അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
മാർത്താണ്ഡപുരം രാജ്യത്തിലെ രാജാവായിരുന്നു അശോകവർമ്മൻ . അദ്ദേഹത്തിന് സുന്ദരിയായ മകളുണ്ടായിരുന്നു .ഒട്ടേറെ സമ്പത്തുണ്ടായിട്ടും നല്ല ഭരണം കാഴ്ച്ചവെച്ചിട്ടും രാജാവ് തന്റെ മകളുടെ ഭാവിയെപ്പറ്റി ആശങ്കാകുലനായിരുന്നു .മകൾക്ക് നല്ലൊരു വരനെ കണ്ടെത്തുന്നതിനും , ഭാവിയിൽ തന്റെ രാജ്യത്തെ നല്ലരീതിയിൽ കൊണ്ടുപോകാൻ പ്രാപ്തനായ ഒരാളെ കണ്ടെത്തുന്നതിന് രാജാവ് ഒരു മത്സരം നടത്താൻ തീരുമാനിച്ചു .നാളെ പുലരുംമുമ്പ് ഏതു രാജ്യത്തിൽനിന്നാണോ ഏറ്റവും കൂടുതൽ അഴുക്ക് ഈ കൊട്ടാരമുറ്റത്ത് എത്തിക്കുന്നത് ആ രാജ്യത്തിലെ രാജകുമാരന് തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കുമെന്ന് രാജാവ് വിളമ്പരം ചെയ്തു . അൽപ്പനേരം കൊണ്ടുതന്നെ പല രാജ്യങ്ങളിൽ നിന്നായി രാജകുമാരന്മാർ മുഴുവൻ അഴുക്കും വാരിക്കൂട്ടി കൊട്ടാരമുറ്റത്തെത്തി .കൊട്ടാരമുറ്റം അഴുക്കുകൊണ്ട് നിറഞ്ഞു .അവർക്കിടയിൽ ഒരു രാജകുമാരൻ മാത്രം വ്യത്യസ്ഥനായിരുന്നു .കാരണം അയാൾ തന്റെ കയ്യിൽ ഒരു പൊതിയുമായിട്ടാണ് വന്നിരുന്നത് , അത് കണ്ട മറ്റു രാജകുമാരന്മാർ ആ കുമാരനെ കളിയാക്കി .ബഹളം കേട്ട് രാജാവ് കൊട്ടാരമുറ്റത്തെത്തി , കയ്യിൽ ഇത്തിരി ചപ്പിലകളുമായി നിങ്ങൾ എന്തിനാണ് ഈ മത്സരത്തിൽ പങ്കെടുത്തതെന്ന് രാജാവ് രാജകുമാരനോട് ചോദിച്ചു . അയാളുടെ മറുപടി ഇങ്ങനെയായിരുന്നു തന്റ രാജ്യത്ത് ഉപയോഗമില്ലാത്തതും അഴുക്കുമായി കണ്ടത് ഈ കുറച്ച് ഇലകൾ മാത്രമാണ് അത്രയും വൃത്തിയിലും വെടിപ്പിലുമാണ് പ്രജകൾ എല്ലാവരും രാജ്യത്തെ കാത്തു സൂക്ഷിക്കുന്നതെന്ന് രാജാവിനോടായി പറഞ്ഞു . രാജാവിന്റെ മറുപടി കേട്ട മറ്റ് രാജകുമാരന്മാർ അത്ഭുതപ്പെട്ടുപോയി ' ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് ഇതുപോലൊരു ഒരു രാജ്യത്തെയാണ് , എന്തുകൊണ്ടും എന്റെ മകളെ കല്യാണം കഴിക്കാൻ യോഗ്യൻ താങ്കൾതന്നെയാണ് ' ഇതുകേട്ട് അവിടെയുണ്ടായിരുന്ന മറ്റ് രാജകുമാരന്മാർ നാണംകെട്ടു തിരിച്ചുപോയി . അങ്ങനെ അവർ ഇരുവരുടെയും കല്യാണം നടന്നു ശുചിത്വത്തിന്റെ പേരിൽ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ |