സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭാസ ഉപജില്ലയിലെ കുറുവാമൂഴി ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു അതിപുരാതന എയ്ഡഡ് വിദ്യാലയമാണ്  സെൻറ്  മേരീസ് യൂ. പി. സ്കൂൾ കൊരട്ടി. 1930  ൽ ഒരു എൽ. പി. സ്‌കൂൾ ആയി ആരംഭിച്ച  ഈ വിദ്യാലയം,1937 ൽ യു.പി.  സ്‌കൂൾ ആയി അപ്പ്ഗ്രേഡ്  ചെയ്യപ്പെട്ടു. ഒരു മിക്‌സ്ഡ്  സ്‌കൂൾ ആയ ഇവിടെ  1 മുതൽ 7 വരെ ക്ലാസ്സുകളിൽ  ഓരോ ഡിവിഷനുകളാണ് ഉള്ളത്.

സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി
പ്രമാണം:32356- profile pic.png
വിലാസം
കുറുവാമൂഴി

സെന്റ് മേരീസ് യൂ പി സ്കൂൾ

കുറുവാമൂഴി പി.ഒ കൊരട്ടി, എരുമേലി, കോട്ടയം ജില്ല,

കേരളം
,
കുറുവാമൂഴി പി.ഒ.
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം03 - 03 - 1932
വിവരങ്ങൾ
ഫോൺ04828 210319
ഇമെയിൽsmupskty@gmail.com
കോഡുകൾ
സ്കൂൾ കോഡ്32356 (സമേതം)
യുഡൈസ് കോഡ്32100400606
വിക്കിഡാറ്റQ1353354
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബെറ്റ്സി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ബിനോജ് എം.ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്സോഫി റോജോ
അവസാനം തിരുത്തിയത്
30-01-202232356


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊരട്ടി ഗ്രാമത്തിൻ്റെ തിലകക്കുറിയായി 1930 ൽ സ്ഥാപിതമായ സെൻറ് മേരീസ് യൂ. പി. സ്കൂൾ നവതിയും പിന്നിട്ടു 92-ാം വയസ്സിലേയ്ക്ക് കടന്നിരിക്കുന്നു. ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ സ്ഥാപിതമായ ഈ സ്കൂൾ ആദ്യം എൽ. പി. സ്കൂൾ മാത്രമായിരുന്നു. തുടർന്ന് 7 വർഷത്തിന് ശേഷം യൂ. പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


വിപുലമായ ഒരു ഗ്രന്ഥശേഖരം ഓഫീസിനോടുചേർന്ന മുറിയിൽ സൂക്ഷിക്കുന്നു. അധ്യാപകയായ കീർത്തി മരിയയുടെ  നേതൃത്വത്തിൽ കുട്ടികൾക്ക്  പുസ്തകങ്ങൾ വിതരണം ചെയ്യുകയും  അവ കൃത്യ സമയത്ത് തിരികെ സ്വീകരിക്കുകയും ചെയ്യുന്നു.

സയൻസ് ലാബ്

കുട്ടികളിലെ  ശാസ്ത്ര ബോധത്തെ  പരിപോഷിപ്പിക്കുന്നതിനും  പരീക്ഷണ നിരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സജ്ജീകൃതമായ ഒരു സയൻസ് ലാബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഐടി ലാബ്

വിവര സാങ്കേതിക വിദ്യയിലെ നൂതന മാറ്റങ്ങൾ കുട്ടികളിലേയ്ക്ക് എത്തിച്ചു  കൊടുക്കുവനായി പ്രവർത്തിക്കുന്ന ഒരു ഐ. റ്റി ലാബ്  ഇവിടെ സജ്ജീകൃതമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ കണ്ടെത്തി പോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിവരുന്നു. കീർത്തി മരിയ ടീച്ചറാണ് ഇതിൻ്റെ നേതൃത്വം വഹിക്കുന്നത്.

മലയാളത്തിളക്കം

മലയാള ഭാഷ തെറ്റില്ലാതെ വായിക്കുന്നതിനും എഴുതുന്നതിനുമായി കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി.

ക്ലബ് പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് ക്ലബ്

ആധുനിക യുഗത്തിലെ അനന്തസാധ്യതകളിലേക്കുള്ള ജാലകമായ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്കുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള  ഒരു ഇംഗ്ലീഷ് ക്ലബ് വളരെ മികച്ച രീതിയിൽ  ഇവിടെ പ്രവർത്തിക്കുന്നു. കൂടുതലറിയാം .

ശാസ്ത്രക്ലബ്

അധ്യാപികയായ ജോസിനി  ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളിലെ  ശാസ്‌ത്രാഭിരുചി വർധിപ്പിക്കുന്നതിനായി, പഠനപ്രക്രിയകൾക്ക് അനുസൃതമായ നിരീക്ഷണപരിഷണങ്ങൾ നടത്തുന്നതിന് ശാസ്‌ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.  സ്‌കൂളിൽ സജീകരിച്ചിട്ടുള്ള ശാസ്തലാബിൻ്റെയ്യും  കമ്പ്യൂട്ടർ ലാബിൻ്റെയും  സഹായത്താൽ  ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. നവംബർ 7 മുതൽ 10 വരെയുള്ള തീയതികളിൽ പ്രത്യേകമായി ശാസ്ത്ര വാരാചരണം നടത്തുകയുണ്ടായി.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ അനു മരിയ ജോസഫിൻ്റെ  മേൽനേട്ടത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികളെ  പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗണിതശാത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുകയെന്നതാണ് ക്ലബ്ബിൻ്റെ   ലക്ഷ്യം. ഗണിതത്തിനോട് കുട്ടികൾക്ക് താത്പര്യം വർധിപ്പിക്കുന്നതിനായി  ഉല്ലാസഗണിതം എന്ന പരിശീലന പരിപാടിയും നടത്തിവരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

