ഗവ. ടൗൺ എൽ പി സ്കൂൾ. ചേർത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ഗവ. ടൗൺ എൽ പി സ്കൂൾ. ചേർത്തല | |
---|---|
വിലാസം | |
ചേർത്തല ചേർത്തല , ചേർത്തല പി.ഒ. , 688524 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | 34213cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34213 (സമേതം) |
വിക്കിഡാറ്റ | Q87477627 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 645 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ് ധനപാൽ |
പി.ടി.എ. പ്രസിഡണ്ട് | പി ടി സതീശൻ |
അവസാനം തിരുത്തിയത് | |
02-07-2022 | Sandeepcherthala |
ചരിത്രം
ചേർത്തലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രദേശത്തെ പൗരപ്രമുഖർ രാജകുടുംബത്തിന്റെ സഹായത്തോടെ 1919 ഇൽ സ്ഥാപിച്ച വിദ്യാലയമാണ് ചേർത്തല ഗവണ്മെന്റ് ടൌൺ എൽപി സ്കൂൾ.തുടക്ക കാലത്തു പ്രവേശനം പെൺകുട്ടികൾക്ക് മാത്രമായിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് അനുവദിച്ച 40 സെന്റ് സ്ഥലത്താണ് സ്കൂൾ സ്‌ഥാപിക്കപ്പെട്ടത്.കാലാന്തരത്തിൽ ആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചതോടെ സ്കൂൾ ഒരു പൊതുവിദ്യാലയം ആയി മാറി .നിലവിൽ ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവൺമെന്റ് എൽപി സ്കൂളുകളിലൊന്നാണ് ചേർത്തല ടൗൺ എൽപി എസ്
ഭൗതികസൗകര്യങ്ങൾ
*24 ക്ലാസ് മുറികളോട് കൂടി 4 കെട്ടിടങ്ങൾ
*ചുറ്റുമതിൽ
*മനോഹരമായ പൂന്തോട്ടം
*ശുദ്ധ ജലലഭ്യത
*കുട്ടികളുടെ പാർക്ക്
*ഓപ്പൺ ആഡിറ്റോറിയം
*ആധുനിക ടോയ്‌ലറ്റ് സൗകര്യങ്ങൾ
*കിച്ചൺ സൗകര്യം
*ഹാൻഡ് വാഷ് ഫെസിലിറ്റി
*ഹൈസ്പീഡ് ഇന്റർനെറ്റ്
*സുസജ്ജമായ കമ്പ്യൂട്ടർ ലാബ്
*ലൈബ്രറി
*സ്മാർട്ട് ക്ലാസ്സ്‌റൂം
*സ്കൂൾ ബസ് സൗകര്യം തുടങ്ങിയവ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
*ഗാന്ധി ദർശൻ ക്ലബ്
*വിദ്യാരംഗം കലാ സാഹിത്യവേദി
*കബ് ബുൾബുൾ
*സാമൂഹ്യശാസ്ത്ര ക്ളബ്
*സയൻസ് ക്ലബ്
*മാത്‍സ് ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
*കാർഷിക ക്ലബ്
*ഫിലാറ്റലി ക്ലബ്
*സ്കൂൾ ഡിസ്‌സിപ്ലിൻ കമ്മറ്റി
സ്കൂൾ കലാമേള ,വാർഷികാഘോഷം ,ഓണാഘോഷം ,ശാസ്ത്ര ,പ്രവൃത്തിപരിചയ മേളകളിലും കുട്ടികൾ കഴിവ് തെളിയിച്ചു വരുന്നു .
പ്രശ്‍നോത്തരി ,ചെസ്സ് തുടങ്ങിയ മേഖലകളിലും സബ് ജില്ലാ ജില്ലാ തലങ്ങളിൽ കുട്ടികൾ നേട്ടം കൊയ്ത്തു .
സാരഥികൾ
ധനപാൽ എസ് : ഹെഡ്മാസ്റ്റർ
പി ടി സതീശൻ : പ്രസിഡന്റ് ,പിടിഎ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :
- ആർ പുഷ്പലത
- ഡി അപ്പുക്കുട്ടൻ നായർ
- രാധ എസ് നായർ
- ജി മോഹനൻ ( ദേശീയ അധ്യാപക അവാർഡ് ജേതാവ് )
- സരസ്വതിയമ്മ
- ഹേമലത ( ദേശീയ അധ്യാപക അവാർഡ് ജേതാവ് )
- സരോജിനിയമ്മ
- ദേവരാജ കർത്താ
- ജോസഫ്
നേട്ടങ്ങൾ
- കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി അഡ്മിഷനിൽ ഉള്ള ക്രമമായ വർദ്ധനവ് മുനിസിപ്പൽ ,ഉപജില്ലാ,ജില്ലാ തലങ്ങളിൽ ഗവണ്മെന്റ് മേഖലയിൽ
എണ്ണത്തിൽ ഒന്നാം സ്ഥാനം നേടാൻ കാരണമായി .
- 2018 -19 ,2019 -20 അധ്യയനവർഷങ്ങളിൽ മികച്ച പ്രകടനത്തിന് 'ബെസ്ററ് ഓഫ് ഇൻഡ്യ ' പുരസ്‌കാരം നേടുകയുണ്ടായി.
- തുടർച്ചയായ വർഷങ്ങളിൽ എൽ എസ് എസ് സ്കോളർഷിപ് നേടുന്ന കുട്ടികളുടെ എണ്ണം ഉയർന്നു.
- കേരളാ സ്കൂൾ കലാമേളയിൽ നിലവിലെ ഉപജില്ലാ ചാമ്പ്യൻഷിപ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല നഗരത്തിൽ ദേവീക്ഷേത്രത്തിന് 200 മീ തെക്കായി എ സി റോടിനു പടിഞ്ഞാറേ അരികിൽ സ്ഥിതി ചെയ്യുന്നു.
- തെക്കുഭാഗം താലൂക് ഓഫീസ് റോഡും ഉണ്ട് .കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും 250 മീ ദൂരം .ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കി മീ ദൂരം
{{#multimaps:9.68334786971484, 76.34276032504292|zoom=20}}