ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്മാർട്ട്‌ ക്ലാസ്സ്‌ റൂം

 

ക്രിസ്മസ് ആഘോഷം 2021-22

പിറ്റിഎ സഹകരണത്തോടെ വിപുലമായ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾ നടന്നു.

 

അക്ഷരമുറ്റം ക്വിസ് 2021 - 22

സ്കൂൾ തല മത്സരത്തിൽ നൂറു കുട്ടികൾ പങ്കെടുത്തു. നാലാം ക്ലാസിലെ വൈഷ്ണവി ആർ സബ് ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

അധ്യാപക രക്ഷാകർത്തൃ യോഗം

അധ്യാപക രക്ഷാകർത്തൃ യോഗത്തിൽ നൂറ്റമ്പതോളം രക്ഷകർത്താക്കൾ പങ്കെടുത്തു.

മാതൃഭാഷ ദിനാചരണം

അന്തർദേശീയ മാതൃഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസിലെയും കുട്ടികൾ മാതൃഭാഷാ പ്രതിജ്ഞ എടുക്കുകയുണ്ടായി. കയ്യെഴുത്ത് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ അബ്ദുള്ള ഒന്നാം സ്ഥാനം നേടി.

ജൈവവൈവിധ്യ ഉദ്യാനം

ജൈവവൈവിധ്യ ഉദ്യാന വിപുലീകരണവുമായി ബന്ധപ്പെടുത്തി കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്ക്കൂൾ ജൈവവൈവിധ്യ ഉദ്യാനം - നവീകരണത്തിന്റെ ഭാഗമായി താഴെപ്പറയുന്ന സസ്യ ഇനങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. ഏറ്റവും കൂടുതൽ ഇനങ്ങൾ ശേഖരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ഇക്കോ ക്ലബ്ബിന്റെ ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.

ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പരിപാലന ചുമതല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. താഴെപ്പറയുന്ന ദിവസങ്ങളിൽ ചുവടെപ്പറഞ്ഞിരിക്കുന്ന ക്ലാസുകാർ പരിപാലന ചുമതല ഏറ്റെടുത്തു. ഇക്കോ ക്ലബ്ബിന്റെ ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുത്തു.

Caption text
ദിവസം ക്ലാസ്
തിങ്കൾ ക്ലാസ് 2
ചൊവ്വ ക്ലാസ് 1
ബുധൻ ക്ലാസ് 4
വ്യാഴം ക്ലാസ് 3
വെള്ളി പ്രീ പ്രൈമറി

ശേഖരിക്കാൻ തീരുമാനിച്ചവ

  • തെച്ചി / തെറ്റി
  • ജനുവരിപ്പൂ
  • ഈശ്വരമുല്ല/ഗരുഡക്കൊടി
  • ഇല്ലി/മുള
  • പാർവ്വതിപ്പൂ
  • മഞ്ഞകനകാംബരം/മഞ്ഞപാർവ്വതി
  • രാജമല്ലി/കൃഷ്ണമല്ലി
  • എരുക്ക്
  • കാർത്തോട്ടി/മുള്ളുരുക്കി
  • കാട്ടുകടുക് /നീലവേള
  • നീർമാതളം
  • കാച്ചിൽ

ഉല്ലാസഗണിതം

ശാസ്ത്രദിനം

കളിപ്പെട്ടി പരിശീലനം

പ്രവൃത്തി പരിചയം

സ്കൂൾ അസംബ്ലി