ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്


ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്
വിലാസം
കുണ്ടൂർക്കുന്ന്

കുണ്ടൂർക്കുന്ന് പി.ഒ,
പാലക്കാട്
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം03 - 06 - 1962
വിവരങ്ങൾ
ഫോൺ04924236591
ഇമെയിൽtsnmhskk2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്20042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.ടി.വിജയൻ
അവസാനം തിരുത്തിയത്
04-03-2022Tsnmhskundurkunnu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

 ഇപ്പോളത്തെ വെള്ളിനേഴി പഞ്ചായത്തിലുള്ള കുറുവട്ടൂർ തേനേഴി മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവിയന്തർജ്ജനത്തിന്റെയും മകനായി 1909 ഫെബ്രുവരി 16 നു ജനിച്ച തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് 1949 ആഗസ്റ്റ് 9 നു രണ്ടു ഡിവിഷനുകളോടുകൂടി ഒരു നാലുകാലോലപ്പുരപ്പള്ളിക്കൂടം കുണ്ടൂർക്കുന്നിൽ സ്ഥാപിച്ചു. കെ. ഗോപാലൻ നായരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ.
         തുടർന്നു കൊല്ലം തോറും ഓരോ ക്ലാസ്സെന്ന ക്രമത്തിൽ കൂട്ടിച്ചേർത്ത് അഞ്ചു കൊല്ലം കൊണ്ട് അഞ്ചു ക്ലാസ്സുകളുള്ള ഒരു പരിപൂർണ്ണ ലോവർ പ്രൈമറി സ്കൂളായി വളർന്നു. 1956 ൽ ഇത് വിദ്യാപ്രദായിനി യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് 1962 ജൂണിൽ ഇതിനോടു ചേർന്ന് ഒരു ഹൈ സ്കൂളും സ്ഥാപിതമായി. ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ സഹധർമ്മിണി ശ്രീമതി ദേവകിയന്തർജ്ജനം ഹൈ സ്കൂൾ മാനേജരായും ടി.എം.എസ്‌. നമ്പൂതിരിപ്പാട് പ്രധാനാദ്ധ്യാപകനായും ചുമതലയേറ്റു. 
         ടി.എസ്‌.എൻ.എം. ഹൈസ്കൂൾ എന്നു പിൽക്കാലത്തു നാമകരണം ചെയ്യപ്പെട്ട ഈ ഹൈ സ്കൂൾ 2010 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടതോടൊപ്പം എൽ.പി. വിഭാഗത്തോടു ചേർന്ന് പ്രീ പ്രൈമറി വിഭാഗം കൂടി പ്രവർത്തിച്ചു തുടങ്ങിയതോടെ, സാങ്കേതികമായി രണ്ടു സ്ഥാപനങ്ങളായ ഈ രണ്ടു വിദ്യാലയങ്ങളും കുണ്ടൂർക്കുന്നിൽ അറിവിന്റെ നിറദീപങ്ങളായി മാറി.  ടി.എസ്‌. നമ്പൂതിരിപ്പാടിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനും തൃശ്ശൂർ എസ്.എൻ.എ. ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. ടി.എം. നാരായണൻ നമ്പൂതിരിപ്പാട് യു.പി. സ്കൂളിന്റെ മാനേജരുടെ ചുമതല നിർവ്വഹിച്ചു. അദ്ദേഹത്തിന്റെ മറ്റൊരു മകനും ഹൈ സ്കൂളിലെ മുന്നദ്ധ്യാപകനുമായ ശ്രീ. ടി.എം. അനുജൻ മാസ്റ്ററാണ് ഹയർ സെക്കന്ററി സ്കൂളിന്റെ ഇപ്പോളത്തെ മാനേജർ. അദ്ദേഹത്തിന്റെ പത്നിയും ഹൈ സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപികയുമായ ശ്രീമതി വസുമതി റ്റീച്ചർ യു.പി. സ്കൂളിന്റെ മാനേജറായും നേതൃത്വം വഹിയ്ക്കുന്നു.
         കെട്ടിടങ്ങളുടെയും മറ്റു പ്രാഥമികസൗകര്യങ്ങളുടെയും വിജയശതമാനത്തിന്റെയും പാഠ്യാനുബന്ധമേഖലകളുടെയും കാര്യത്തിൽ മികച്ച നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിനിന്നു സാധിയ്ക്കുന്നുണ്ട് എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിയ്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

യു.പി വിഭാഗത്തിൽ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.ശ്രീമതി.റംലത്ത് ടീച്ചർ ഇതിൻറെ ചുമതല വഹിക്കുന്നു.

