നിർമ്മല യൂ പി എസ് കാറ്റുള്ളമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ കാറ്റുള്ളമല എന്ന സ്ഥലത്താണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സ്ഥാപിതമായി .
നിർമ്മല യൂ പി എസ് കാറ്റുള്ളമല | |
---|---|
വിലാസം | |
കാറ്റുള്ളമല ചെറുക്കാട് പി.ഒ. , 673527 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0495 2660111 |
ഇമെയിൽ | nirmalaupschoolk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47652 (സമേതം) |
യുഡൈസ് കോഡ് | 32040100803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | കായണ്ണ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 152 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് പി. എ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ സി. പി |
എം.പി.ടി.എ. പ്രസിഡണ്ട് | സ്റ്റിനിയ ബിനു |
അവസാനം തിരുത്തിയത് | |
09-02-2022 | 47652-hm |
ചരിത്രം
1957 ജൂൺ 12 ന് 151 വിദ്യാർത്ഥികളോടും 2 അധ്യാപകരോടും കൂടി ആരംഭിച്ച നിർമ്മല എൽ. പി. സ്കൂൾ 1982-ൽ യു.പി, സ്കൂളായി ഉയർത്തപ്പെട്ടു. താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയത്തിൽ ഇതുവരെ 11 പ്രധാനാധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. റ്റി. എൽ. ഡൊമിനിക്, പിന്നീട് ശ്രീ. കെ.ടി തോമസ്, ശ്രീ. ഇ. എം. വർഗ്ഗീസ്, ശ്രീ. കെ. ടി. ജോസഫ്, ശ്രീ. ഒ. ആർ. അബ്രഹാം, ശ്രീ. പി. എം. ജോസഫ്, ശ്രീമതി. കെ. സി, എലിയാമ്മ, സിസ്റ്റർ എം. റ്റി. അന്നമ്മ, ശ്രീ. കെ എം ജോൺ, ശ്രീമതി ജിസ്നമോൾ ജോസ് എന്നിവർ അതതുകാലത്ത് സ്കൂളിന്റെ മുഖ്യ ചുമതലകൾ നിർവ്വഹിച്ചവരാണ്.
ഭൗതികസൗകരൃങ്ങൾ
- ശിശുസൗഹൃദ ക്ലാസ് മുറികൾ
- സ്മാർട്ട്ക്ലാസുകൾ
- കളിസ്ഥലം
- വിശ്രമമുറി
- ടോയ്‍ലറ്റ്സ്
- കമ്പ്യൂട്ടർലാബ്
- സയൻസ് ലാബ്
- ഊട്ടുപുര
- വായനശാല
- ഇന്റർനെറ്റ്സൗകര്യം
- ഓഫീസ് റൂം & സ്റ്റാഫ് റൂം
മികവുകൾ
പൊതുവിദ്യലയ സംരക്ഷണ യജ്ഞം 27-1-2017, 10 മണിക്ക് പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ചു. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പൊതുവിദ്യാലയങ്ങളെ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു.11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സ്‌കൂളിന് ചുറ്റും വലയം തീർത്തു കൊണ്ട് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു യജ്ഞത്തിന് തുടക്കം കുറിച്ചു.ഹെഡ്മാസ്റ്റർ പ്രതിജ്ഞ ചൊല്ലികൊടുത്തു.മാനേജർ ഫാ.മാത്യു നിരപ്പേൽ, കായണ്ണ പഞ്ചായത്ത് വികസന ക്ഷേമകാര്യ കമ്മറ്റി സജീവൻ പി പി, വാർഡ് മെമ്പർ മേരി .പി .യു, പി.ടി.എ പ്രസിഡന്റ് സിബി വടക്കേക്കുന്നേൽ ബി.ആർ സി പ്രതിനിധി രേഷ്മ എന്നിവർ നേതൃത്വം നല്കി.
അദ്ധ്യാപകർ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്രമനമ്പർ | പേര് |
1 | ജോസ് പി എ |
2 | അലീന തോമസ് |
3 | ജെസ്ലിൻ ജോസ് |
4 | അനീറ്റ വി എം, |
5 | അബിൻ ജോർജ് |
6 | ഫ്രഡിന സെബാസ്റ്റ്യൻ, |
7 | മരിയ മാത്യു |
8 | ജസ്റ്റിൻ രാജ് |
ക്ളബുകൾ
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ചിത്രശാല
വഴികാട്ടി
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം ( 38കിലോമീറ്റർ )
- പേരാമ്പ്ര ബസ് സ്റ്റാൻഡിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം ( 11 കിലോമീറ്റർ )
{{#multimaps:11.525457392622041, 75.82968059308388|width=800px|zoom=12}}