സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഓൺലൈൻ പഠനത്തിനായി ഒരു കൈത്താങ്ങ്

കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിലും എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്‍മെന്റും അധ്യാപകരും ക‍ുട്ടികൾക്ക് സ്മാർട്ട് ഫോൺ സമാഹരിച്ചു അർഹരായവർക്കു നൽകി.

2021-ലെ പ്രവേശനോത്സവം

ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്വത്തിൽ june 1 ചൊവ്യാഴ്ച രാവിലെ 11.30 am ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു. കോട്ടയം ജില്ലാ പ‍ഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. മൈക്കിൾ ചീരാംകുഴിയിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓൺലൈനായി ഗൂഗിൾ മീറ്റുവഴി നടത്തപ്പെട്ടു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുമുണ്ടായി.

പരിസ്ഥിതിദിനാചരണം

2021-22-ലെ ലോക പരിസ്ഥിതി ദിനാചരണത്തിൽ പഠനവിഷയമായ പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള പദ്ധതികൾക്ക് വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂൾ തുടക്കം കുറിച്ചു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരവും നടത്തപ്പെട്ടു. JUNE 5-ന് രാവിലെ 11 മണിക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പരിസ്ഥിതി ദിനാചരണപരിപാടികൾ നടത്തപ്പെട്ടു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ഡോ.മാത്യു കെ ജോസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ. ഫാ. മൈക്കിൾ ചീരാംകുഴിയിൽ അച്ഛൻ പരിസ്ഥിതി ദിന പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. ക‍ുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചു.

ഓൺലൈൻ പഠനം

വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത് ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു.

വായനാദിനാചരണം

"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും നാം ആചരിക്കുന്നു. വാകക്കാട് അൽഫോൻസാ ഹൈ സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികളിൽ ഭാഷാ പരി‍ഞ്ജാനവും സർഗാത്മക കഴിവുകളും ഗവേഷണാത്മക താല്പര്യവും പരിപോഷിപ്പിക്കുന്ന പദ്ധതിക്ക് വായനാദിനത്തിൽ അൽഫോൻസാ ഹൈ സ്കൂൾ തുടക്കം കുറിച്ചു. തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ചെറുകഥാകൃത്തും, നോവലിസ്റ്റും , തിരക്കഥാകൃത്തും ,പ്രൊഫസറും കൂടിയായ ഡോ.അംബികാസുതൻ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..

== മധുരം e മലയാളം പദ്ധതിക്ക് നാളെ (19-06-21) വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം കുറിക്കും ==

വാകക്കാട്: കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ നാളെ വായനാദിനത്തിൽ മധുരം ഇ മലയാളം പദ്ധതിക്ക് തുടക്കം കുറിക്കുന്നു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പദ്ധതി ഉദ്ഘാടനം ചെയ്യും. എല്ലാ കുട്ടികളെയും മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുന്നതിനൊപ്പം കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം , ലേഖനം, കഥ , കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധ്യതിയാണ് മധുരം ഇ മലയാളം. വി. അൽഫോൻസാമ്മ അദ്ധ്യാപികയായിരുന്ന ഈ സ്കൂളിൽ കുട്ടികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധചെലുത്തുന്നു. സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രശസ്ത ഗ്രന്ഥകർത്താവ് ഡോ. അംബികാസുതൻ മങ്ങാട് മുഖ്യപ്രഭാഷണം നടത്തും. കവിയും കഥാകൃത്തും തിരക്കഥാകൃത്തുമായ ഏഴാച്ചേരി രാമചന്ദ്രൻ അനുഗ്രഹ പ്രഭാഷണം നടത്തും. 2020ലെ വയലാർ അവാർഡ് ജേതാവായ അദ്ദേഹത്തെ യോഗത്തിൽ ആദരിക്കും. ഗാനരചിതാവ് ഡോ. സംഗീത് രവീന്ദ്രൻ , മാധ്യമപ്രവർത്തകൻ അനീഷ് ആനിക്കാട്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് എന്നിവർ വായനാദിന സന്ദേശം നല്കും.

	പുതുയുഗ എഴുത്തുകാരൻ ഫ്രാൻസീസ് നെറോണ, മേലുകാവ് ഹെൻറി ബേക്കർ കോളേജ് അസിസ്സ്റ്റൻഡ് പ്രൊഫസർ ഡോ. സൗമ്യ പോൾ, പി ടി എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്  എന്നിവർ മധുരം ഇ മലയാളം പദ്ധതിക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കും.ഹെഡ്മിസ്ട്രസ് സി. ടെസ്സ് സ്വാഗതം പറയും. 

പരിപാടികളുടെ വിജയത്തിനായി ജോൺസ് മോൻ, സാലിയമ്മ സ്കറിയ, അലൻ അലോഷ്യസ്, സന്തോഷ് തോമസ്, സി. പ്രീത, മനു കെ ജോസ്, ജൂലിയ അഗസ്റ്റിൻ, സി. കൃപ, ബെന്നി ജോസഫ്, സി. മേരിക്കുട്ടി ജോസഫ്, സി.ജിൻസി, സി.ജാസ്മിൻ, ജോസഫ് സെബാസ്റ്റ്യൻ, ദീപ മരിയ, സൗമ്യ ജോസ്, സി. ലിസി, ജൂലി തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവ‌‌‌‌‌‌‌‌ർത്തിക്കുന്നു.

