സെന്റ് എഫ്രേംസ് യു.പി.എസ്. ചിറക്കടവ്

21:55, 21 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32371-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രമാണം:Schoolwiki award applicant template.png

സെന്റ് എഫ്രേംസ് യു.പി.എസ്. ചിറക്കടവ്
 
വിലാസം
ചിറക്കടവ്

ചിറക്കടവ് പി.ഒ. പി.ഒ.
,
686520
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഇമെയിൽstephremupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്32371 (സമേതം)
യുഡൈസ് കോഡ്32100400108
വിക്കിഡാറ്റQ110299450
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ191
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിമോൾ അഗസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്ജോസ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്നോബി ബോബിൻ
അവസാനം തിരുത്തിയത്
21-06-202232371-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ചിറ്റാർപ്പുഴയുടെ തീരത്ത്‌ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയം പഠനത്തിലും പഠന- ഇതര പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിലാണ്.

ചരിത്രം

1928 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് .ചിറക്കടവ് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രം പ്രകൃതി രമണീയമാണ് .ചിറ്റാർപ്പുഴയും മുത്തശ്ശിമാവും ഈ വിദ്യാലയത്തെ ആകർഷണീയമാക്കുന്നു .കേരളത്തനിമ വിളിച്ചോതിക്കൊണ്ടു കല്പവൃക്ഷങ്ങളും നിലകൊള്ളുന്നു .കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്‌

ഈ സ്‌കൂൾ കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റിന്റെ കീഴിലാണ് .അഭിവന്ദ്യ.മാർ.ജോസ് പുളിക്കൽ പിതാവാണ് ഇപ്പോഴത്തെ രൂപതാധ്യക്ഷൻ റവ.ഫാ.ഡൊമിനിക് അയലൂപ്പറമ്പിലാണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.കൂടുതൽ 

ഭൗതികസൗകര്യങ്ങൾ

ഈ സ്‌കൂളിന് 1.5 ഏക്കർ സ്ഥലവും ചുറ്റുമതിലും ഉണ്ട്.സ്‌കൂളിലെ എല്ലാ ആവശ്യങ്ങൾക്കും ജലം ലഭ്യമാകത്തക്കവിധത്തിലുള്ള കിണറും ,മനോഹരമായ പാചകപ്പുരയും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  പ്രത്യേകമായി 14 ശുചിമുറികളും 2 സ്‌ത്രീ സൗഹൃദശുചിമുറികളും ലഭ്യമാക്കിയിട്ടുണ്ട്.വിദ്യാലയത്തിനൊപ്പം പ്രായമുള്ള ഒരു മാവ്  ഇവിടുത്തെ പ്രത്യേകതയാണ്.ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് വാട്ടർ പ്യുരിഫയർ സ്ഥാപിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റ് ,ഫാൻ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

ലൈബ്രറി


എല്ലാ കുട്ടികൾക്കും ലഭ്യമാകത്തക്കവിധത്തിലാണ് ഇവിടെ വായനാ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ അറിയാൻ


സ്കൂൾ ഗ്രൗണ്ട്

സ്‌കൂൾ അസംബ്ലി സംഘടിപ്പിക്കുന്നതിനും കുട്ടികൾക്ക് വിനോദങ്ങളിൽ ഏർപ്പെടുന്നതിനുമായി അതിമനോഹരവും വിശാലവുമായ ഒരു ഗ്രൗണ്ട് ഉണ്ട്.

സയൻസ് ലാബ്

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അടിസ്ഥാനശാസ്‌ത്രം ആഴത്തിൽ പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള സയൻസ് ലാബ്  ഇവിടെ ഉണ്ട്.

ഐടി ലാബ്

സാധ്യമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയ മനോഹരമായ ഐ.ടി ലാബാണ്.6 ലാപ്‌ടോപ്പുകൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി ഐ.ടി ലാബിൽ ക്രമീകരിച്ചിട്ടുണ്ട് .

സ്കൂൾ ബസ്

കുട്ടികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനുവേണ്ടി ലോക്കൽ മാനേജ്‌മെന്റ് സ്‌കൂൾ ബസ് ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിഷരഹിത പച്ചക്കറികൾ ഉൾപ്പെടുത്തുക എന്ന ലക്ഷ്യവുമായി ,കൃഷി വകുപ്പുമായി ചേർന്ന് വെണ്ട,മുളക്,തക്കാളി,വഴുതന തുടങ്ങിയ കൃഷികൾ നടത്തുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളെ കലാ-സാഹിത്യമേഖലകളിൽ പ്രശോഭിക്കാൻ അവസരം നൽകി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ശ്രീമതി.അന്നമ്മ പി സി യുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

