തനത് പ്രവർത്തനങ്ങൾ

വാട്സപ്പ് റേഡിയോ

കുട്ടികളുടെ സർഗ ശേഷി വളർത്തുകയും ഓൺലൈൻ കാലത്ത് കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടി ആരംഭിച്ചതാണ് വി എം എൽ പി എസ് വാട്സപ്പ് റേഡിയോ.

ലക്ഷ്യം:

 
വി എം എൽ പി എസ് വാട്സപ്പ് റേഡിയോ
  • കുട്ടികളുടെ സർഗ ശേഷി വളർത്തുക
  • ഓൺലൈൻ കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പിരിമുറുക്കം ഒഴിവാക്കൽ
  • കേരളത്തിലെ പ്രശസ്തരായ ആൾക്കാരുടെ വിജ്ഞാന പ്രദമായ ലഘു ഭാഷണങ്ങൾ
  • കഥ കവിത തുടങ്ങി വിവിധ പ്രോഗ്രാമുകൾ
  • പഠന പ്രവർത്തനങ്ങളുടെ ഓഡിയോ ആവിഷ്കരണം

പ്രവർത്തന പദ്ധതി:

  • മുഴുവൻ അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന വാട്സപ്പ് ഗ്രൂപ്പ്
  • ക്ലാസ് അദ്ധ്യാപകർ പരിപാടികൾ എഡിറ്റ് ചെയ്ത്‌ റേഡിയോ ഗ്രൂപ്പിനെ ഏല്പിക്കുന്നു
  • വിദ്യാർത്ഥികളായ റേഡിയോ ജോക്കികൾ പരിപാടികൾ അവതരിപ്പിക്കുന്നു
  • എല്ലാ ശനി ഞായർ ദിവസങ്ങളിലും രാത്രി 8:30 മുതൽ 9മണിവരെ ഓൺലൈൻ വാട്സപ്പ് റേഡിയോ പ്രക്ഷേപണം ചെയുന്നു

വിലയിരുത്തൽ:

കുട്ടികളുടെ അവതരണ കഴിവുകൾ വളർത്തുന്നതോടപ്പം സമകാലിക സംഭവങ്ങളിൽ ബോധവൽക്കരണം നടത്താൻ സാധിച്ചു.സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച്‌ രക്ഷിതാക്കൾക്കും കുട്ടികൾക്കും അറിയിപ്പ് ലഭിക്കുന്നു .രക്ഷിതാക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് കേൾവിക്കാർ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വേറിട്ട പദ്ധതി.

ഇംഗ്ലീഷ് എക്സ്പോ

 
ഇംഗ്ലീഷ് എക്സ്പോ 2020

  ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മുൻകൂട്ടി തയ്യാറാക്കി  പരിശീലനം നൽകിയ ഒരു പ്രോഗ്രാം ആയിരുന്നു ഇത്. കൃത്രിമ മാർക്കറ്റ് നിർമ്മിക്കുകയും അതിലെ ഓരോ ഷോപ്പുകളും കുട്ടികൾ  ഇംഗ്ലീഷിൽ മാത്രം സംസാരിച്ചുകൊണ്ട് കൈകാര്യം ചെയ്യുകയും കസ്റ്റമറും ഷോപ് കീപ്പറും തമ്മിൽ ഇംഗ്ലീഷ് ഭാഷ സംസാരിച്ചുകൊണ്ട് ക്രയവിക്രയം നടത്തുകയും ചെയ്തു.അനൗപചാരിക സാഹചര്യത്തിലൂടെ കുട്ടികൾ അബോധപൂർവ്വമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുകയും ഇംഗ്ലീഷ് സംസാരത്തിൽ ഏർപ്പെടുകയും ചെയ്തു.



പ്രാദേശിക ഉത്സവ്

സ്കൂളിൽ വരുന്ന കുട്ടികളുടെ പ്രദേശങ്ങളിൽ ഓരോ മുപ്പത് വീടുകൾ അടങ്ങിയ ഏരിയകൾ ഓരോ പ്രാദേശിക ഏരിയകൾ ആക്കി തിരിക്കുകയും ഓരോ പ്രാദേശിക ഏരിയകളിലും പ്രാദേശിക ഉത്സവ് നടത്തുകയും ചെയ്തു.മൂന്നു വയസ്സുള്ള കുട്ടി മുതൽ എൺപത് വയസ്സുള്ള മുത്തശ്ശി വരെ പരിപാടിയിൽ പങ്കെടുത്തു.സ്കൂളിന് ജന പിന്തുണ കൂട്ടിയ ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.കുട്ടികളുടെയും മുതിർന്നവരുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ, കായികമത്സരങ്ങൾ, കരകൗശല നിർമ്മാണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളിൽ എല്ലാവരും വളരെ ആവേശപൂർവം പങ്കെടുത്തു.സ്കൂളിൽ അടുത്ത അധ്യായന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ സഹായിച്ച ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം