ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
16007-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 16007 |
യൂണിറ്റ് നമ്പർ | LK/2018/16007 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രാഗിണി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിജീഷ് ചാത്തോത്ത് |
അവസാനം തിരുത്തിയത് | |
16-03-2022 | Shijichorode |
സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മക മായും പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കിയ ആദ്യ വർഷം തന്നെ ജി എച്ച് എസ് എസ് ചോറോടിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ ആദ്യബാച്ചായ LK - 2018 -20 ബാച്ചിൽ 24 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. പ്രവർത്തന മികവ് കൊണ്ട് A ഗ്രേഡ് നേടിയ 24 കുട്ടികളും ഗ്രേസ് മാർക്കിന് അർഹരായി. ജില്ലാതലക്യാമ്പിലേക്ക് കശ്യപ് R B എന്ന കുട്ടി തിരഞ്ഞെടുക്കപ്പെട്ടതും സ്കൂളിൽ നടന്നു വന്നിരുന്ന ശാസ്ത്രീയ സംഗീത പരിശീലനത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെൻററി വിക്‌ടേഴ്‌സ് ചാനലിൽ അപ്‌ലോഡ് ചെയ്തതും സ്കൂളിൽ നടന്ന സബ്ജില്ലാ കലോത്സവത്തിന്റെ വീഡിയോഗ്രാഫി LK-2018-20 , LK-2019-21ബാച്ചിലെ കുട്ടികൾ ചെയ്തതും എടുത്തു പറയേണ്ട നേട്ടമാണ്.
2019 - 21 ബാച്ചിൽ 28 കുട്ടികളാണ് ഉണ്ടായിരുന്നത്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു 10 - ലെ പരീക്ഷക്ക് ഗ്രേസ്മാർക്ക് അനുവദിച്ചില്ലെങ്കിലും അഡ്മിഷന് സഹായമാകുന്ന രീതിയിൽ ബോണസ് പോയിന്റിനർഹരായി. കൂടാതെ ഈ ബാച്ചിലെ രണ്ടു കുട്ടികൾ [റാഹീൽ അമീൻ ,നന്ദകിഷോർ] ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .
2019-20 വർഷത്തെ സ്കൂളിൽ നടന്ന പ്രോഗ്രാമുകളുടെ ഫോട്ടോ എടുത്ത് വീഡിയോഗ്രാഫി ചെയ്തതും ലിറ്റിൽ കൈറ്റ്സിലെ കുട്ടികളായിരുന്നു . ആദ്യരണ്ട് ബാച്ചുകൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായിഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . 2019 - 22 ബാച്ചും 2020-23 ബാച്ചിൻ്റെയും പ്രവർത്തനങ്ങൾ ഇപ്പോൾ നടത്തിവരുന്നു .
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ചോറോട് ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഏകദിന ക്യാമ്പ് 2022 ഫെബ്രുവരി 11ന് നടന്നു. ഹെഡ്മിസ്ട്രെസ് സബിത ടി ഉദ്ഘാടനം ചെയ്തു. SITC സൈക്ക് എ. കെ, സലില കെ പി, ശ്രീലത കെ എം, എനിവർ സംസാരിച്ചു. രാഗിണി വി പി, വിജീഷ് ചാത്തോത്ത് എന്നിവർ നേതൃത്വം നൽകി.
-
Little kites 1St batch 2018-2020
-
-
digital magazine 2018-2019
-
little kites 2nd batch 2019-2021
-
digital magazine 2019-2020
-
little kites weekly class
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022