കുട്ടികളിലെ ശാസ്ത്രാഭിരുചികളെ കണ്ടെത്തി കുട്ടിശാസ്ത്രജ്ഞരെ വളർത്തുക എന്ന ലക്ഷ്യവുമായി ശ്രീമതി..ലിജിമോൾ കെ മാത്യുവിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

ഗണിതശാസ്ത്രക്ലബ്

ആയാസമാണെന്നു കരുതുന്ന ഗണിതത്തെ അനായാസമാക്കാൻ,ഗണിതപഠനം മധുരവും രസകരവുമാക്കാൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളുമായി ശ്രീമതി.അനിറ്റ് പി ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

സാമൂഹിക ബന്ധങ്ങൾ സുദൃഢമാക്കുക,പൊതുവിജ്ഞാനമേഖലയിൽ അഭിവൃദ്ധി നേടാൻ കുട്ടികളെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമതി.ജോസ്‌മി കെ ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

ക്ലാസ് മുറികൾ-പരിസരം,ശുചീകരണ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ,പരിസ്ഥിതി സൗഹൃദവിദ്യാലയം എന്ന ലക്ഷ്യവുമായി ശ്രീമതി.ലിജിമോൾ കെ മാത്യുവിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

പ്രസംഗ പരിശീലന ക്ലബ്ബ്

കുട്ടികളിൽ ആത്മവിശ്വാസം വളർത്തി സഭാകമ്പം ഒഴിവാക്കി പ്രസംഗ പാടവം ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ശ്രീമതി.ജോസ്‌മി കെ ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.

പ്രവൃത്തിപരിചയ ക്ലബ്ബ്

കുട്ടികളിലെ നൈസർഗിക വാസനകൾ കണ്ടെത്തുവാനും വളർത്തിയെടുക്കുവാനുമായി ശ്രീമതി.ലൗലമ്മ എൻ റ്റി യുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.

ഹെൽത്ത് ക്ലബ്ബ്

ആരോഗ്യ വകുപ്പ് നൽകുന്ന അയൺ ഗുളികകളുടെ വിതരണം,ക്ലോറിനേഷൻ,പ്രതിരോധ കുത്തിവയ്പ് (10 വയസ്)തുടങ്ങിയ പ്രവർത്തനങ്ങളിൽ സഹകരിച്ചുകൊണ്ട് ശ്രീമതി.സുനിതാ വർഗീസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

ഐ.റ്റി ക്ലബ്ബ്

വിവരസാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ,ഐ.റ്റി മേളകളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നതിനായി ശ്രീമതി.അനിറ്റ് പി ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.

തനതുപ്രവർത്തനങ്ങൾ

സൈക്ലിംഗ്

2015 മുതൽ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം നൽകി വരുന്നു.

എന്റെ വിജ്ഞാനകോശം

കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നോട്ട്ബുക്കാണിത്.എല്ലാ ദിവസവും കുട്ടികൾ മാറിമാറി ചോദ്യോത്തരങ്ങൾ നൽകുന്നു.ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.


ചിത്രശാല

സ്‌കൂൾ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നേട്ടങ്ങൾ

അവസാനം നടന്ന (2019)കാഞ്ഞിരപ്പള്ളി ഉപജില്ലാ പ്രവൃത്തിപരിചയമേളയിലും സംസ്കൃതോത്സവത്തിലും ഒന്നാം സ്ഥാനം നേടി.

കാഞ്ഞിരപ്പള്ളി ഉപജില്ലാ ശാസ്ത്രരംഗം 2021 പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം (വ്യക്തിഗതം)

ജീവനക്കാർ

അധ്യാപകർ

പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്

അനധ്യാപകൻ

  1. ജോയ് പി എസ്

മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 കെ.കെ.ആന്റണി 2002-2005
2 ഏലമ്മ തോമസ് 2005-2014
3 പോൾ ആന്റണി 2014-2019
4 ആൻസി ജോസഫ് 2019-2020
5 മിനിമോൾ അഗസ്റ്റിൻ 2020- ........

വഴികാട്ടി

  • മണിമല ഭാഗത്തുനിന്നു വരുന്നവർ മൂന്നാം മൈലിൽ ബസ് ഇറങ്ങി 300 മീറ്റർ മുൻപോട്ട് നടക്കണം.
  • കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്നവർ ചിറക്കടവ് പള്ളിപ്പടിക്കൽ ബസ് ഇറങ്ങി 300 മീറ്റർ മുൻപോട്ട് നടക്കണം.
  • പൊൻകുന്നം ഭാഗത്തുനിന്നും വരുന്നവർ ചിറക്കടവ് പള്ളിപ്പടിക്കൽ ഇറങ്ങി 300 മീറ്റർ മുൻപോട്ട് നടക്കണം.