ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/പ്രൈമറി

10:58, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/പ്രൈമറി എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

യു പി വിഭാഗം

  • നമ്മുടെ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ അഞ്ച് ആറ് ഏഴ് ക്ലാസുകൾ ഉൾപ്പെട്ട യു പി വിഭാഗമാണ് പ്രവർത്തിക്കുന്നത്.
  • 103 ആൺകുട്ടികളും 140 പെൺകുട്ടികളും ചേർന്ന് ആകെ 243 കുട്ടികൾ അധ്യയനം നടത്തി വരുന്നു.

പ്രധാനാധ്യാപിക

ശ്രീമതി സി പി ഐറിൻ ടീച്ചറാണ് ഹൈസ്കൂൾ വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത്.

യു പി വിഭാഗം അധ്യാപകർ

നമ്പർ പേര് വിഷയം
1 ശ്രീ. അനിൽ കുമാർ ഇംഗ്ലീഷ്, എസ് എസ്
2 ശ്രീമതി. ജയകുമാരി ജെ മലയാളം
3 ശ്രീമതി. മിനികൃഷ്ണ വി സയൻസ്
4 ശ്രീമതി. ലേഖ വി ഹിന്ദി
5 ശ്രീമതി. മുനീറ സയൻസ്
6 ശ്രീമതി. ഷേർളി അബ്രഹാം ഇംഗ്ലീഷ്, ഗണിതം
7 ശ്രീമതി. ജിജി.ജെ എ മലയാളം, എസ് എസ്
8 ശ്രീ. ബൈജു വി എസ് എസ്.എസ്
9 ശ്രീ. അനുഷ് കുമാർ ഡി സി ഗണിതം
10 ശ്രീ. ഷൈൻ വർഗ്ഗീസ് എസ് എസ് , ഇംഗ്ലീഷ്
ശ്രീമതി.ലൈലാ ബീവി അറബി
ശ്രീ. ഫ്രാങ്ക്ലിൻ എൻ പി റ്റി

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളത്തിളക്കം

പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയി കുട്ടികളുടെ മലയാള ഭാഷാശേഷി വികാസം ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ നടത്തുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം . കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, തുടങ്ങി വിവിധങ്ങളായ പഠനോപകരണങ്ങൾ  പ്രയോജനപ്പെടുത്തി ക്ലാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടു തന്നെ മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സർഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നത് എന്നത് അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. നമ്മുടെ സ്കൂളിലും മലയാളത്തിളക്കം എന്ന പദ്ധതിയിലൂടെ പിന്നോക്കം നിന്ന കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായി.

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് പഠനം രസകരമാക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും വേണ്ടി എസ് എസ് എ ആവിഷ്കരിച്ച പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. ഇതിന്റെ പ്രവർത്തനോദ്ഘാടനം ജനുവരി ആറിന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മിനി നിർവഹിച്ചു. അതിനുശേഷം 5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.. വ്യത്യസ്തങ്ങളായ പഠന വ്യവഹാരങ്ങളായിരുന്നു അവതരിപ്പിച്ചത്. പരിപാടി ആദ്യാവസാനം നടത്തിയത് കുട്ടികളുടെ നേതതൃത്വത്തിലായിരുന്നു.

മക്കൾക്കൊപ്പം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടപ്പിലാക്കിയ രക്ഷാകർത്തൃശാക്തീകരണ പരിപാടിയാണിത്. ഈ കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളേയും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളോയും കുറിച്ച് ശ്രീ സ്ററുവർട്ട് ഹാരിസ് സാർ ക്ലാസ്സെടുക്കുകയും രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ലാബ് അറ്റ് ഹോം

ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിലെ പഠന പ്രവർത്തനങ്ങൾ ചെയ്തു നോക്കുന്നതിനായി പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.ഇതിലെ വസ്തുക്കൾ ഉപയോഗിച്ച്കുട്ടികൾക്ക് സ്വയം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിന് സാധിച്ചു.

പഠനോത്സവം

പഠനോത്സവം ഏഴ് കേന്ദ്രങ്ങളിലായി നടത്തുകയുണ്ടായി. കുട്ടികൾക്ക് ലഭിച്ച പഠനനുഭവങ്ങളുടെ ദൃശ്യാവിഷ്കാരമായിരുന്നു ആ പരിപാടികളിലുണ്ടായിരുന്നത്.എല്ലാ കേനാദ്രങ്ങളിലുമ ആ പ്രദേശത്തെ കുട്ടികൾ ഒന്നിച്ചു കൂടി അദ്ധ്യാപകരുടെ സാന്നിധ്യത്തിൽ അവർ നേടിയതിൽ ഏറ്റവും വികവാർന്ന പരീക്ഷണങ്ങൾ സർഗ്ഗ പ്രവർത്തനങ്ങൾ , പരീക്ഷണങ്ങൾ, പഠനപ്രവർത്തനങ്ങൾ എന്നിവ നടത്തുകയുണ്ടായി. ഓരോ സ്ഥലങ്ങളിലും നടന്ന പ്രവർത്തനങ്ങൾ ഉന്നത നിലവാരം പുലർത്തി.

വീട്ഒരു വിദ്യാലയം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീടിനുള്ളിൽ കഴിഞ്ഞിരുന്ന കുട്ടികൾക്ക് സർക്കാർ നടപ്പിലാക്കിയ ഫസ്റ്റ് ബെൽ ക്ലാസിലൂടെ ലഭിച്ചപഠനപ്രവർത്തനങ്ങൾ പൂർണ്ണമായി നേടാൻ സാധിച്ചില്ല. ഇത് പരിഹരിക്കുന്നതിനായി അദ്ധ്യാപകർ, രക്ഷിതാക്കൾ പൊതുജനങ്ങൾ, പി ടി എ എന്നിവയുടെ സഹായത്തോടെ കുട്ടികൾക്ക് പഠനനേട്ടങ്ങൾ പൂർണ്ണമായിനേടിയെടുക്കാൻ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് വീ‍ടൊരു വിദ്യാലയം. ഈ പ്രവർത്തനം ഏറ്റെടുത്തു നടപ്പിലാക്കാൻ നമ്മുടെ സ്കൂളിനും സാധിച്ചു.

അതിജീവനം

രണ്ട് വർഷക്കാലമായി അടത്തിടൽമൂലം വീടുകളിൽ നിന്നും പുറത്തിറങ്ങുന്നതിന് കഴിയാത്ത സാഹചര്യത്തിൽ കുട്ടികൾ നേരിടുന്ന ശാരീരിക, മാനസിക, വൈകാരിക വെല്ലുവിളികൾ പരിഹരിച്ച് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് അതിജീവനം. അതിന്റെ ഭാഗമായി നമമ്ുടെ സ്കൂളിലെ കുട്ടികൾക്കായി വ്യായാമമുറകൾ, ബോധവൽക്കരണ സെമിനാറുകൾ എന്നിവ നടപ്പാക്കി.

സ്കൗട്ട് & ഗൈഡ്