ജി എൽ പി ജി എസ് വർക്കല/പ്രവർത്തനങ്ങൾ

19:04, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

താലോലം :-

മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സ്കൂൾ ഏറ്റെടുത്തു പഠിപ്പിക്കുന്ന പദ്ധതിയാണിത്.

പാലിയേറ്റീവ് കെയർ യൂണിറ്റുമായി ചേർന്ന്  സാന്ത്വനചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിചരണത്തോടൊപ്പം അത്യാവശ്യ സഹായവും എത്തിക്കുവാൻ ശ്രമിക്കുന്നു.

പ്രതീക്ഷ :-

ഗുരുതര രോഗാവസ്ഥയിൽ കഴിയുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായം എത്തിക്കുന്ന പദ്ധതിയാണിത്. കുട്ടികൾ തങ്ങളുടെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നും മിച്ചംപിടിച്ചു സ്വരൂപിച്ച തുകയും മറ്റു സംഭവനകളുമാണ് ഇതിന്റെ മൂലധനം.

രോഗരഹിതബല്യം :-

പഠനത്തോടൊപ്പം ആരോഗ്യവും അതീവ പ്രധാനമാണ്.  വിദ്യാർത്ഥികൾക്കായി കൃത്യസമയങ്ങളിൽ ആരോഗ്യപരിശോധനകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ നടത്തിവരുന്നു. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചു കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തുകയും അതിനായി ആവശ്യമായ മാർഗനിർദേശങ്ങളും സഹായവും  രക്ഷിതാക്കൾക്കു നൽകുകയും ചെയ്യുന്നു.

വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം :-

'വീട് ഒരു വിദ്യാലയം' പദ്ധതിയുടെ ഭാഗമായി കുട്ടികൾ അവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ ഉണ്ടാക്കുകയും അത്യാവശ്യ പച്ചക്കറികൾ കൃഷിചെയ്തെടുക്കുകയും ചെയ്യുന്നു. കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതോടൊപ്പം പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളിൽ പ്രേരണ വളർത്തുന്നു.

യോഗ, സംഗീതം, ചിത്രരചന പരിശീലനക്ലാസുകൾ.:-

വർക്കല ബി ആർ സി  യിൽ നിന്നുള്ള റിസോഴ്‌സ് അധ്യാപകരുടെ സഹായത്താൽ കുട്ടികൾക്ക് വേണ്ടി യോഗ ക്ലാസ്, കൂടാതെ സംഗീതം, ചിത്രരചന ഇവയിൽ പരിശീലനവും നൽകുന്നു.