ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1912 ഒക്ടോബർ 12-ന് സ്ഥാപിതമായ വിദ്യാലയം കക്കോടി പഞ്ചായത്തിലെ ഏക യു.പി. സ്ക്കൂളായിരുന്നു. വിദ്യാദാനം മഹത്തായ സാമൂഹ്യ സേവനമായി കരുതി നാനാജാതിമതസ്ഥരായ ജനങ്ങൾക്ക് അറിവ് പകരാൻ സ്ഥാപിച്ച ഈ വിദ്യാലയം ബോർഡ് എലിമെന്ററി സ്ക്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെടുന്നത്. 1956 ലാണ് ഈ വിദ്യാലയം അപ്പർ പ്രൈമറിയായ് മാറിയത്. സ്കൂൾ കെട്ടിടവും സ്ഥലവും 1974 ൽ സർക്കാർ ഏറ്റെടുക്കുകയും 1975 ൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. 1976-77 ൽ വിദ്യാർഥി ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കി. 1986 ൽ സർക്കാർ പുതിയ രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചതോടെ ഷിഫ്റ്റ് നിർത്തലാക്കി.2010 ൽ അന്നത്തെ MLA എ കെ ശശീന്ദ്രൻ എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിനൊരു ബസ് നൽകി. 2012 ജൂണിൽ എൽ കെ ജി തുടങ്ങി. 2019 ൽ സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി രൂപയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടം 2020 ഒകേടാബർ 3ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.