സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ, കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ, ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തു സെന്റ്.ജോസഫ്‌സ് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
സെന്റ് ജോസഫ്‌സ് എൽപിഎസ് മുണ്ടക്കയം | |
---|---|
വിലാസം | |
മുണ്ടക്കയം മുണ്ടക്കയം പി.ഒ. , 686513 , കോട്ടയം ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഇമെയിൽ | stjosephlps2013@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32320 (സമേതം) |
യുഡൈസ് കോഡ് | 32100400803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 257 |
ആകെ വിദ്യാർത്ഥികൾ | 467 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സിസ്റ്റർ. ജോളി റ്റി. ഡി |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ജോളി റ്റി. ഡി |
പി.ടി.എ. പ്രസിഡണ്ട് | ജിജി നടക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉജ സുഭാഷ് |
അവസാനം തിരുത്തിയത് | |
30-01-2022 | 32320-hm |
ചരിത്രം
സ്വാതന്ത്ര്യ ലബ്ധിക്കു മുൻപ് മലയോര മേഖലയായ മുണ്ടക്കയം പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും നിർധനരായ കർഷക തൊഴിലാളികൾ ആയിരുന്നു. ഈ കാലഘട്ടത്തിൽ ഉദാരമതിയായ മർഫി സായിപ്പ് 3 ഏക്കർ സ്ഥലമൊരു സ്കൂൾ സ്ഥാപിക്കുവാൻ സംഭാവന ചെയ്യ്തു. കർമലീത്താ സഭയിലെ സന്യസ്തർ അത് ഏറ്റെടുത്തുകൊണ്ട് 1942 ൽ പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിച്ചു. 1950 ൽ സെന്റ്.ജോസഫ്‌സ് എൽ.പി.സ്കൂളിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ഒരു നിർവചനം പോലെ മുണ്ടക്കയം സെന്റ്.ജോസഫ്‌സ് എൽ.പി.സ്കൂൾ കാലഘട്ടങ്ങളെ അതിജീവിച്ചു നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
- അടച്ചുറപ്പുള്ള ക്ലാസ് മുറികൾ.
- ഡിജിറ്റൽ സംവിധാനങ്ങൾ.
- ലൈബ്രറി.
- ഐ. ടി. ലാബ്.
- സ്കൂൾ ബസ്.
- ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് .
- സ്കൂൾ ഗ്രൗണ്ട്.
- ടാലെന്റ്റ് ലാബ്.
- ഉച്ചഭക്ഷണശാല.
- കുടിവെള്ള സംവിധാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- പൂന്തോട്ടനിർമാണം .
- വിദ്യാരംഗം കലാസാഹിത്യവേദി.
- ഊർജ്ജ സംരക്ഷണ പങ്കാളിത്തം.
- ടാലെന്റ്റ് സെർച്ച്.
- പിന്നോക്കകാർക്കു പഠനപോഷണം.
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ.
- ക്വിസ് പ്രോഗ്രാമുകൾ.
- നൃത്ത സംഗീത പഠന ക്ലാസുകൾ.
- യോഗ ക്ലാസുകൾ.
- കായിക പരിശീലനം .
- ചിത്ര രചന പരിശീലനം.
- ജീവ കാരുണ്യ പ്രവർത്തനങ്ങൾ.
- ദിനാചരണങ്ങൾ.
- ബോധവത്കരണ ക്ലാസുകൾ.വ്യക്തിത്വ വികസന ക്ലാസുകൾ.
- എല്ലാ ക്ലാസ്സുകളിലും പത്ര വിതരണം.
- പഠന യാത്രകൾ,ശില്പശാലകൾ.
ക്ലബ് പ്രവർത്തനങ്ങൾ
- അധ്യാപകരായ ശ്രീമതി. എലിസബേത് തോമസ്, ശ്രീമതി. മേരിക്കുട്ടി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.
