ജി.യു.പി സ്കൂൾ കിഴൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിഴൂർ ഗ വ : യു .പി സ്കൂൾ
ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് ഏതുവർഷ മാണെന്ന് കൃത്യമായി വ്യക്തമാക്കുന്ന രേഖകളൊന്നും ലഭ്യമല്ലെങ്കിലും 1910 ൽ സ്കൂളിൽ ഉപയോഗിച്ചിരുന്ന രജിസ്റ്ററുകൾ ലഭിച്ചിട്ടുണ്ട് .
പ്രധാനപ്പെട്ട വാണി ജ്യ സാംസ്കാരിക കേന്ദ്രമായിരുന്ന തച്ചൻകുന്നിൽ പ രിഷ്കൃത ജനസമൂഹവുമായി നിരന്തരം ഇടപഴകാനുള്ള അവസരം അക്ഷരാറിവിൻറെ ആവശ്യകതയെ ബോധ്യപെടുത്തിയിട്ടുണ്ടാവണം . ഇതിന്റെ ഫലമായി കഴിഞ്ഞ ശതകത്തിന് മുൻപ് തന്നെ തച്ചൻകുന്നിൽകുടിപ്പള്ളിക്കൂടങ്ങൾ ' സ്ഥാപിക്കപെട്ടിരുന്നു. ആ ദ്യ കാലങ്ങളിൽ സമീപ സ്ഥലങ്ങളിൽ സവർണ വിഭാഗങ്ങൾക്കു മാത്രമായിരുന്നു അറിവ് നേടുന്നതിനുള്ള സൗകര്യ മുണ്ടായിരുന്നത് . അക്ഷരം നിഷേധിക്കപ്പെട്ട വലിയ വിഭാഗത്തിന് തച്ചൻകുന്നിൽ അവസരം നിഷേധിക്കപ്പെട്ടു . അവർണ്ണ ജന വിഭാഗത്തിനും മുസ്ലിങൾ ക്കും ( പ്രത്യേകിച്ച് ഈ രണ്ടു വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് )അക്ഷര ജ്ഞാനം നേടുന്നതിനുള്ള നിലത്തെഴുത്ത് കളരികൾ തച്ചൻകുന്നിൻറെ പ്രത്യേകതയായിരുന്നു . ഈ നിലത്തെഴുത്ത് കളരികളുടെ തുടർച്ചയാണ് തച്ചൻകുന്നിൽ മാപ്പിളസ്കൂളും , പെൺ പള്ളിക്കൂടവും സ്ഥാപിക്കപ്പെട്ടത് . മലബാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും , അതേറ്റെടുത്ത് നടത്തുന്നതിനും ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് ബോധപൂർവമുണ്ടായ ശ്രമം വിദ്യാലയത്തിന്റെ ചരിത്രം രൂപപ്പെടുത്തി . പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതു സേവന കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ചരിത്രഗതിയിൽ തച്ചൻകുന്നിലെ കിഴൂർ ബോർഡ് മാപ്പിളസ്കൂൾ , കിഴൂർ ഗേൾസ് ഹയർ എലിമെൻറെറി സ്കൂൾ , തുറയൂർ ഗേൾസ് എലിമെൻറെറി സ്കൂൾ എന്നിവ സംയോജിച്ച് കിഴൂർ ഹയർ എലിമെൻറെറി സ്കൂൾ ആവുകയും , കേരള വിദ്യാഭ്യാസ നിയമം ( കെ ഇ ആർ ) നിലവിൽ വന്നതോടെ കിഴൂർ ഗവ :യു .പി സ്കൂൾ ആയി മാറുകയും ചെയ്തു കൂടുതൽ വായിക്കുക
ജി.യു.പി സ്കൂൾ കിഴൂർ | |
---|---|
വിലാസം | |
കിഴൂർ കിലൂർ പി.ഒ, , പയ്യോളി 673521 | |
വിവരങ്ങൾ | |
ഫോൺ | 04962602133 |
ഇമെയിൽ | gupskizhur133@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16557 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ |
അവസാനം തിരുത്തിയത് | |
08-02-2022 | Gupsk |
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പയ്യോളി ട്രെയിനിറങ്ങി പേരാമ്പ്ര ബസ്സിൽ രണ്ടര കിലോമീറ്റർ
{{#multimaps:11.525118477243353, 75.63919177985626 |zoom={{#multimaps:11.525908342266966, 75.63870084324718|zoom16}}}}