സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എ.എൽ.പി.എസ്. പുതുക്കോട്
വിലാസം
പുതുക്കോട്

പുതുക്കോട് പി.ഒ.
,
678687
,
പാലക്കാട് ജില്ല
സ്ഥാപിതം1897
വിവരങ്ങൾ
ഇമെയിൽgalpschool2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്21225 (സമേതം)
യുഡൈസ് കോഡ്32060201015
വിക്കിഡാറ്റQ64689842
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത ഒ
പി.ടി.എ. പ്രസിഡണ്ട്ജി. നിത്യകല്യാണി
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പ കുമാരി
അവസാനം തിരുത്തിയത്
01-02-202221225-PKD


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ 1897ൽ സ്ഥാപിക്കപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ജി എ എൽ പി എസ് പുതുക്കോട്.ഏതൊരു പ്രദേശത്തെയും ചരിത്രത്തിൽ മനുഷ്യ സംസ്കാരത്തെ മുന്നോട്ട് നയിക്കുന്നതും സമൂഹത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ പ്രദാനം ചെയ്യുന്നതുമായ ചില അപൂർവ്വ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. 124 വർഷങ്ങൾക്കു മുൻപ് അത്തരത്തിലുള്ള ഒരു സംഭവത്തിന് ഈ നാട് സാക്ഷ്യം വഹിക്കുകയുണ്ടായി.അക്ഷര വിദ്യയും വിദ്യാഭ്യാസവും അത്യപൂർവ്വമായി കുടിപ്പള്ളിക്കൂടങ്ങളിലൂടെ വരേണ്യ വർഗ്ഗത്തിൽ പെട്ട ചിലർക്കുമാത്രം കൈവരിക്കാം ആയിരുന്ന ഒരു സിദ്ധി വിശേഷമായി കണക്കാക്കിയിരുന്ന കാലത്ത് അക്ഷരവിദ്യയുടെ ശ്രീകോവിൽ എല്ലാവർക്കുമായി തുറന്നുകൊടുത്തു കൊണ്ട് സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണിത്. അന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ധീരവും തികച്ചും പുരോഗമനപരവുമായ ഒരു കാൽവെപ്പ് ആയിരുന്നു ഇത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ധീരനും ഉൽപതിഷ്ണവും പരോപകാര തൽപരനുമായിരുന്ന ശ്രീ. പി.കെ ഗോപാലകൃഷ്ണയ്യരുടെ നിശ്ചയദാർഢ്യം ഒന്നുമാത്രമായിരുന്നു.

കൂടുതൽ വായിക്കുക ....


ഭൗതികസൗകര്യങ്ങൾ

  • മികച്ച പഠനാന്തരീക്ഷം ഉള്ള ക്ലാസ് റൂമുകൾ
  • ചുറ്റുമതിൽ
  • പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
  • കമ്പ്യൂട്ടർ ലാബ്
  • ഓഫീസ് റൂം
  • സ്റ്റോർ റൂം
  • കളിസ്ഥലം
  • പുതിയ ടോയ്ലറ്റ്
  • പുതുക്കിയ പാചകപ്പുര  
  • പൂന്തോട്ടം
  • ലൈബ്രറി
  • വാട്ടർ ടാങ്ക്
  • നഴ്സറി കുട്ടികൾക്കുള്ള ക്ലാസുകൾ 
  • നഴ്സറി കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേകം സ്ഥലം


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

- ശാസ്ത്ര ക്ലബ്

- ഗണിത ക്ലബ്

- ഹെൽത്ത് ക്ലബ്

- ഭാഷാ ക്ലബ് 

-അറബിക് ക്ലബ്

  • ഹലോ ഇംഗ്ലീഷ്
  • ഉല്ലാസ ഗണിതം
  • ഗണിതവിജയം
  • LSS പരീശീലനം

മാനേജ്മെന്റ്

ശ്രീമതി. ഷബീറ.വൈ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.ആർ രാമദാസൻ മാസ്റ്റർ
  • ശ്രീമതി.സുകുമാരി ടീച്ചർ
  • ശ്രീ .എ നാരായണൻ മാസ്റ്റർ
  • ശ്രീമതി. എം മൈമൂൺ ടീച്ചർ
  • ശ്രീമതി. വി പി മേരി ടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജസ്റ്റിസ്. പി ആർ രാമൻ
  • ശ്രീ പുതുക്കോട് കൃഷ്ണമൂർത്തി
  • ശ്രീ പത്മനാഭൻ മാരാർ

ദിനാചരണങ്ങൾ

  • ജൂൺ 1- പ്രവേശനോത്സവം.
  • ജൂൺ 5-ലോകപരിസ്ഥിതി ദിനം.
  • ജൂൺ 19-വായനാദിനം.
  • ജൂലായ്‌ 1-ഡോക്ടെഴ്‌സ്  ദിനം.
  • ജൂലായ്‌ 11-ജനസംഖ്യ ദിനം.
  • ജൂലായ്‌ 21-ചാന്ദ്ര ദിനം.
  • ആഗസ്റ്റ് 6-ഹിരോഷിമ ദിനം.
  • ആഗസ്റ്റ് 9-നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം.
  • ആഗസ്റ്റ് 15 -സ്വാതന്ത്രദിനം.
  • ആഗസ്റ്റ് 17-ഓണാഘോഷ പരിപാടികൾ.
  • സെപ്റ്റംബർ 5-അധ്യാപക ദിനം.
  • സെപ്റ്റംബർ 16-ഓസോൺ ദിനം.
  • ഒക്ടോബർ 2-ഗാന്ധി ജയന്തി.
  • ഒക്ടോബർ 16-ലോക ഭക്ഷ്യ ദിനം.
  • നവംബർ 1-കേരളപ്പിറവി ദിനം.
  • നവംബർ 12-ലോക പക്ഷിനിരീക്ഷണ ദിനം.
  • നവംബർ 14-ശിശുദിനം
  • ഡിസംബർ 25-ക്രിസ്തുമസ് ദിനം.
  • ജനുവരി 26-റിപ്പബ്ലിക്ക് ദിനം.

വഴികാട്ടി

വടക്കഞ്ചേരിയിൽ നിന്ന് (10 കിലോമീറ്റർ അകലെ)

കണ്ണമ്പ്ര വഴി തോട്ടുപാലം എത്തിച്ചേരുക.

തോട്ടുപാലത്തിൽ നിന്ന് അര കിലോമീറ്റർ  മാത്രമാണ് സ്കൂളിലേക്കുള്ള ദൂരം.

https://maps.app.goo.gl/WkV9zoCph1fNAHcB7

"https://schoolwiki.in/index.php?title=ജി.എ.എൽ.പി.എസ്._പുതുക്കോട്&oldid=1541750" എന്ന താളിൽനിന്ന് ശേഖരിച്ചത്