എം.ആർ.എസ് ഇടുക്കി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പട്ടിക വർഗ്ഗ വികസന വകുപ്പിൻ കീഴീൽ കേരളത്തിലെ പട്ടിക വർഗ്ഗക്കാരിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രാക്ത്തന ഗോത്ര വർഗ്ഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉയർന്ന പഠന സൗകര്യം ഏർപ്പാടാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ടിള്ളത് .ഇടുക്കി ജില്ലയിൽ പട്ടിക വകുപ്പിന്റെ കീഴിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായി 17 .3.2001 ലെ സർക്കുലർ .ഉത്തരവ് . ( കൈ ) നമ്പർ 19/2001 പട്ടിക ജാതി . പട്ടിക വർഗ്ഗ വികസന വകുപ്പ് പ്രകാരം 22-06-2001 ൽ ബഹു . വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത് 60 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ വാഴത്തോപ്പ് പ്രീമെട്രിക് ഹോസ്റ്റലിനോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത് . സ്ഥലസൗകര്യങ്ങളുടെ അഭാവം മുലം കുയിലിമലയിൽ ജില്ലാപഞ്ചായത്ത് കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റുകയാണുണ്ടായത് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ വക 6 . 1 ഹെക്ടർ സ്ഥലം കുയിലിമലയിൽ അനുവദിക്കുകയുണ്ടായി . 27.08.2011 ന് ഉദ്ഘാടനം ചെയ്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിലേയ്ക്ക് സ്ഥാപനം മാറ്റുകയുണ്ടായി .6മുതൽ 10 വരെ ക്ലാസ്സുകളിൽ 2 ഡിവിഷനുകളിലായി 30 കുട്ടികൾ വീതം ആകെ 300 അണ് സ്കുുളിൽ അനുവദിച്ചിട്ടുള്ള കുട്ടികളുടെ എണ്ണം. ആറു മുതൽ പത്ത് ക്ലാസ്സുകളിലായി 130 ആൺകുട്ടികളും, 126 പെൺകുട്ടികളുമാണുള്ളത്.
എം.ആർ.എസ് ഇടുക്കി | |
---|---|
വിലാസം | |
പൈനാവ് പൈനാവ് പി ഒ , ഇടുക്കി 685603 , ഇടുക്കി ജില്ല | |
സ്ഥാപിതം | 23 - 06 - 2001 |
വിവരങ്ങൾ | |
ഫോൺ | 04862 232454 |
ഇമെയിൽ | 29064mrs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | I പ്രധാനാധ്യാപകൻ = jessymolaj |
അവസാനം തിരുത്തിയത് | |
03-02-2022 | 29064 |
ഭൗതികസൗകര്യങ്ങൾ
- ലൈബ്രററി - സുസജ്ജമായ ലൈബ്രററി - വായനാമുറി - മനോഹരമായ ആഡിറ്റോറിയം - മികച്ച കമ്പ്യൂട്ടർ ലാബ് - ഹൈടെക് ക്ലാസ്സ് മുറി - വൈദ്യുതികരിച്ചതും , ടൈൽ പാകിയതുമായ ക്ലാസ്സ് മുറികൾ - താമസിക്കാൻ ആൺ കുട്ടികൾക്കും , പെൺകുട്ടികൾക്കും ഡോർമെട്രി 5 നിലകളിലായി പണിതിരിക്കുന്നു - കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ശുചിമുറികൾ , വൃത്തിയും വെടിപ്പുമുള്ള അടുക്കള , ഊണുമുറിയും - കളിസ്ഥലം - മഴവെള്ള സംഭരണി - പൂന്തോട്ടം - ജൈവ വൈവിദ്ധ്യ പാർക്ക് - മികച്ച സ്കൂൾ ഗ്രൗണ്ട് - ശാസ്ത്രപോഷിണി ലാബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാൻഡ് ട്രൂപ്പ്
- തായ് ക്കോണ്ടോ
എസ് .പി .സി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
സയൻസ് ക്ലബ് ഹെൽത്ത് ക്ലബ് ഐ . റ്റി ക്ലബ് സോഷ്യൽ സയൻസ് ക്ലബ് നേച്ചർ ക്ലബ് ലിറ്റററി ക്ലബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലാസ്സ് മാഗസിൻ
- ശ്രദ്ധ
മുൻ സാരഥികൾ
പ്രധാന അധ്യാപകർ
-അന്നക്കുട്ടി ജോർജ്ജ് -രണാദേവി -ലളിത -ഫിലോമിന - മീനാക്ഷിക്കുട്ടി -രാജലക്ഷ്മി - ശ്യാമള റ്റി - കൃഷ്ണൻകുട്ടി എം -സാവിത്രി അന്തർജ്ജനം -അബ്ഗുൾ മജീദ് - ലാലീ സഖറിയ -അജിത്കുമാർ റ്റി -വേണു ഗോപാലൻ .എം -സുലോചന . സി
വഴികാട്ടി
{{#multimaps: 9.8538947,76.9398041| width=600px | zoom=13 }} |