- അധ്യാപകരായ ശ്രീമതി.സിനി ജോസഫ്, ശ്രീമതി.അനുമോൾ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നു.
- അധ്യാപകരായ ശ്രീമതി.സുനിത സൈമൺ, ശ്രീമതി.റോബിന മാത്യു എന്നിവരുടെ നേതൃത്വത്തിൽ സാമൂഹ്യ ക്ലബ് പ്രവർത്തിച്ചു വരുന്നു.
- അധ്യാപകരായ ശ്രീമതി.കുഞ്ഞുമോൾ ജോസഫ്,ശ്രീമതി ഷിൻഡുമോൾ എം .ടി. എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അധ്യാപികയായ ശ്രീമതി . മായ എം. ചാക്കോയുടെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം വിജയകരമായി നടത്തി വരുന്നു. 2020 - 21 അധ്യയന വർഷത്തിൽ എസ് .ഇ.പി.യിൽ ബി.ർ.സി. തലത്തിൽ ബെസ്ററ് സ്കൂൾ സെർട്ടിഫിക്കറ്റും, ബെസ്ററ് പ്രോഗ്രാമർ അവാർഡും, എസ്.ഇ.പി. ചിത്ര രചനയിൽ ഒന്നാം സ്ഥാനവും ലഭിച്ചു.
നേട്ടങ്ങൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി,സ്കൂൾ.
- വിജയപുരം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ള എൽ.പി.സ്കൂൾ.
- വർഷങ്ങളായി എൽ.എസ്.എസ്. പരീക്ഷയിൽ ലഭിക്കുന്ന ഉന്നത വിജയം.
- ഉപജില്ലാ കലോത്സവങ്ങളിൽ ചാമ്പ്യന്മാർ.
- ശാസ്ത്ര ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ മേളകളിലെ വിജയം.
- 2014 ൾ ശ്രീമതി.പേർളി മാത്യു സംസ്ഥാന തലത്തിൽ ബെസ്ററ് ടീച്ചർ അവാർഡ് നേടി.
- സംഗീത സംവിധായകനായ ശ്രീ.ആലപ്പി രംഗനാഥ് ഇവിടെ സംഗീത അധ്യാപകൻ ആയിരുന്നു.
- വിജയപുരം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ,എൽ.പി.തലത്തിലെ തുടർച്ചയായുള്ള 12 വർഷ ബെസ്ററ് സ്കൂൾ അവാർഡ് വിന്നേഴ്‌സ്.
ജീവനക്കാർ
അധ്യാപകർ 13
13 അധ്യാപകർ ഇവിടെ ജീവനക്കാരായുണ്ട്.
മുൻ പ്രധാനാധ്യാപകർ
- 2022 -2015 -> -------------സിസ്റ്റർ.ജോളി ടി.ഡി.
- 2015 -2004 -> -------------ശ്രീമതി.പേർളി മാത്യു.
- 2004 -2001 -> -------------സിസ്റ്റർ. ബെല്ല.
- 2001 -1991 -> -------------ശ്രീമതി.എ.എൽ. അന്നാമ്മ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ജോൺ മുണ്ടക്കയം. (മാധ്യമ പ്രവർത്തകൻ)
- ഡോക്ടർ.ജിജു ജോസഫ് തൈപ്പറമ്പിൽ.(എം.ഡി. ചൈൽഡ് സ്പെഷ്യലിസ്റ്റ് )
- ഡോക്ടർ. സുമ സെബാസ്റ്റ്യൻ.(എം.ഡി. ചൈൽഡ് സ്പെഷ്യലിസ്റ്റ് )
- ശ്രീമതി.സീമ ജി നായർ.(ഫിലിം ആർടിസ്റ്റ് )
- ശ്രീ. ജോജി മുണ്ടക്കയം.(ഫിലിം ആർടിസ്റ്റ് )
വഴികാട്ടി
{{#multimaps:9.533733,76.887929|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|