എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മാക്കൂട്ടം സ്‌കൂളിൻരെ മുന്നോട്ടുള്ള പ്രയാണത്തിൽ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബ് എപ്പോഴും മാക്കൂട്ടം സ്‌കൂളിലെ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രവിഷയപഠനം ജീവിതം തന്നെയാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കുന്ദമംഗലം സബ്ജില്ലാ ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കാറുണ്ട. തുടർച്ചയായി 5 വർഷം സബ്ജില്ലാ തല ശാസ്ത്രക്വിസ് മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. Improvised Experimetn മത്സരത്തിൽ ജില്ലാ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ട്. ഇൻസ്‌പെയർ അവാർഡ് തുടർച്ചയായി 3 വർഷം കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. കുട്ടികളിലെ അന്വേഷണാത്മക താൽപ്പര്യം വളർത്തുന്നതിനും അവരുടെ ജിജ്ഞാസ വർധിപ്പിക്കുന്നതിനും ഉതകുന്ന പ്രവർത്തനമായ പ്രോജക്ട് കുട്ടികൾ സ്വയം ഏറ്റെടുക്കാറുണ്ടായിരുന്നു. SEEKING SCIENCE ചുറ്റുപാടുമുളള മാറ്റങ്ങളുടെ ചടുലത ലളിതമായ പരീക്ഷണങ്ങളിലൂടെ അനുഭവമാക്കിയും ശാസ്ത്രപഠനത്തിന്റെ ലാളിത്യം ഉചിതമായ തന്ത്രങ്ങളിലൂടെ ബോധ്യപ്പെടുത്തിയും നിരീക്ഷണത്തിനും തരംതിരിക്കലും നിഗമനങ്ങൾ രൂപപ്പെടുത്തുന്നതിനും ഒക്കെയുള്ള ശേഷികൾ നേടിയെടുക്കുന്നു. മുഴുവൻ വിദ്യാർത്ഥികളും തങ്ങളുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് Home Lab വിപുലീകരിച്ചു. എൽ.പി, യു.പി വിഭാഗത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഹോം ലാബിന് പേരു നൽകുകയുണ്ടായി. ആഴ്ചയിൽ ഒരു കുട്ടി ഒരു പരീക്ഷണം എന്ന രീതിയിൽ വിദ്യാർത്ഥികൾ താൽപ്പര്യപൂർവ്വം ഏറ്റെടുക്കുന്ന ഒരു പ്രവർത്തനമായിരുന്നു ഹോം ലാബ്. ASTRO NOW ആകാശദൃശ്യങ്ങൾ കുട്ടികൾ വിസ്മയത്തോടെയാണ് നോക്കികാണുന്നത്. കുട്ടികളുടെ അന്വേഷണ തൃഷ്ണ വാർധിപ്പിക്കുന്നതിനും ഭാവന വികസിക്കുന്നതിനും അറിവിന്റെ പുതിയ ചക്രവാളങ്ങൾ എത്തിപ്പിടിക്കാനും സഹായിക്കുന്നു. ജൂലൈ 21-ന് ചാന്ദ്രദിനം എല്ലാ വർഷവും വിപുലമായ രീതിയിൽ ആഘോഷിക്കാറുണ്ട്. കുട്ടികൾ റോക്കറ്റ് നിർമ്മാണം, ചാന്ദ്രദിനക്വിസ്, ചാന്ദ്രമനുഷ്യൻ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടത്തി. ക്ലാസ് ഓൺലൈൻ ആയപ്പോൾ വീഡിയോ മേക്കിംഗ് കൊടുത്തിരുന്നു. മികച്ച വീഡിയോ കുട്ടികൾ തയ്യാറാക്കി. ജൈവവൈവിധ്യ രജിസ്റ്റർ സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യസംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ , അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക. WE KNOW NATURE സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വൃക്ഷത്തെ വിതരണം നടത്തി. വിദ്യാർത്ഥി അവരുടെ പരിസ്ഥിതി ഡയറിയിൽ അതിന്റെ വളർച്ച രേഖപ്പെടുത്തുന്നുണ്ട്.