കുട്ടികളിൽ രാഷ്ട്രബോധവും സാമൂഹ്യ പ്രതിബദ്ധതായും വളർത്താനും പരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ചു ബോധവാന്മാരാക്കാനും സാമൂഹ്യശാസ്‌ത്ര ക്ലബ് സഹായിക്കുന്നു . അധ്യാപികയായ ശ്രീമതി ബിന്നി പി. മാത്യുവിൻ്റെ നേതൃത്വത്തിൽ  20  കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു. ഓരോ മാസവും ആദ്യവെള്ളിയാഴ്ച കമ്മിറ്റി അംഗങ്ങൾ ഒരുമിച്ച് കൂടുകയും ദിനാചരണങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആലോചിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, ഓണം, ക്രിസ്മസ്, തുടങ്ങിയ ദിനങ്ങൾ ക്ലബ് ആഘോഷിച്ചു.

പരിസ്ഥിതി ക്ലബ്ബ്

കുട്ടികൾക്ക് പ്രകൃതിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഈ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള  പരിസ്ഥിതി ക്ലബ്ബ് ഇവിടെ സുഗമമായി പ്രവർത്തിക്കുന്നു. കീർത്തി മരിയ ടീച്ചറാണ് ഇതിൻ്റെ  പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ പരിസ്ഥിതി ക്ലബ് സംഘടിപ്പിക്കുന്നു.

ഹെൽത്ത് ക്ലബ്

കുട്ടികളെ ശുചിത്വ ശീലങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുവാനായി ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ ക്ലാസുകൾ നടത്തിവരുന്നു. സുജ ടീച്ചറാണ് ഇതിൻ്റെ പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നത്.   

യങ് ഫാർമേഴ്‌സ് ക്ലബ്

കൃഷിയിൽ തല്പരരായ കുട്ടികളെ ചേർത്ത് രൂപീകരിച്ചിരിക്കുന്ന ക്ലബ്. അധ്യാപകനായ ശ്രീ സെബിൻ തോമാസ് ആണ് ഇതിൻ്റെ  ചാർജ് വഹിക്കുന്നത്.  

ജൈവ കൃഷി

അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പച്ചക്കറി തോട്ടവും പൂന്തോട്ടവും മനോഹരമായി പരിപാലിച്ചു വരുന്നു. രക്ഷിതാക്കളും നല്ല രീതിയിൽ സഹകരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളിൽ നല്ലൊരുഭാഗവും ഇവിടെ ഉല്പാദിപ്പിക്കപ്പെടുന്നു.

തയ്യൽ പരിശീലനം


തയ്യലിനോട് താത്‌പര്യം ഉള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യൽ പരിശീലനം നടത്തിവരുന്നു.

സ്കൗട്ട് & ഗൈഡ്

അർപ്പണബോധവും ത്യാഗസന്നദ്ധതയും  സ്വായത്തമാക്കുന്നതിനായി സ്കൗട്ട് & ഗൈഡിംഗ് 1997 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. കോവിഡിൻ്റെ വ്യാപ്തിയിൽ അത് മുൻപോട്ടു കൊണ്ടുപോകുവാൻ സാധിച്ചില്ല.

മാനേജ്മെൻറ്

കാഞ്ഞിരപ്പള്ളി രൂപതയുടെ  കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലുള്ള ഒരു യൂ. പി. സ്കൂൾ ആണിത്. എല്ലാ സ്കൂൾ പ്രവർത്തനങ്ങൾക്കും മാർഗനിർദേശം നൽകുന്ന നമ്മുടെ സ്കൂളിൻ്റെ രൂപതാ കോർപ്പറേറ്റ് മാനേജർ വെരി. റെവ. ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിലെ ഓരോ വിദ്യാലയത്തിന്റെയും ഹൃദയമിടിപ്പുകൾ മനസിലാക്കുകയും ഓരോ സ്കൂളിന്റെയും പഠന-പഠ്യേതര പ്രവർത്തനങ്ങളെ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും മികച്ചവ കണ്ടെത്തി പ്രോത്സാഹനം നൽകി വരുകയും ചെയ്യുന്നു.

കൊരട്ടി ഇടവകപ്പള്ളി വികാരി റവ. ഫാ. തോമസ് വലിയപറമ്പിൽ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ ആയി സേവനം അനുഷ്‌ടിക്കുന്നത്.

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. ശ്രീമതി ബെറ്റ്സി വറുഗ്ഗീസ്
  2. ശ്രീമതി സുജ കെ. ജോസഫ്
  3. കുമാരി കീർത്തി മരിയ ജോസഫ്
  4. ശ്രീ സെബിൻ തോമസ്
  5. ശ്രീമതി ബിന്നി പി. മാത്യു
  6. ശ്രീമതി അനു മരിയ ജോസഫ്
  7. ശ്രീമതി ഗ്ലാഡിസ്  മരിയ ബിനോയ്
  8. ശ്രീമതി ജോസിനി ജോൺ

അനധ്യാപകർ

  1. ശ്രീമതി സെലു ജോസഫ്  

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി