സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ക്ലബ് പ്രവർത്തനങ്ങൾ

രാമാനുജൻ ഗണിത ക്ലബ്

സയൻസ് ക്ലബ്

സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ്

അലിഫ് അറബി ക്ലബ്

വിദ്യാരംഗം കലാസാഹിത്യവേദി

റെയിൻബോ ഇംഗ്ലീഷ് ക്ലബ്


ജൂനിയർ റെഡ് ക്രോസ്

 
ജെ ആർ സി ഡിസ്പ്ലേ

 

1996 മുതൽ സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് വിഭാഗം പ്രവർത്തിച്ചുവരുന്നു.(അംഗത്വ നമ്പർ 156/96-97). സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങൾ തുടങ്ങിയവയിൽ ജെ.ആർ.സി വിദ്യാർത്ഥികൾ ഡ്രിൽ അവതരിപ്പിക്കുന്നു. വർഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകൾ പങ്കെടുക്കുന്നു. ശൂചീകരണ പ്രവർത്തനങ്ങൾ, ആതുരാലയ സന്ദർശനം, യുദ്ധ വിരുദ്ധ ബോധവൽക്കരണം, ജുവനൈൽ ഹോം സന്ദർശനം, തുടങ്ങിയവയിലൂടെ സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ സ്കൂൾ ജെ.ആർ.സി യൂണിറ്റ് സുപ്രധാനമായ പങ്കുവഹിക്കുന്നു.

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്

ബേഡൻ പവ്വൽ വിഭാവനം ചെയ്ത ഉദ്ദേശ്യം, തത്വങ്ങൾ, രീതി എന്നിവയ്ക്ക് അനുസൃതമായി ജൻമ, വർഗ്ഗ, വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷിരാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് & ഗൈഡ്. യുവജനങ്ങളുടെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരൻമാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുന്ന ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ മാക്കൂട്ടo സ്കൂളിലെ കുട്ടികൾ വളരെ താത്പര്യത്തോടെ മുന്നോട്ടു വരാറുണ്ട്. വിദ്യാർത്ഥികളിൽ അച്ചടക്കം, കൃത്യനിഷ്ഠ, സാമൂഹ്യ സേവനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഭാരത് സ്കൗട്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2005 സെപ്റ്റംബർ മാസത്തിൽ രൂപീകൃതമായി. 32 വിദ്യാർത്ഥികൾ ഇപ്പോൾ അംഗങ്ങളായുണ്ട്. ലഹരിവിരുദ്ധ ബോധവൽക്കരണം, പരിസ്ഥിതി ദിന റാലി, യുദ്ധ വിരുദ്ധ സന്ദേശം എന്നിവ നടത്തി. 2016 നവംബർ 11 മുതൽ 13 വരെ പറമ്പിൽക്കടവ് എം.എ.എം.യു.പി. സകൂളിൽ നടന്ന പെട്രോൾ ലീഡേർസ് ക്യാമ്പിൽ 13 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ പരിപാടികളുടെ അച്ചടക്ക ചുമതല സ്കൗട്ട് വിദ്യാർത്ഥികളാണ് ഏറ്റെടുക്കാറുള്ളത്.

ചാന്ദ്നി ഹിന്ദി ക്ലബ്

വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചാന്ദ്നി ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആദിലാ റൂബിയാണ് ക്ലബ് സെക്രട്ടറി. ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർ‍‍ഡ് നിർമ്മാണം എന്നിവ സംഘടിപ്പിക്കുന്നു.

വിബ്ജിയോർ സയൻസ് ക്ലബ്

സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിർമാണ ശിൽപശാല, പരീക്ഷണ വാരം, പയറു വർഗങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തൽ, സയൻസ് ദിന ശിൽപശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീൽഡ് ട്രിപ്പ്, സെമിനാർ അവതരണം, പ്രൊജക്ട്, ശുചിത്വ സർവ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോൽസവത്തിൽ യു.പി വിഭാഗത്തിൽ റണ്ണർ അപ്പും, എൽ. പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.



സാമൂഹ്യ ശാസ്ത്ര ക്ലബ്

സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സ‍ഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു.

ഐ ടി ക്ലബ്

ബുൾബുൾ

കാർഷിക ക്ലബ്

ദേശീയ ഹരിത സേന

നാടക ക്ലബ്