'കട്ടികൂട്ടിയ എഴുത്ത്'

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ:എൽ പി എസ്സ് ചെറിയകുന്നം
വിലാസം
ചാലാപ്പള്ളി

ചാലാപ്പള്ളി
,
ചാലാപ്പള്ളി പി.ഒ.
,
689586
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1948
വിവരങ്ങൾ
ഫോൺ0469 2795211
ഇമെയിൽglpsckm@gmail.com
കോഡുകൾ
സ്കൂൾ കോഡ്37610 (സമേതം)
യുഡൈസ് കോഡ്32120701719
വിക്കിഡാറ്റQ87594997
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊറ്റനാട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവ് എസ്
പി.ടി.എ. പ്രസിഡണ്ട്യമുന ആർ
എം.പി.ടി.എ. പ്രസിഡണ്ട്അനില ടി കെ
അവസാനം തിരുത്തിയത്
11-02-2022Maryrenju




ഉള്ളടക്കം[മറയ്ക്കുക]

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ ചാലാപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ഥാപനമാണ് ജി എൽ പി എസ് ചെറിയകുന്നം. കൊച്ചുസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം ഈ ദേശത്തു അറിയപ്പെടുന്നത്. മല്ലപ്പള്ളി താലൂക്കിൽ പെരുമ്പെട്ടി വില്ലേജിൽ കൊറ്റനാട് ഗ്രാമപഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിൽ ചാലാപ്പള്ളി ജംഗ്ഷനു സമീപത്തായി ചെറിയകുന്നം ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

സ്കൂൾ പ്രവേശനകവാടം

സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് നടന്ന അധ്യാപക സമരങ്ങളെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ പ്രവർത്തനം നിർത്തിയപ്പോൾ പുതിയ സ്കൂളുകൾ അനുവദിക്കുകയുണ്ടായി. അക്കൂട്ടത്തിൽ 1948 ൽ അനുവദിക്കപ്പെട്ടതാണ് ഈ വിദ്യാലയം. ഇന്ന് എസ്. വി. എൻ. എസ്. എസ്. യു. പി സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് സംസ്‌കൃത സ്കൂളിന് വേണ്ടി പണിത കെട്ടിടത്തിലാണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ചാലാപ്പള്ളി ജംഗ്ഷനു സമീപം കോനാലിൽ വീട്ടിൽ ശ്രീ ഗോവിന്ദപ്പിള്ള ദാനമായി നൽകിയ 50 സെന്റ് സ്ഥലത്തു സ്കൂൾ കെട്ടിടം നിർമ്മിച്ചു പ്രവർത്തനം തുടങ്ങി . ശ്രീ. ഗോവിന്ദപ്പിള്ളയുടെ മകൻ ശ്രീ. കെ. ജി രാമകൃഷ്ണപിള്ള മുൻകൈ എടുത്ത് പ്രവർത്തിച്ച കെട്ടിടനിർമ്മാണം 1959 ൽ പൂർത്തിയായി. അന്ന് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇന്നും ക്ലാസുകൾ നടക്കുന്നത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് സ്കൂളിന്റെ ആരംഭകാലം മുതൽ ഇപ്പോഴും ഉള്ളത്. ഈ വിദ്യാലയത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ നിലവിൽ ഉണ്ടായിരുന്ന ഷിഫ്റ്റു സമ്പ്രദായം 2010 ൽ നിർത്തലാക്കി. കൊറ്റനാട്‌ ഗ്രാമപഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയി ഈ വിദ്യാലയവും, ഇവിടുത്തെ പ്രധാനാധ്യാപകൻ പഞ്ചായത്ത്‌ വിദ്യാഭ്യാസ ഇമ്പ്ലീമെന്റിംഗ് ഓഫീസർ ആയും പ്രവർത്തിക്കുന്നു. ഇപ്പോൾ ഒന്നു മുതൽ 4 വരെ ക്ലാസുകളിൽ ആയി 47 വിദ്യാർത്ഥികൾ പഠിക്കുന്നു.

ഭൗതിക സൗകര്യങ്ങൾ

മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലാപ്പള്ളി ജംഗ്ഷനു സമീപത്തു നിന്നും 100 മീറ്റർ മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ആശ്രമ സമാനമായ ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വൈവിധ്യമാർന്ന പൂച്ചെടികളാൽ സമ്പന്നമായ പൂന്തോട്ടം, അവിടെ വിരുന്നുകാരായി എത്തുന്ന പൂമ്പാറ്റകൾ, പച്ചക്കറിത്തോട്ടം ചുറ്റുമുള്ള മരങ്ങൾ എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.ഓട് പാകിയതാണ് ഈ വിദ്യാലയം.ചുറ്റുമതിലും ഒപ്പം ഗേറ്റ് വച്ച രണ്ടു പ്രവേശന കവാടവും ഇവിടെയുണ്ട്.ക്ലാസ്സ്‌ മുറികളും, ഓഫീസ് റൂമും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ഒരു ഓഫീസ് റൂമും ഹാളും  ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം. ഹാൾ സ്ക്രീൻ ഉപയോഗിച്ച് തിരിച്ചു നാലു ക്ലാസ്സ്‌ മുറികൾ ആക്കിയിരിക്കുന്നു.ഓഫീസ് റൂമിനോട് ചേർന്ന് പുസ്തകങ്ങളുടെ വലിയ ഒരു ശേഖരവും ഉണ്ട്.അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട് .എല്ലാ ക്ലാസ്സുകളിലും ഫാനും ലൈറ്റും കൊടുത്തിട്ടുണ്ട്. ഒപ്പം കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബെഞ്ചും ഡെസ്കും ഇവിടെയുണ്ട്.

സ്മാർട്ട്‌ ക്ലാസ്സ്‌

      ഈ സ്കൂളിലെ ഒരു ക്ലാസ്സ്‌ സ്മാർട്ട്‌ ക്ലാസ്സ്‌റൂം ആണ്. അതോടൊപ്പം തന്നെ ഓരോ ക്ലാസ്സിലേക്കും ആയി മൂന്നു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും ,രണ്ടു ഡസ്ക്ടോപ്പ് കമ്പ്യൂട്ടറും,രണ്ട് എൽ സി ഡി പ്രൊജക്ടറും ഉണ്ട്.കൂടുതൽ വായിക്കുക..

മികവുകൾ

ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി നേട്ടങ്ങൾ കൈവരിച്ചു അഭിമാനത്തോടെ തലയുയർത്തിപിടിച്ചു നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. വെണ്ണിക്കുളം ഉപജില്ലയിലെഒരു മികച്ച വിദ്യാലയം കൂടിയാണിത്.

പ്രധാന നേട്ടങ്ങൾ

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്- 2022 ഉപജില്ല LP വിഭാഗത്തിൽ രണ്ടാം സ്ഥാനം

*ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്- 2022 ഉപജില്ല LP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.

*KSTA -പൊതുവിദ്യാലയങ്ങളിലെ 2021-2022 അദ്ധ്യയന വർഷത്തെ മികവ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം

* KPSTA സ്വദേശ് മെഗാ ക്വിസ് -2022 പത്തനംതിട്ട റവന്യൂ ജില്ലാ തലം  രണ്ടാം സ്ഥാനം

*2021 - ൽ വെണ്ണിക്കുളം ഉപജില്ലയിലെ എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്കൂൾ വസന്തം ജൈവവൈവിധ്യ പാർക്ക്‌ നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

* 2020 - ൽ എൽ എസ് എസ് പരീക്ഷയിൽ മൂന്നു കുട്ടികൾ വിജയികളായി

*ഗണിതശാസ്ത്ര ക്വിസ് രണ്ടാം സ്ഥാനം

*അക്ഷരമുറ്റം ക്വിസ് ഒന്നാം സ്ഥാനം

*2019- ൽ എൽ എസ് എസ് പരീക്ഷയിൽ അഞ്ചു കുട്ടികൾ വിജയികളായി

*2019-ഉപജില്ല ശാസ്ത്രമേള എൽ. പി. വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

*ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി

*സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി

*വിദ്യാരംഗം കലാമേള ഒന്നാം സ്ഥാനം

*2019-യുറീക്ക വിജ്ഞാനോത്സവം ഉപജില്ല  മത്സരത്തിൽ 2 കുട്ടികൾ  മികച്ച കുട്ടികൾ ആയി തിരഞ്ഞെടുക്കപ്പെട്ടു .

*2017 -ൽ ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് -ൽ മൂന്നാം സ്ഥാനം  കരസ്ഥമാക്കി

2015 -ൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി.

*2016 -ൽ ഒരു വിദ്യാർത്ഥി എൽ എസ് എസ് സ്കോളർഷിപ് കരസ്ഥമാക്കി.

*2015 -ൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ മൂന്നു കുട്ടികൾ സ്കോളർഷിപ് നേടി.

*2015 -ൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി.

*വിദ്യാരംഗം ഉപജില്ല സാഹിത്യ മത്സരത്തിൽ ചിത്രരചന, കടങ്കഥ, നാടൻപാട്ട് എന്നിവക്കു 1ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

*യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത്‌തല മത്സരത്തിൽ കുട്ടികൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി.

*ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് -ൽ ഒന്നാം സ്ഥാനവും, പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാനത്തു നാലാം സ്ഥാനവും കരസ്ഥമാക്കി.

*ഉപജില്ല കലാമേളയിൽ സ്കൂൾ ടീം ഓവർഓൾ ചാമ്പ്യഷിപ്പ് നേടി.

മുൻസാരഥികൾ

നമ്പർ പേര് കാലഘട്ടം
1 കെ എസ് കൃഷ്ണൻ 6/1960
2 എം എം സ്കറിയ 6/1966-31/3/1971
3 വി റ്റി ജോർജ് 1974
4 റ്റി ആർ കമലാക്ഷി 1978
5 പി ജി ഭാസ്ക്കരൻ 10/06/1982
6 വി സി തങ്കമ്മ 06/061985
7 പി കെ ശങ്കരനാരായണൻ 10/04/1986
8 വി കെ നാരായണ പണിക്കർ 06/04/1992
9 എം. കെ തങ്കപ്പൻ 04/06/1992
10 എം കെ ഇന്ദിരദേവിയമ്മ 1996
11 ഗ്രേസി കുര്യൻ. 18/06/1997
12 ഇ എൻ മറിയാമ്മ 14/05/1998
13 രമാദേവി 17/05/2001
14 എ എൻ ശാരദ ദേവി 04/06/2003
15 റ്റി ജെ ഏലിയാമ്മ 09/06/2004-31/03/2007
15 വത്സമ്മ തോമസ് 09/05/2007-31/03/2013
16 സജീവ് എസ് 26/04/2013-തുടരുന്നു
 
പ്രധാന അധ്യാപകൻ ശ്രീ. സജീവ് എസ്

അധ്യാപകർ

* വിദ്യ മോൾ സി വി

* രഞ്ചു എസ് മേരി

അനധ്യാപകർ

ശാന്തമ്മ കെ ആർ



പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും  വിദ്യയഭ്യസിച്ച അനേകായിരങ്ങൾ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്തു വരുന്നു.അവരിലൂടെ ഈ വിദ്യാലയത്തിന്റെ  യശസ്സ് ഉയർത്തിക്കാട്ടുന്നു.ഇവരിൽ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ,പുരോഹിതർ, സാഹിത്യകാരന്മാർ ,പട്ടാളക്കാർ, ബിസിനസ്സുകാർ കച്ചവടക്കാർ, നേഴ്‌സുമാർ, കൃഷിക്കാർ തുടങ്ങി ധാരാളം പേർ ഉൾപ്പെടുന്നു.

*ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് (സി എസ് ഐ കൊല്ലം -കൊട്ടാരക്കര മഹായിടവക)

ശ്രീവലിയകുന്നം ഹരികുമാരൻ  നമ്പൂതിരി (യുവ കവി, ജ്യോതിഷി ), ശ്രീ. എം കെ രാജേന്ദ്രൻ (സാഹിത്യകാരൻ, ഖാദി ബോർഡ്‌ മുൻ ഡയറക്ടർ )

 
ശ്രീ. എം കെ രാജേന്ദ്രൻ (സാഹിത്യകാരൻ, ഖാദി ബോർഡ്‌ മുൻ ഡയറക്ടർ )
 
ശ്രീ വലിയകുന്നം ഹരികുമാരൻ  നമ്പൂതിരി (യുവ കവി, ജ്യോതിഷി )


പാഠ്യേതര പ്രവർത്തനങ്ങൾ

.ജൈവ വൈവിധ്യ ഉദ്യാനം,

.കൃഷിത്തോട്ടം

. മടിത്തട്ടിൽ

വായന വാരത്തോടനുബന്ധിച്ചു ആരംഭിച്ച ഒരു പരിപാടിയാണ് "മടിത്തട്ടിൽ ". അമ്മ വായന എന്നും ഇതറിയപ്പെടുന്നു.പുസ്തകപരിചയം ആണിത്.രക്ഷിതാക്കൾ വായിച്ച ഒരു പുസ്തകത്തെക്കുറിച്ചും അതിന്റെ ഉള്ളടക്കവും വളരെ ലളിതമായി അവതരിപ്പിക്കുന്നു.

കഥാവതരണത്തിന് ശേഷം അതിനെകുറിച്ചുള്ള ഒരു പൊതു ചർച്ചയും ഉണ്ട്.എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളിൽ മടിത്തട്ട് പ്രോഗ്രാം നടത്തപ്പെടുന്നു.

.വിദ്യാരംഗം

.കമ്പ്യൂട്ടർ പരീശീലനം

.ടാലെന്റ്റ് ലാബ്,

.കലാ കായിക പ്രവൃത്തി പരിചയ പരീശീലനം

.പഠനയാത്ര

പാഠപുസ്തകങ്ങൾക്കതീതമായി പ്രകൃതിയെ അറിയാനും, കുട്ടികളുടെ മാനസികോല്ലാസത്തിനും വേണ്ടി അധ്യാപകരുടെയും എസ് എം സി യുടെയും നേതൃത്വത്തിൽ എല്ലാ വർഷവും സ്കൂൾ പഠനയാത്ര നടത്തിവരുന്നു.

.ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം ,വായനാദിനം, അധ്യാപക ദിനം, ഓസോൺ ദിനം, ചാന്ദ്രദിനം, ഹിരോഷിമ -നാഗസാക്കി ദിനം, ഓണം, ക്രിസ്മസ്...തുടങ്ങിയ ഓരോ ദിനങ്ങളുടെയും പ്രാധാന്യം ഉൾക്കൊണ്ട്‌ എല്ലാ ദിനാചരണങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുന്നു.

.മലയാളത്തിളക്കം

     കുട്ടികളുടെ ഭാഷപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ മലയാളത്തിളക്കം പ്രവർത്തനങ്ങൾ ചെയ്യുന്നു.അക്ഷരം -ചിഹ്നങ്ങൾ ഉറപ്പിക്കൽ,അക്ഷരകാർഡ്, വാക്ക് -വാക്യങ്ങൾ നിർമ്മാണം, കഥ പറയൽ, കഥ -ബാക്കി എഴുതൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

.അറിവിന്റെ  അമൃതം

 കുട്ടികളുടെ പൊതുവിജ്ഞാനം പരിപോഷിപ്പിക്കുന്നതിനു വേണ്ടി ആരംഭിച്ച പരിപാടിയാണ് അറിവിന്റെ അമൃതം. ആനുകാലിക സംഭവങ്ങൾ, പൊതുവിജ്ഞാനം

എന്നിവയെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ തയ്യാറാക്കുന്നു. ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾ ഉത്തരങ്ങൾ എഴുതി ഇതിനായി വച്ചിരിക്കുന്ന പെട്ടിയിൽ ഇടുന്നു. വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുന്നു.

