എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം-ഒരു കൂട്ടായ്മ
പരിസ്ഥിതി സംരക്ഷണം-ഒരു കൂട്ടായ്മ
ഒരിടത്തൊരു രാജാവുണ്ടായിരുന്നു. രാജാവ് വലിയ പരിസ്ഥിതി സ്നേഹി ആയിരുന്നു. ഒരു ദിവസം തൻറെ രാജ്യം ചുറ്റി സഞ്ചരിച്ച രാജാവ് ഞെട്ടിപ്പോയി. നമ്മുടെ രാജ്യം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് കണ്ട് രാജാവ് ആശങ്കാകുലനായി. കൊട്ടാരത്തിലെത്തിയ രാജാവ് തന്റെ മന്ത്രിയെ വിളിച്ചുവരുത്തി. രാജാവ് മന്ത്രിയുമായി കൂടിയാലോചിച്ചു. മന്ത്രി അടുത്ത ദിവസം തന്നെ സൈന്യത്തലവനെവിളിച്ചു പറഞ്ഞു-"നമ്മുടെ രാജ്യം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് അടിയന്തരമായി പ്രജകളെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.” ഉടനെ തന്നെ സൈന്യതലവൻ രാജ്യത്തെ മുഴുവൻ ജനങ്ങളെയും വിളിച്ചുവരുത്തിയിട്ട് പറഞ്ഞു. "മാന്യമഹാ ജനങ്ങളെ, നമ്മുടെ രാജ്യം അതിഭയങ്കരമായ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. രാജാവ് അതിനെ കുറിച്ച് നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു.” അടുത്ത ദിവസം പ്രജകൾ എല്ലാവരും എത്തിച്ചേർന്നപ്പോൾ രാജാവ് പറഞ്ഞു - "നിങ്ങൾ എല്ലാവരും അറിയണം, ഇന്നു മുതൽ വർഷത്തിൽ ഒരു ദിവസം പരിസ്ഥിതി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു”. പിന്നീട് രാജാവ്, ഭൂമിയേയും പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും പ്രജകൾക്ക് മനസ്സിലാക്കിക്കൊടുത്തു. "പ്ലാസ്റ്റിക് മാലിന്യം, അറവുശാലയിലെ മാലിന്യം, വിസർജ്യ മാലിന്യം, വിമാനങ്ങൾ വാഹനങ്ങൾ എന്നിവയിൽനിന്ന് ഉണ്ടാകുന്ന മാലിന്യം എന്നിങ്ങനെ പലതരത്തിലുള്ള മാലിന്യങ്ങൾ ഭൂമിയെ അതിഭയങ്കരമായ മാലിന്യക്കൂമ്പാരമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നമ്മൾ ഈ മാലിന്യങ്ങൾ സംഭരിച്ച് പ്രകൃതിയ്ക്ക് അനുകൂലമായ രീതിയിൽ സംസ്കരിക്കണം. നമ്മുടെ സ്കൂൾ, വീട്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ ഇപ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനായി നമ്മൾ 140 നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്". ഇപ്രകാരമുള്ള രാജാവിന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജനങ്ങൾ അന്നുമുതൽ പരിസ്ഥിതിയെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും തുടങ്ങി. ആ രാജ്യങ്ങളുടെ കൂട്ടായ്മയായിരിയ്ക്കാം പിന്നീട് പ്രകൃതിസംരക്ഷണത്തിന് നാന്ദികുറിക്കുവാൻ യുഎൻ-ന് പ്രചോദനമായത് !
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ
|