ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1915 ൽ കുട്ടമത്ത് പഞ്ചിലാംകണ്ടം എന്നസ്ഥലത്ത് എൽ പി സ്കൂളായാണ് ആരംഭിച്ചത്. സ്താപക ഗുരുനാഥൻ : കുന്നിയൂർ പടിഞ്ഞാറെതുവഴിയിൽ ചിണ്ടക്കുറുപ്പ്. പ്രശസ്തസാഹിത്യകാരനായ പവനന്റെ പിതാവുകൂടിയായ കുന്നിയൂർ കുഞ്ഞിശങ്കരക്കുറുപ്പ് വൈദ്യനെന്നറിയപ്പെടുന്ന കുന്നിയൂർ നാരായണക്കുറുപ്പ് ,പാലാട്ട് കൃഷ്ണനടിയോടി, കൃഷ്ണനടിയോടിയുടെ സഹോദരനായ കുഞ്ഞിരാമനടിയോടി, കൈതേരി വീട്ടുകാരൻ ,മനിയേരി രാമൻ നായർ , പരൂര് കുഞ്ഞമ്പു നായർ എന്നിവരാണ് സ്ഥാപക ഗുരുനാഥന്മാർ 1956ൽ വിദ്യാലയം യു പി.സ്കൂളായി ഉയർത്തി. പയ്യാടക്കത്ത് കുഞ്ഞമ്പു നായർ, പയ്യാടക്കത്ത് രാഘവൻ നായർ, പി സി നാരായണൻ അടിയോടി കെ.പി .നാരായണക്കുറുപ്പ് തുടങ്ങിയവരായിരുന്നു യു പി സ്കൂളിലെ പ്രധാനാദ്ധ്യാപകർ .1981 ൽ ഹൈസ്കൂളായി ഉയർത്തി.1982 ൽ പഠനം ആരംഭിച്ചു.സീനിയർ അസിസ്റ്റന്റ് ചാർജ്ജ് എൻ ദാമോദരൻ മാസ്റ്റർ ക്ക് നല്കി. 1985ൽ ആദ്യ എസ് എസ് എല് സി ബാച്ചിൽ 98% വിജയം നേടി അടുത്തവർഷം 1986 ൽ അത് 100% ആയി മാറ്റി.