എൽ പി ജി എസ് കുമാരപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.ജി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.
എൽ പി ജി എസ് കുമാരപുരം | |
---|---|
വിലാസം | |
കരുവാറ്റ കരുവാറ്റ , കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 9961390918 |
ഇമെയിൽ | glpskumarapuram317@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35309 (സമേതം) |
യുഡൈസ് കോഡ് | 32110200707 |
വിക്കിഡാറ്റ | Q87478306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 103 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉമ്മർ കുഞ്ഞ് എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് എസ്.നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജലക്ഷ്മി. കെ |
അവസാനം തിരുത്തിയത് | |
31-01-2022 | Sunilambalapuzha |
ചരിത്രം
കരുവാറ്റയിൽ നിലത്തെഴുത്ത് കഴിഞ്ഞ പെൺകുട്ടികൾക്കൂ തുടർപഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെൺകുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാൻമാരുടേയൂം സാമൂഹിക പ്രവർത്തകരുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളിൽ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടൻവളളം വിൽപന നടത്തി കിട്ടിയ തുക കൊണ്ട് 1912ൽ പെൺകുട്ടികൾക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്നതിനാൽ പെൺപള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാൽ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആൺകുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.2012 ൽ ശതാബ്ദി ആഘോഷങ്ങൾ നടന്നു.ശതാബ്ദി സ്മാരകമായി കെ .സി. വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടറൂം അനുവദിച്ചു ബഹുമാന്യരായ കെ. സി. വേണുഗോപാൽഎം.പി ,ബാബുപ്രസാദ്എം.എൽ.എ. ഇവരുടെ ഫണ്ടിൽ നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികൾക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ്. എസ്. എ.യിൽ നിന്ന് ലഭിച്ച കുട്ടികളുടെ പാർക്കും വിവിധ കളിയുപകരണങ്ങളും കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന് സഹായിക്കുന്നു.നഴ്സറി മുതൽ ഒന്നാം തരം വരെ 286കുട്ടികളാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത്. തുടർന്ന് വായിക്കുക.
ഭൗതികസൗകര്യങ്ങൾ
- എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ.
- സ്കൂളിന് സ്വന്തമായി വാഹന സൗകര്യം.
- ഉച്ചഭാഷിണിയും അതിനോടൊപ്പമുള്ള ഉപകരണങ്ങളും.
- കുട്ടികളുടെ പാർക്കും കളിയുപകരണങ്ങളും.
- അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇരുനിലക്കെട്ടിടം.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുര്യൻ ജോസഫ്
- ഏലിയാമ്മ
- ഷീല തോമസ്
- ഇന്ദിരാമ്മ
- തങ്കമ്മ
- ദയാനന്ദൻ
- ലതികദേവി
- ദാസൻ
- ഷാജിദ
നേട്ടങ്ങൾ
- ഫോക്കസ് 2015 പുരസ്കാരം.
മികവ് 2016 പുരസ്കാരം.
- കരുവാറ്റ പഞ്ചായത്തിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അംഗീകാരം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .........ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
- ............കുമാരപുരം ബസ്സ്റ്റോപ്പിന് സമീപം.
{{#multimaps:9.305837344817808,76.43257960898474|zoom=18}}