സെന്റ് മേരീസ് എൽ പി എസ് അടിവാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് എൽ .പി .എസ്. അടിവാരം.
സെന്റ് മേരീസ് എൽ പി എസ് അടിവാരം | |
---|---|
വിലാസം | |
അട്ടിവാരം അടിവാരം പി.ഒ. , 686582 , കോട്ടയം ജില്ല | |
സ്ഥാപിതം | 12 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0482 2271100 |
ഇമെയിൽ | adivaramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32234 (സമേതം) |
യുഡൈസ് കോഡ് | 32100200804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി ജേകബ് |
പി.ടി.എ. പ്രസിഡണ്ട് | ജോബി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിസ് ഷാജി |
അവസാനം തിരുത്തിയത് | |
08-02-2022 | Smssebin |
ചരിത്രം
നാലു വശവും മലനിരകളാൽ ചുറ്റപ്പെട്ട ഒരു മലയോരഗ്രാമം .. മലമടക്കുകളികൂടി വെള്ളകസവു നൂലുകൾപോലെ കുറെ അധികം കൊച്ചുതോടുകൾ. ആ തൊടുകളെല്ലാം കഥയും കിന്നാരവും പറഞ്ഞു തഴവാരത്തിൽ സംഗമിച്ചു കല്ലിൽ തട്ടി പതഞ്ഞു ഒഴുകി , അറബിക്കടലിൽ പതിക്കാൻ ഒഴുകി തുടങ്ങു്ന്ന മീനച്ചിലാറ് . ആ മീനച്ചിലാറിന്റെ തീരത്തു ആയിരങ്ങു്ക്കു അറിവ് പകർന്ന് തന്ന അടിവാരത്തെ ബലികന്മാർക്ക് അക്ഷരജ്ഞാനം നൽകിയ ഒരു കുടി പള്ളിക്കൂടം. ഒരു അഗികൃത സ്കൂളിനായ് പെരിങ്ങുളം പള്ളി പൊതുയോഗത്തിൽ കരിപ്പിടാത്തു തൊമ്മൻ, മറമാറ്റത്തിൽ ദേവസ്യ പേഴുത്തുംകൾ ജോസഫ് തുടങ്ങിയവർ അപേക്ഷ സമർപ്പിച്ചു അങ്ങനെ 1 ,2 ക്ലാസുകൾ ആരംഭിക്കാൻ അനുവാദം കിട്ടി. 1950 ജൂൺ 12 തീയതി അടിവാരം സെന്റ് മേരീസ് ല് പി സ്കൂൾ ഔദ്യോഗികമായി നിലവിൽ വന്നു. ശ്രീ ടി ടി വർക്കി ഹെഡ്മാസ്റ്ററായും ശ്രീ കെ ടി ചെറിയാൻ സഹ അധ്യപകനായും നിയമിതനായി . കുരിശുപള്ളിലാണ് ക്ലാസ് ആരംഭിച്ചത് . 1951 ല് 3 ക്ലാസ് ആരംഭിച്ചു. 1952 ല് കെട്ടിടം പണി പൂർത്തിയായി.1952 ല് നാലാം ക്ലാസ് ആരംഭിച്ചു. ശ്രീ ടി ടി വർക്കിസർ അധ്യപക ട്രെയിനിങ് നു പോയി സിസ്റ്റർ വെറോണിക്ക ഹെഡ്മിസ്ട്രസായി 1953 ല് 5 ക്ലാസും ആരംഭിച്ചു. 1954 ല് പെരിങ്ങുളം മഠത്തിലെ സിസ്റ്റേഴ്സ് തിരിച്ച പോയി അതിനുശേഷൻ സ്ഥിരമായി അധ്യപകരെ ലഭിച്ചുതും 1978 ലാണ് . 1984 ല് ശ്രീ ടി ടി വർക്കി സർ റിട്ടയർ ചെയിതു ഇപ്പോളത്തെ മാനേജർ റവ. ഫാദർ .സെബാസ്റ്റ്യൻ കടപ്ലാക്കൽ . ഇപ്പോളത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി . ജോളി ജേക്കബ് ആണ് ആണ്.
