സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കവിയൂർ എൽ പി എസ്
വിലാസം
കവിയൂർ

ചൊക്ലി പി ഒ, കവിയൂർ,
,
670672
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9846170789
ഇമെയിൽKaviyoorlps14440@gmail.com
കോഡുകൾ
സ്കൂൾ കോഡ്14440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭാസുരൻ വി പി
അവസാനം തിരുത്തിയത്
08-02-202214448


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലയാള ഭാഷാ നിഘണ്ടുനിർമ്മാതാവ് ഡോ.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച ഊരാച്ചേരി ഗുരുനാഥന്മാരുടെ ഊരായ കവിയൂരിലാണ് കവിയൂർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

           1914 ൽ അക്ലിയത്തു ചന്തു  എന്നവർ  കവിയൂർ  എൽ പി സ്കൂൾ സ്ഥാപിച്ചു.പിന്നീട് മകൾ  കുഞ്ഞോമന  അമ്മ മാനേജർ ആയി.അതിനു ശേഷം വൈക്കിലേരി  മീത്തൽ കെ കൃഷ്ണൻ മാസ്റ്റർ മാനേജർ ആയി.നിലവിലുള്ള  കെട്ടിടത്തിന്റെ വടക്ക് ഭാഗത്ത്‌ സ്ഥലമെടുത്തു  പുതിയ രണ്ടു കെട്ടിടങ്ങൾ കൂടി ഉണ്ടാക്കി സ്കൂൾ വിപുലമാക്കി.അന്ന് ധാരാളം കുട്ടികൾ ഉണ്ടായിരുന്നു.3 കെട്ടിടങ്ങളും ഓല  മേഞ്ഞത് ആയിരുന്നു.കവിയൂർ, മങ്ങാട്,പള്ളൂർ,പെരിങ്ങാടി ഭാഗങ്ങളിൽ  നിന്ന് കാൽ നടയായി കുട്ടികൾ വന്നു വിദ്യ അഭ്യസിച്ചിരുന്നു.
          
             പരേതനായ  കുഞ്ഞിരാമൻ മാസ്റ്റർ, കെ കൃഷ്ണൻ മാസ്റ്റർ,ഓമു മാസ്റ്റർ,ഗോവിന്ദൻ മാസ്റ്റർ,ദേവകി  ടീച്ചർ,മാതു  ടീച്ചർ എന്നിവർ ഈ  വിദ്യാലയത്തിലെ അധ്യാപകർ  ആയിരുന്നു.കൂടാതെ പി കെ രവീന്ദ്രൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ,വി സി ഗിരിജ ടീച്ചർ, എ ചന്ദ്രമതി, വിനോദിനി ടീച്ചർ എന്നിവരും ഈ  സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരാണ്.



ഭൗതികസൗകര്യങ്ങൾ

ചൊക്ലി ഗ്രാമ പഞ്ചായത്തിലെ 15 വാർഡിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത്‌ വായനശാലക്ക്‌ മുന്നിലാണ് കവിയൂർ  എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇന്ന് ഓട് മേഞ്ഞ ഒരു വലിയ കെട്ടിടവും പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേക  കെട്ടിടവും ഉണ്ട്.1മുതൽ 5വരെ ക്ലാസ്സുകളും ഓഫീസ് മുറിയും ഈ  കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.സ്കൂളിന് മനോഹരമായ  ചുറ്റുമതിൽ  ഉണ്ട്.ആവശ്യമായ  ഫർണിച്ചർ  സൗകര്യങ്ങളും  ഉണ്ട്.കമ്പ്യൂട്ടർ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ്, മലയാളം വായന  മെച്ചപ്പെടുത്താൻ ആവശ്യമായ ധാരാളം ലൈബ്രറി പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ്‌ ലൈബ്രറി തട്ടുകളും ഒരുക്കിയിട്ടുണ്ട്.സ്കൂളിൽ മൈക്ക് സെറ്റും സൗണ്ട് ബോക്സും ഉണ്ട്.കുട്ടികൾക്ക് കൈ  കഴുകാൻ പൈപ്പ് സൗകര്യം ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംകക്കൂസുകളും മൂത്രപ്പുരകളും  ഉണ്ട്.പാചകപ്പുര  ടൈൽ പാകിയിട്ടുണ്ട്.സ്കൂളും  പരിസരവും എപ്പോഴും ശുചിയായി  വെക്കാറുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

വി പി ഭാർഗവൻ

മുൻസാരഥികൾ

കെ കൃഷ്ണൻ മാസ്റ്റർ

ദാമു  മാസ്റ്റർ

പി കെ രവീന്ദ്രൻ മാസ്റ്റർ

ലക്ഷ്മണൻ  മാസ്റ്റർ

ഗിരിജ ടീച്ചർ

ചന്ത്രമതി  ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.712803468279082, 75.55283526342366|width=800px|zoom=17}}

"https://schoolwiki.in/index.php?title=കവിയൂർ_എൽ_പി_എസ്&oldid=1620636" എന്ന താളിൽനിന്ന് ശേഖരിച്ചത്