വായനാദിനാചരണം 2021 - https://youtu.be/-qJzUDkQmw0

ഓൺലൈൻ പി.റ്റി.എ മീറ്റിംഗ്

ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപകർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു. ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ ചേരുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്തു വരുന്നു.

ലഹരിവിരുദ്ധ ദിനാചരണം

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ജൂൺ 26 ന് വാകക്കാട് അൽഫോൻസാ ഹൈ സ്കൂളിൽ SAVE LIFE എന്ന ഒരു കാമ്പയിൻ നടത്തപ്പെട്ടു.ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ വിഷയമായ ' SHARE FACTS ON DRUGS,SAVE LIVES ' എന്നതുൾക്കെണ്ടുകൊണ്ട് ലഹരിവസ്തുക്കളെക്കുറിച്ച് കുട്ടികളിലും മാതാപിതാക്കളിലും അവബോധമുണ്ടാക്കി വിവേകപൂർണ്ണമായ സുരക്ഷിത ജീവിതത്തിലേയ്ക്ക് നയിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യം വച്ചിരിക്കുന്നത്. ലഹരി വസ്തുക്കളെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കി വിവേകപൂർണ്ണമായ സുരക്ഷിതജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യവുമായി സേവ് ലൈഫ് കാമ്പയിൻ. തുടർന്ന് ഈ ബോദ്ധ്യങ്ങൾ കുട്ടികൾ വഴി സമൂഹത്തിനു പകർന്നുകൊടുത്തുകൊണ്ട് ലഹരി രഹിതമായ ഒരു സമൂഹം എന്ന കാഴ്ചപ്പാടാണ് SAVE LIFE പ്രോജക്ടിനുള്ളത്.

ലഹരിവിരുദ്ധ ദിനം 2021 - https://youtu.be/Rd2GNjwydTw

2021-ലെ ഡോക്ടേഴ്സ് ദിനാചരണം

ഡോക്ടർമാരുടെ ദിനത്തിൽ ഹൃദയപൂർവ്വം ആദരവുമായി അൽഫോൻസാ ഹൈ സ്കൂൾ. സംസ്ഥാന ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷാർമ്മിള മേരി ജോസഫ് ഐ.എ.എസ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച പദ്ധതിയാണ് - 'ഹൃദയപൂർവ്വം'. ഒരുപാട് ഡോക്ടർമാരെ ആദരിക്കുവാൻ ആ ചടങ്ങിലൂടെ ഞങ്ങൾക്ക് സാധിച്ചു.

ഡോക്ടേഴ്സ് ദിനം 2021 - https://youtu.be/VdazmVLPB38

ഓൺലൈൻ ഓണാഘോഷം

പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഈ വർഷത്തെ ഓണം ആഘോഷിച്ചത്. കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു..എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ഓണാഘോഷം നടത്തി. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ വെർച്ച്വൽ അസംബ്ലിയുടെ മാറ്റ് കൂട്ടി. സകൂൾ ഹെഡ്മിസ്ട്രസായ സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്ത്വത്തിൽ ആണ് പരിപാടികൾ നടന്നത്.

 
ഓൺലൈൻ ഓണാഘോഷം













നവതി ദിനാഘോഷം

വി. അൽഫോൻസാമ്മ കുട്ടികൾക്ക് പ്രചോദനവും മാതൃകയുമാണ് : കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വാകക്കാട് : വി. അൽഫോൻസാമ്മ കുട്ടികൾക്ക് പ്രചോദനവും മാതൃകയുമാണ് എന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അൽഫോൻസാമ്മയുടെ അധ്യാപനത്തിൻ്റെ നവതി ആഘോഷം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. വി. അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ ധന്യത നേടിയ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകർന്നുകൊണ്ടിരിക്കുന്നുവെന്നും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന അൽഫോൻസാമ്മ, തങ്ങളുടെ വേദനകളിൽ മാതാപിതാക്കൾക്കും എന്നും സമീപസ്ഥയായിരുന്നുവെന്നും കർദിനാൾ അനുസ്മരിച്ചു. നവതി ആഘോഷങ്ങളുടെ ലോഗോ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും ചേർന്ന് പ്രകാശനം ചെയ്തു. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുച്ച യോഗത്തിൽ പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. ദീപിക ഫ്രണ്ട്സ് ക്ലബിൻ്റെ സംസ്ഥാന ഡയറക്ടറും ഡി സി എൽ കൊച്ചേട്ടനുമായ ഫാ. റോയി കണ്ണൻചിറ സി എം ഐ ആധുനികകാലഘട്ടത്തിൽ അൽഫോൻസാമ്മയുടെ പുണ്യങ്ങളുടെ പ്രശസ്തി എന്ന വിഷയത്തെക്കുറിച്ചും പ്രൊഫസർ ജോസ് ജെയിംസ് അൽഫോൻസാമ്മ എന്ന അധ്യാപിക എന്ന വിഷയത്തെക്കുറിച്ചും സംസാരിച്ചൂ. വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ പാലാ രൂപതയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ 2021 ജൂലൈ 28 മുതൽ 2022 ജൂലൈ 29 വരെ ഒരു വർഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് നവതി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.  

ഗാന്ധി ജയന്തി

ഗാന്ധിജയന്തി ദിനാഘോഷം ഒക്ടോബർ 2-ാം തിയതി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ടു.

 
ഗാന്ധി ജയന്തി

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തപ്പെട്ടു. കുട്ടികളുടെ എല്ലാവരുടെയും പൂർണ്ണമായ സഹകരണവും ഉൾപ്പെട്ടിരുന്നു.

 
പോസ്റ്റർ മത്സരം