------
ചെറുവത്തൂർ: കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് കുത്തിവര വാട്സ്ആപ്പ് ഗ്രൂപ്പ് നടത്തിയ ചിത്രരചന മത്സരത്തിൽ LP UP HS വിഭാഗത്തിലെ 150 ഓളം കുട്ടികൾ പങ്കെടുത്തു .
കുത്തിവര ഗ്രൂപ്പ് ന്റെ പരിപാടിയിൽ ആനന്ദ് എരവിൽ
സ്വാഗതം പറഞ്ഞു. അഭിരാമി പി പരിപാടിയിൽ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വി.പ്രമോദ് കുമാർ ,എം മുഹമ്മദ് കുഞ്ഞി, കെ വിനയൻ ,സി ബാലകൃഷ്ണൻ ,കൂട്ടായ്മ അംഗം അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
https://12031ghsskuttamath.blogspot.com/2022/08/kuthivara.html
9 E & 9 F ന് കൗൺസലിംഗ് & മോട്ടിവേഷൻ ക്ലാസ്സ്
https://12031ghsskuttamath.blogspot.com/2022/08/9-e-9-f.html
ഹിരോഷിമ നാഗസാക്കി ദിനം
https://12031ghsskuttamath.blogspot.com/2022/08/blog-post_88.html
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം- പരിപാടികൾ
https://12031ghsskuttamath.blogspot.com/2022/08/blog-post_62.html
സ്വാതന്ത്ര്യദിന പ്രശ്നോത്തരി -സ്കൂൾ തല മത്സരം.
https://12031ghsskuttamath.blogspot.com/2022/08/blog-post_75.html
cyber awarness class
https://12031ghsskuttamath.blogspot.com/2022/08/cyber-awarness-class.html
YOGA CHAMPIANSHIP
https://12031ghsskuttamath.blogspot.com/2022/08/yoga-champianship.html
പ്രേംചന്ദ് ജയന്തി ക്വിസ്-31/7/2022
https://12031ghsskuttamath.blogspot.com/2022/08/blog-post_54.html
സ്കാർഫ് ഡേ ആചരിച്ചു....31/7/2022
ചെറുവത്തൂർ .
ലോക സ്കാർഫ് ദിനം കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .ഹയർ സെക്കൻ്ററി സീനിയർ അധ്യാപകനായ ടി.വി.രഘുനാഥ് ,സി ബാലകൃഷ്ണൻ ,കെ.വി.മധു എന്നിവരെ പ്രഥമാധ്യാപകനും സ്കൗട്ട് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കമീഷണറുമായ കെ.ജയചന്ദ്രൻ സ്കാർഫ് അറിയിച്ചു.ഗൈഡ് ക്യാപ്റ്റൻ എം എർ മഞ്ജുഷ ,കെ.ഹേമലത, എം പുഷ്പ ,ഫൗസിയ, സുജാത എന്നിവർ നേതൃത്വം നൽകി.
https://12031ghsskuttamath.blogspot.com/2022/08/blog-post_4.html
2022വിജയഭേരി...30/07/22
https://12031ghsskuttamath.blogspot.com/2022/08/blog-post_48.html
3, 4, ക്ലാസിന്റെ CPTA യോഗവും, മാസ്റ്റർ പ്ലാൻ പ്രകാശനവും
https://12031ghsskuttamath.blogspot.com/2022/08/3-4-cpta.html
ലോക കടുവാ ദിനം ...29/07/2022.
https://12031ghsskuttamath.blogspot.com/2022/08/blog-post.html
ഇലക്കറി മേള...29/07/2022
ചെറുവത്തൂർ കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നല്ല ഭക്ഷണ ശീലം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇലക്കറി മേള സംഘടിപ്പിച്ചു. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസിലെ കുട്ടികൾ വിവിധ ഇലകൾ കൊണ്ട് വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ തയാറാക്കി പ്രദർശിപ്പിച്ചത് കൗതുകമായി. ഇല കൊണ്ടുള്ള കട്ട്ലറ്റുകൾ, മുത്തിൾ ചമ്മന്തി, കൊടുത്തൂവ തോരൻ, ചായമിൻസ തോരൻ, പൊന്നാങ്കണിച്ചീര, വേലിച്ചീര, സിലോൺ ചീരാ, കോവയ്ക്ക ഇല തോരൻ, പയറില തോരൻ, ചേനയില വിഭവങ്ങൾ, താളിലത്തോരൻ, തകരത്തോരൻ എന്നിങ്ങനെ ഇലകളുടെ വൈവിധ്യമാർന്ന ആഹാര സാധ്യത വിളിച്ചോതുന്നതായിരുന്നു പ്രദർശനം. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് എന്നിവർ കുട്ടികൾക്ക് ആശംസയുമായി എത്തി. കുട്ടികൾ തയ്യാറാക്കിയ ഇല വിഭവങ്ങളുടെ പതിപ്പും പ്രകാശനം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികളും ഇലക്കറികൾ കൂട്ടി ഉച്ച ഭക്ഷണം കഴിച്ചു.
https://12031ghsskuttamath.blogspot.com/2022/07/blog-post_85.html
പ്രകൃതിയെ അറിയാൻ... സീഡ് ക്ലബ്.
27 /07/2022
പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതിയെ അറിയാനായി മൈലാട്ടി കുന്നിലൂടെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു യാത്ര .
https://12031ghsskuttamath.blogspot.com/2022/07/blog-post_26.html
ചാന്ദ്ര വിജയം ഗംഭീരമായി കൊണ്ടാടി.
ചെറുവത്തൂർ:
മനുഷ്യൻ്റെ ചാന്ദ്ര വിജയം ശാസ്ത്ര വിജയമായി കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കൊണ്ടാടി. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പോസ്റ്റർ പ്രദർശനം ,വീഡിയോ പ്രദർശനം ,ക്വിസ് ,പ്രസംഗം ,ചന്ദ്രനുമായുള്ള അഭിമുഖം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.
https://12031ghsskuttamath.blogspot.com/2022/07/blog-post_83.html
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ചു എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ ജൂൺ 22 23 24 തീയ്യതികളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ദന്താരോഗ്യ ബോധവൽക്കരണ ക്ലാസ്സും സൗജന്യ ദന്ത പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വിമുക്തി ജില്ലാ മാനേജർ ശ്രീ ഹരിദാസൻ പാലക്കൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജയചന്ദ്രൻ കെ അധ്യക്ഷത വഹിച്ചു. ഡോ ജയശേഖരൻ വി പി, ഡോ അഖിൽ എ ഭാസ്കരൻ, ഡോ പി കെ ജയകൃഷ്ണൻ, കൃഷ്ണൻ കെ സീനിയർ അസിസ്റ്റന്റ്, ദേവദാസ് എം സ്റ്റാഫ് സെക്രട്ടറി, മധുസൂദൻ കെ വിമുക്തി കോഡിനേറ്റർ, രാജൻ എം ,പി ടി എ പ്രസിഡൻറ്, രാഘവൻ വയലിൽ എസ് എം സി ചെയർമാൻ എന്നിവർ സംസാരിച്ചു. ദന്തൽ അസോസിയേഷൻ പ്രസിഡൻറ് ഡോ സി കെ ശ്രീജൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ എൻ ജി രഘുനാഥൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഡോക്ടമാരായ പ്രഭാത് ടി , സ്മിത വിജയ്, ജിജിന കെ, സ്വേതാ, അഷിദ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
https://12031ghsskuttamath.blogspot.com/2022/06/blog-post_51.html
പ്രീ പ്രൈമറി ക്ലാസുകളിലെ കുരുന്നുകളായി അച്ഛനമ്മമാർ മാറി. കുട്ടമത്ത് .. സമഗ്ര ശിക്ഷാ കാസർകോട് ആവിഷ്ക്കരിച്ച ജില്ലയിലെ അംഗീകൃത പ്രീ സ്കൂളുകളിലെ രക്ഷിതാക്കൾക്കുള്ള പരിശീലനമാണ് രക്ഷിതാക്കൾക്ക് പുതിയ തിരിച്ചറിവിലേക്കുള്ള വഴിത്തിരിവായത്. ഫലപ്രദവും ഗുണമേന്മയുള്ളതുമായ പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് രക്ഷാകർത്താക്കളുടെ ഇടപെടൽ ഉറപ്പാക്കുന്നതിനാണ് മൂന്നു മണിക്കൂർ നീളുന്ന പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിലെ 61 പ്രീ സ്കൂളുകളിൽ സമഗ്ര ശിക്ഷയിലെ ട്രെയിനർമാർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, പ്രീ സ്കൂൾ അധ്യാപികമാർ, ഡയറ്റ് ഫാക്കൽറ്റിമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാലയങ്ങളിലെത്തി പരിശീലനം നൽകുന്നത്. ശാസ്ത്രീയ പ്രീ സ്കൂൾ അനുഭവങ്ങൾ ഉറപ്പാക്കാനുള്ള പഠന, കളി ഉപാധികൾ ,തന്ത്രങ്ങൾ, പ്രവർത്തന ഇടങ്ങൾ എന്നിവയെക്കുറിച്ച് ധാരണ ലഭ്യമാക്കാനുള്ള പരിശീലനം ഏറെ സ്വീകാര്യതയാണ് രക്ഷാകർതൃ സമൂഹത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് പ്രീ സ്കൂളുകളിലേക്ക് സർക്കാർ സമഗ്ര ശിക്ഷാ കേരള വഴി അനുവദിച്ച വായനാ മൂല, ശാസ്ത്ര മൂല, സംഗീത മൂല, അഭിനയ മൂല, ചിത്രകലാമൂല, ഗണിതമൂല, നിർമാണ മൂല എന്നിവയും പരിശീലനത്തിനെത്തിയ രക്ഷിതാക്കളെ ആകർഷിക്കുന്നുണ്ട്. ചെറുവത്തൂർ ഉപജില്ലയിൽ പെട്ട കുട്ടമത്ത് ഗവർമെൻറ് ഹയർ സെക്കൻ്ററി സ്കൂളിലെ രക്ഷാകർതൃ ശാക്തീകരണ പരിപാടിയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു. ചെറുവത്തൂർ ബി.ആർ.സി യിലെ പ്രോഗ്രാം കോ ഓർഡിനേറ്റർ വി.എസ് ബിജുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ബി.ആർ സി ട്രയിനർ വേണുഗോപാലൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ അധ്യക്ഷനായി. മഞ്ചേശ്വരം ബി ആർ സി ട്രെയിനർ ജി. ജോയ്, പരിശീലകരായ ശ്രുതി കയനി, കെ നിഷ, സെബിൻ വർഗീസ് എന്നിവർ ആശംസ നേർന്നു.പ്രീ പ്രൈമറി അധ്യാപിക എം പുഷ്പ നന്ദി രേഖപ്പെടുത്തി.
https://12031ghsskuttamath.blogspot.com/2022/07/blog-post_8.html