.നാട്ടരങ്ങ്

     കുട്ടികളിലെ നൈസർഗ്ഗിക വാസനയെ കണ്ടെത്തി അവ പരിപോഷിപ്പിക്കുക എന്നതാണ്   നാട്ടരങ്ങിന്റെ  ലക്ഷ്യം. പ്രകൃതിജന്യ വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കളുടെ നിർമ്മാണം, പരീശീലന ക്ലാസുകൾ, ശില്പശാലകൾ, എന്നീ പ്രവർത്തങ്ങൾ ഇതിൽ ഉൾപ്പെടുന്നു.കൂടുതൽ അറിയാനായി ഇവിടെ ക്ലിക് ചെയ്യുക

ക്ളബുകൾ

കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്കുന്നതിനും, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും, റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലുമുള്ള നൈപുണി വർദ്ധിപ്പിക്കുന്നതിനും

പരീക്ഷണ -നീരീക്ഷണങ്ങൾ, അളക്കൽ എന്നിവ നടത്തുന്നതിനും നേതൃപാടവം വളർത്തുന്നതിനും ശാസ്ത്ര  -ഗണിത ക്ലബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങൾ, ശാസ്ത്ര-ഗണിത ദിനാചരണങ്ങൾ, പഠനോപകരണ നിർമ്മാണം, ശേഖരണങ്ങൾ, പരീക്ഷണ -നിരീക്ഷണ കുറിപ്പുകൾ, ചാർട്ടുകൾ എന്നിവ ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

ഇതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ- ശുചിത്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനും, അവയെക്കുറിച്ച് അവബോധം നൽകുന്നതിനുമായി ആരോഗ്യ ശുചിത്വ ക്ലബുകളും പ്രവർത്തിക്കുന്നു.

ഈ വിദ്യാലയത്തിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കുക, പ്രകൃതിയെ സ്നേഹിക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാം വർഷവും ജൂൺ 5 നു പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിക്കുന്നു.സ്കൂളിന് ചുറ്റുമായി ധാരാളം ചെടികളും, മര തൈകളും, പച്ചക്കറികളും, ഔഷധ സസ്യങ്ങളും നട്ടു വളർത്തുന്നു.

മികവുകൾ പത്രവാർത്തകളിലൂടെ

 
സ്കൂൾ പ്രവേശനോത്സവം
 
കെ പി എസ് റ്റി എ ക്വിസ് മത്സരം
 
 
സ്കൂൾ പ്രവേശനോത്സവം
 
വെബിനാർ സീരിസിന്റെ ഉദ്ഘാടനം



സ്കൂൾ ഫോട്ടോസ്

 
വിനോദയാത്ര 2020
 
റിപ്പബ്ലിക് ദിനാഘോഷം 2020
 
ക്രിസ്മസ് ആഘോഷം 2021
 
വെബിനാർ സീരിസിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട റാന്നി എം എൽ എ. Adv. പ്രമോദ് നാരായണൻ നിർവഹിക്കുന്നു.


സ്കൂളുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


വഴികാട്ടി

മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലപ്പള്ളി ജംഗ്ഷൻനു സമീപത്തു നിന്നും 100 മീറ്റർ മാറി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു..

മല്ലപ്പള്ളിയിൽ നിന്നും ചാലപ്പള്ളി വരെ 14 km ദൂരമുണ്ട്.

റാന്നിയിൽ നിന്നു 12 കിലോമീറ്റർ..{{#multimaps:9.41697939779013, 76.73073166764044|zoom=15}}