എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/രാമാനുജൻ ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


രാമാനുജൻ ഗണിത ക്ലബ്

വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് രാമാനുജൻ ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.

ഉപജില്ലയിലെ മികച്ച ഗണിതക്ലബ് ആയി സ്കൂൾ ഗണിതക്ലബിനെ തെര‍ഞ്ഞെടുത്തിട്ടുണ്ട്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായി ആറാം തവണയും എൽ. പി, യു.പി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്

ഗണിതം മധുരം

ഇന്നത്തെ രാമാനുജൻ

ജ്യാമതിയുടെ ലോകം

ഗണിത കൗതുകം

കുടുംബ മരം

വിസ്റ്റ - ഗണിതോൽപ്പന്ന പ്രദർശനം

മാത്സ് ടോക്ക്

സിഗ്മ

അബാക്കസ് റൗണ്ട്

Catching Maths

Crazy Numbers

ഗണിത മാജിക്

Puzzle hunt

ഗണിത ലാബ്

മെട്രിക് കോർണർ