സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ബാലുശേ്ശരി ഉളളിയേരി അത്തോളി ഗ്രാമപ‍‍ഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണ് കൂന‍ഞ്ചേരി. വേനൽച്ചൂടിലും നിറ‍ഞ്ഞു തുളുമ്പുന്ന ജലാശയങ്ങളും പച്ചപ്പ് വിടാത്ത നെൽപ്പാടങ്ങളും കുുറ്റ്യാടി പുഴയിലെ ജലം കൊണ്ട് സദ്ധമായ കനാലും ഉറവ വറ്റാത്ത കൈത്തോടുകളും നിറഞ്ഞ ഇവിടെയാണ് കൂന‍ഞ്ചേരി ഏ എൽ പി സ്കൂൾ

എ എൽ പി എസ് കൂനഞ്ചേരി
വിലാസം
കൂനഞ്ചേരി എ.എൽ.പി സ്കൂൾ

കോക്കല്ലൂർ പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0496 2706365
ഇമെയിൽalpskoonancheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്47506 (സമേതം)
യുഡൈസ് കോഡ്32040100407
വിക്കിഡാറ്റQ64550589
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജഗോപാലൻ പി
പി.ടി.എ. പ്രസിഡണ്ട്ഹാരിസ് കെ.സി
എം.പി.ടി.എ. പ്രസിഡണ്ട്സൽമ
അവസാനം തിരുത്തിയത്
30-01-202247506-hm


പ്രോജക്ടുകൾ



ചരിത്രം

90 വർഷങ്ങൾക്ക് മുമ്പ് പേരുകേട്ട കുുറ്റിയേരി കണ്ടി തറവാട്ടിലെ കാരവണവരായ ശ്രീ കേളുകുട്ടി നമ്പ്യാർ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു എഴുത്തു പള്ളി സ്ഥാപിച്ചു. ശ്രി കേളുക്കുട്ടി എന്ന ആളായിരുന്നു എഴുത്താശ്ശാൻ. മണലിലായിരുന്നു എഴുത്ത്. അ‍‍‍‍ഞ്ച് വർഷത്തിലധികം ഈ എഴുത്തു പള്ളി ഇവിടെ നിലനിന്നു. 1928 ൽ കുുറ്റിയേരി കണ്ടി കേളുകുട്ടി നമ്പ്യാർ പ്രസ്തുത സ്ഥലത്ത് ഒരു സ്കൂൾ ആരംഭിച്ചു. ശ്രീ പാറപുതുക്കുടി ശങ്കരൻ നായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങനെയിരിക്കെ ശ്രി കേളുകുട്ടി നമ്പ്യാരുടെ സഹോദരീ ഭർത്താവും കോക്കല്ലൂൂർ സർക്കാർ സ്കൂൂൾ അധ്യാപകനായിരുന്ന ശ്രീ പാലോളി ഉണ്ണീരീക്കുട്ടി നായരുടെ പരിശ്രമഫലമായി 1932 ൽ കൂന‍ഞ്ചേരി ഏ എൽ പി സ്കൂളിന് അംഗീകാരം കിട്ടി. 1,2 ക്ലാസ്സുകൾക്കാണ് അംഗീകാരം ഉണ്ടായിരുന്നത്. 1935-ന് ഈ വിദ്യാലയത്തിന് നാലാം ക്ലാസ്സ് വരെ സ്ഥിരമായി അംഗീകാരം കിട്ടി. അക്കാലത്ത് ശ്രീ കേളുകുട്ടി നമ്പ്യാരുടെ മരുമകനും ഈ വിദ്യാലയത്തിനലെ അധ്യാപകനുമായിരുന്ന ശ്രീ കെ എ ആ ർ കരുണാകരൻ നമ്പ്യാർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് അ‍‍‍‍ഞ്ചാം ക്ലാസ്സിനും അംഗീകാരം കിട്ടി. എല്ലാക്ലാസ്സിനും ‍ഡിവിഷൻ ഉണ്ടായിരിന്ന ഒരു കാലമുണ്ടായിരുന്നു. 1975 -ന് ശേഷം അത് കുറയാൻ തുടങ്ങി. സ്വകാര്യവിദ്യാലയങ്ങളുടെ കടന്നുകയറ്റം അതിന് കാരണമാണ്. 2018 ഫെബ്രുവരി സ്കൂൂളിൻെറ നവതി ആഘോഷവും പുതിയ

കെട്ടിടത്തിൻെറ ഉദ്ഘാടനവും നടന്നു.

ഭൗതികസൗകരൃങ്ങൾ മികവുകൾ

2017 വരെ വയൽവക്കിലൂടെയുളള നടപ്പാതയായിരുന്നു സ്കൂളിലേക്കുളിലേക്കുളള വഴി. 2018 തുടക്കത്തിൽ തന്നെ സ്കൂളിലേക്ക് മാനേജരുടേയും PTA യുടെയും സഹകരണത്തോടെ റോഡ് നിർമ്മിച്ചു. 2018 ൽ തന്നെ ആധുനിക സൗകര്യത്തോടെ 6 ക്ളാസ് മുറികൾ ഉളള പുതിയ കെട്ടിടം നിർമ്മിച്ചു. കെട്ടിടത്തോട് അനുബന്ധിച്ച് ടൈൽസ് പാകിയ അടുക്കളയും wash area യും ഉണ്ട്.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പി രാജഗോപാലൻ, കെ. സുമ, ഷാജുല പി, നിഖില അശോകൻ കെ, സൈന എൻ

ക്ളബുകൾ

ഇംഗ്ലീഷ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

അറബി ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കൂനഞ്ചേരി&oldid=1494451" എന്ന താളിൽനിന്ന് ശേഖരിച്ചത്