  • എൻ.സി.സി.
  • ജൂനിയർ റെഡ്ക്രോസ്സ്.

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ശ്രീ.എ.എം .യൂസുഫ് മാസ്റ്ററാണ് കൗ​ൺസിലർ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.ശ്രീ.രത്നകൂമാർ മാസ്റ്റർ ഇതിന്റെ കൺവീനർ സ്ഥാനം വഹിക്കുന്നു.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ജനാബ്.പി. നാസർ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു

മുൻ സാരഥികൾ

ദേശീയ അധ്യാപക അവാർഡ് ‌ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, സംസ്ഥാന അധ്യാപക അവാർഡ് നേടിയ പി.ബാലകൃ‍‍‍ഷ്ണ മേനോൻ,പി.എം.കേശവൻ നമ്പൂതിരി,പി.ജെ.മന്നാടിയാർ,കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും സംസ്കൃത പണ്ഡിതനുമായ വിദ്വാൻ.എ.ഇസ്ഹാക്ക് സാഹിബ്,സാഹിത്യകാരന്മാരായ മേലാറ്റൂർ രാധാകൃഷ്ണൻ,ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി,മാടമൺ ഗോപാലകൃഷ്ണൻ,പി.ശിവശങ്കരൻ തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ അധ്യാപകർ ഇവിടെ ജോലി ചെയ്തിട്ടുണ്ട്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1.പി.വി.രാമലിംഗ അയ്യർ |2.പി.ജനാർദ്ദൻ മന്നാടിയാർ 3.സി.യു.വാര്യർ 4.പി.ശങ്കുണ്ണി മേനോൻ 5.എ.കെ.‍ജോസഫ് 6.എൻ.ബാലകൃഷ്ണ മേനോൻ 7.എൻ .രാമൻ മേനോൻ 8.അന്നാ ജോർജ്ജ് 9.എസ്.അനന്ദകൃഷ്ണ അയ്യർ 10.പി.സരോജിനി അമ്മ 11.പി.കെ.നാരായണൻ എ‍ഴുത്തച്ഛൻ 12.പി.ജി.സരോജിനി 13.സി.ജി.അരവിന്ദൻ 14.സി.കൊച്ചമ്മിണി 15.പി.വാസുദേവൻ നമ്പീശൻ 16.എൻ.കെ.നിസ 17.ഒ.ജി.കൃഷ്ണൻകുട്ടി 18.കെ.വി.നീലകണ്ഠൻ നമ്പൂതിരി 19.പി.സി.രാഘവൻ 20.എം.പളനി മുത്തു 21.പി.രാജഗോപാലൻ 22.എസ്.ഗോപിനാഥൻ നായർ 23.പി.എം. ഗോപാലൻ നായർ 24.കെ.ഭാരതിയമ്മ 25.പി.എം.കേശവൻ നമ്പൂതിരി 26.കെ.ബാലകൃഷ്ണൻ നായർ 27.ടി.കെ. മുഹമ്മദ് 28.വി.അച്യുതൻ 29.ശ്രീകൃഷ്ണപുരം കൃ‍ഷ്ണൻ കുട്ടി 30.കെ.അബ് ദു 31.പി.ചന്ദ്രിക 32.പി.വി.തോമസ് 33.കെ.ജെ.അഗസ്ററിൻ 34.പി.വിദ്യാധരൻ 35.പി.വി.രാമചന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

യു.എൻ. രക്ഷാസേനാ അംഗം.പി മാധവൻ,അഡീഷണൽ പൊതു വിദ്യാഭ്യാസ ഡയറക്റ്ററായി വിരമിച്ച കെ.കൃഷ്ണൻ കുട്ടി‍,ചലച്ചിത്ര പിന്നണി ഗായിക ഭാവനാ രാധാകൃഷ്ണൻ,സാഫ് ഗെയിംസിൽ സ്വർണ്ണം നേടിയ ചാത്തോലി ഹംസ,മുൻ മണ്ണാർക്കാട് എം.എൽ‍.എ ജനാബ് കല്ലടി മുഹമ്മദ് ,മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ വാഴയിൽ അബ്ദുസ്സലാം തുടങ്ങി കലാ- കായിക രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ തിളങ്ങുന്ന ഒട്ടേറെ പേർ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്.


<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>