സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ശുചിത്വം

12:58, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സെന്റ് ആൻറണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ശുചിത്വം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വ ശീലം കുട്ടികളിൽ ഉണ്ടാവേണ്ടതിൻറെ ആവശ്യകതയാണ് ഞാൻ ഇവിടെ സൂചിപ്പിക്കുന്നത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസ്ഥിതിയും ഒരുപോലെ ശുചിയായി സൂക്ഷിക്കണം. പക്ഷേ ഇന്ന് മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിൻറെ ഭാഗമാകുന്നു. അങ്ങനെ രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്ക് ഉള്ളത്. ഇതിൽനിന്ന് ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കിയേതീരു. ചെറുപ്പംമുതലേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം. ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പഴമൊഴി. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക, അലക്കിത്തേച്ച വസ്ത്രം ധരിക്കുക, ഇതൊക്കെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. നാം നമ്മുടെ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികൾ എന്നിവ വലിച്ചെറിയാതെ ഇരിക്കുക, മലിനജലം കെട്ടിക്കിടക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക, അനാവശ്യമായി വളർന്നുവരുന്ന കാടുകൾ വെട്ടി തളിക്കുക അങ്ങനെ നമ്മുടെ പരിസരശുചിത്വം പാലിക്കാവുന്നതാണ്. ഓരോ വ്യക്തിയുടേയും വ്യക്തിത്വം വിലയിരുത്തുന്നതു അവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കി കൂടിയാണ്.

നേഹ
III B സെന്റ്. ആന്റണീസ് എൽ. പി. എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം