പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വി.എച്ച്.എസ്.എസ്

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഇ സി ജി &ആഡിയോമെട്രി, മാർക്കറ്റിങ് &സെയ്ൽസ് മാൻഷിപ്പ് എന്നീ രണ്ട് കോഴ്സുുകളും 12 അധ്യാപകരുമായിരിന്നു തുടക്കത്തിൽ ഇപ്പോൾ 5 കോഴ്സുുകളും 28 അധ്യാപകരുമായി അക്കാദമികമികവോടെ പൂർവ്വധികം ശക്തിയി മുന്നേറുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ബോധനരീപിയാണ് ഞങ്ങൾ അവലംബിച്ചിട്ടുളളത്

എൻ എസ് എസ്

ഭാരത സർക്കാരിൻെറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എൻ എസ് എസ്

സതീഷ് ജി പി എന്ന അധ്യാപകനാണ് എൻ എസ് എസിൻെറ പ്രോഗ്രാം ആഫീസർ .ഒന്നാം വർഷത്തിലെ 50 കുട്ടികളും രണ്ടാം വർഷത്തിലെ 50 കുട്ടികളും

ചേർന്ന് 100 കുട്ടികളാണ് ഒരു യൂണിറ്റിലുളളത്. വിദ്യർത്ഥികളെ രാഷ്ട്രപുനർനിർമ്മാണത്തിൽ പങ്കാളികളാക്കക,സമൂഹത്തോട് കടമയുളളവരാക്കുക തുടങ്ങിയ

ലക്ഷ്യത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. സാമൂഹിക നന്മയ്ക്കായി യൂണിറ്റംഗങ്ങൾ വിവിധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്

  • സാമുഹിക സിരക്ഷ
  • പ്ലാസ്റ്റിക്ക് നിർമാർജനം
  • ആരോഗ്യപ്രവർത്തനങ്ങൾ
  • സ്വയംതൊഴിൽ പരിശീലനം
  • ഭവനനിർമ്മാണ പ്രവർത്തനങ്ങൾ

വിജയകരമായി സേവനം പൂർത്തിയാക്കുന്ന വോളൻ്റിയർമാർക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും ലഭിക്കും

എൻ സി സി

വിദ്യാർത്ഥികളിൽ ധൈര്യം,സ്വഭാവഗുണം,സഹവർത്തിത്വം,അച്ചടക്കം,നേതൃത്വഗുണം,സാഹസിക മനോഭാവം,സേവനമനോഭാവം തുടങ്ങിയവ വളർത്തി നല്ലൊരു പൗരനാക്കി മാറ്റാൻ സഹായിക്കുന്ന സംഘടനയാണ് എൻ സി സി. ഒന്നാം വർഷത്തിലെ 50 ആൺകുട്ടികളും 30 പെൺകുട്ടികളും രണ്ടാം വർഷത്തിലെ

50 ആൺകുട്ടികളും 30 പെൺകുട്ടികളും ചേർന്ന് 160 കുട്ടികളാണ് യൂണിറ്റിലിളളത്. അഖില എസ് എന്ന അധ്യാപികയാണ് യൂണിറ്റിനെ നയിയ്ക്കുന്ന എ എൻ ഒ.

നിശ്ചിത കാലയളവിനുളളിൽ വിവിധതരം ക്യാമ്പുകളിൽ പങ്കെടുത്ത് സേവനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും ലഭിക്കും


അസാപ്പ്

വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം സൃഷ്ടിക്കുന്നതിനുളള അഡീഷണൽ സ്കിൽ അക്വിസിൻ പ്രോഗ്രാം പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും

നൽകുന്നു. തൊഴിലില്ലായ്മ നിർമാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടുകുടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ സംരംഭം നടപ്പിലാക്കിയത്. വിദ്യീഭ്യാസ മേഖലയിൽ വലിയൊരു മാറ്റം വരുത്താൻ ഈ പ്രോഗ്രാമിന് കഴിഞ്ഞിട്ടുണ്ട്. ഇഗ്നേഷ്യസ് റോച്ച് എന്ന അധ്യാപകനാണ് അസാപ്പിൻെ്റ കോ-ഓർഡിനേറ്റർ. 50 കുട്ടികൾക്കാണ് ഇതിൻെ്റ പ്രയോജനം ലഭിക്കുന്നത്. അസാപ്പിലൂടെ കുട്ടികൾ നേടുന്ന നൈപുണിതകൾ

  • വ്യക്തിത്വവികസനം
  • സാമീഹിക നൈപുണ്യം
  • പ്രൊഫഷണൽ സ്കിൽ
  • കമ്യണികേറ്റീവ് ഇംഗ്ളീഷ്
  • കമ്പ്യുട്ടർ പരിശീലനം