ഭൗതികസൗകര്യങ്ങൾ
ക്ലീൻ & സേഫ് ക്യാമ്പസ്
ഇക്കോ ഫ്രണ്ട് ക്യാമ്പസ്
ഇന്റർനെറ്റ് സൗ കര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി
കളിസ്ഥലം
ചുറ്റുമതിൽ & ഗേറ്റ്
വൈദൂതി കരിച്ച ക്ലാസ് മുറികൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണം
ദിനാചരണതോടനുബന്ധിച്ചു പ്രസംഗം , കിസ് , പൊതുവിജ്ഞാനം , കടംകഥ മത്സരം ഇവ നടത്തുന്നു
ഹെൽത്ത് ക്ലബ്ബ് =
ശുചിത്വ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ഉം ഒന്നിച്ചു പ്രവർത്തിക്കുന്നു എല്ലാ തികളാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു.
ജൈവ കൃഷി
ഫാർമേഴ്‌സ് ക്ലബ് ചുമതലയുള്ള സിസ്റ്റർ ലിൻസി പച്ചക്കറിത്തോട്ടം വിപുലമായ രീതിൽ നടത്തുന്നു . 24 കുട്ടികൾ പ്രേത്യേ കമായി ക്ലബിലുണ്ട് പൂഞ്ഞാർ കൃഷി ഓഫീസിൽ നിന്നും കഴിഞ്ഞ 3 വര്ഷമായി 5000 /- ക്യാഷ് അവാർഡ് ലഭിച്ചു. ചിനീ, വാഴ,തക്കാളി ,കോവൽ , പാവൽ , വെണ്ട , ചിര, ബീൻസ് , വഴുതന , ചേമ്പ് , കുമ്പളം , വെള്ളരി, പലതരം പയർ, കുറ്റിപയർ , നിത്യകറിയൻ , ഫാഷൻഫ്രൂട്ടു, കപ്പളം എ ന്നിവ കൃഷി ചെയ്യുന്നു. ഉച്ച ഭക്ഷണത്തിനായി ഇതിന്റെ ഫലങ്ങൾ ഉപയോഗിക്കുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സാന്മാർഗിക കഴിവുകളെ വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സിനി സിസ്റ്റർ ന്റെ നേതൃത്വത്തിൽ നടത്തുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
കുട്ടികളിൽ ശാസ്‌ത്ര മാനോ ഭാവം ,നിരീക്ഷണ പാടവം വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ജിഷ ടീച്ചർ നേതൃത്വം നൽകുന്നു
ഗണിതശാസ്ത്രക്ലബ്
ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നതിനും ഗണിത ചിന്തകൾ കുട്ടികളിൽ വളർത്തുന്നതിനും ഉതകുന്ന പ്രവർത്തങ്ങൾ ഹെഡ്മിസ്ട്രസ് ജോളി ജേക്കബ് നേതൃത്വം നൽകുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
സമൂഹത്തോടുള്ള പ്രതിബദ്ധത കുട്ടികൾക്ക് മനസിലാക്കുന്നതിനും നമ്മുടെ ചരിത്ര സ്മാരകങ്ങൾ സര്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസിലാക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ mariet ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുന്നു.
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥി സംരക്ഷിക്കപ്പേടേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ മനസിലാക്കുന്നതിന് മാസത്തിൽ രണ്ടു തവണ ശ്രീമതി സലികുട്ടി കുരുവിള യുടെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു .
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
ഇപ്പോഴത്തെ അധ്യാപകർ
- ശ്രീമതി. ജോളി ജേക്കബ് (ഹെഡ്മിസ്ട്രസ്)
- സാലികുട്ടി കുരുവിള
- ജിഷ വി ജോസ്
- മരിയറ്റ് മാത്യു
- സിസ്റ്റർ. സിനിമോൾ ജോർജ്
അന ധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫാദർ. ജോർജ് അമ്പഴത്തുംങ്കൽ (Retd.College Principal)
- റോയി കല്ലറക്കൽ (H S S A)
- ജിബിൻ അറക്കപ്പറമ്പിൽ (police)
- റോയി പേഴത്തുങ്കൽ (health Inspector)
- ആൽബർട്ട് തറപ്പേൽ (Retd. Soldier)
വഴികാട്ടി
1 ഈരാറ്റുപേട്ടയിൽ നിന്നും പൂഞ്ഞാർ അടിവാരം ബസിൽ 15 കിലോമീറ്റര് ബസിൽ സഞ്ചരിച്ചു അടിവാരം ബസ് സ്റ്റോപ്പിൽ ഇ റ ങ്ങു ക .
2 ബസ് ഇറങ്ങിയാൽ അവിടെ നിന്ന് നോക്കുബോൾ അടിവാരം സെന്റ് മേരീസ് എൽ പി സ്കൂൾ കാണാം.
{{#multimaps:9.674664
,76.807246 |
zoom=13}} |
സെന്റ് മേരീസ് എൽ പി എസ് അടിവാരം