ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി . കോർമ്മശേരി എൽ പി എസ് എന്ന് അറിയപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.
ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി | |
---|---|
വിലാസം | |
കടക്കരപ്പള്ളി കടക്കരപ്പള്ളി , കടക്കരപ്പള്ളി പി.ഒ. , 688539 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0478 2821210 |
ഇമെയിൽ | 34306thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34306 (സമേതം) |
യുഡൈസ് കോഡ് | 32111000901 |
വിക്കിഡാറ്റ | Q87477789 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 126 |
ആകെ വിദ്യാർത്ഥികൾ | 265 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ് മ |
അവസാനം തിരുത്തിയത് | |
30-01-2022 | 34306VRK |
ചരിത്രം
ഈഴവരാദി പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ .ഈ സഭംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുമ്പത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ് സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . അന്ന് അതിന്റെ പേര് മംഗളോദയം സഭ പ്രൈമറി സ്കൂൾ എന്നായിരുന്നു 1118 ൽ ഈ സ്കൂൾ ഗവൺമെന്റിനു വിട്ടുകൊടുത്തു .സ്കൂൾ അറിയപെടുന്നതിനായി ഏറ്റവും അടുത്ത പ്രമുഖ കുടുംബത്തിന്റെ പേര് നൽകി . അങ്ങനെ ഇത് കോർമ്മശേരി എൽ പി എസ് എന്ന് അറിയപ്പെടാൻ തുടങ്ങി .
ഭൗതികസൗകര്യങ്ങൾ
55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്. മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
സാവിത്രിയമ്മ
പി.കെ. കുസുമം
ഡി. പത്മകുമാരി
നേട്ടങ്ങൾ
PTA അവാർഡ് 2012-13 സംസ്ഥാന അധ്യാപക അവാർഡ് - ഡി. പത്മകുമാരി (H.M.) 2009-2010 ഹരിതവിദ്യാലയം-റണ്ണർ അപ്പ് (2011) സംസ്ഥാനത്തെ മികച്ച കുട്ടികർഷകനുള്ള അവാർഡ്. (2015-16) പ്രവർത്തി പരിചയമേളയിൽ - സബ് ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.ആർ. ഗൗരിയമ്മ
- ഡോ. രതീഷ്
ദിനാചരണങ്ങൾ
- ഗാന്ധി ജയന്തി
- ശിശുദിനം
- വായനാദിനം
- കാർഷികദിനം
വഴികാട്ടി
- ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ)
- നാഷണൽ ഹൈവേ 66 ലെ തങ്കി കവല ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി കടക്കരപ്പള്ളി ബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ തെക്ക്.
{{#multimaps:9.696137 ° N, 76.300042 ° E |zoom=13}}