ജി എൽ പി ജി എസ് വർക്കല/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
താലോലം :-
പാലിയേറ്റീവ് കെയർ യൂണിറ്റുമായി ചേർന്ന് നടപ്പാക്കിയ പദ്ധതിയാണിത് . സാന്ത്വനചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിചരണത്തോടൊപ്പം അത്യാവശ്യ സഹായവും എത്തിക്കുവാൻ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നു.
പ്രതീക്ഷ :-
രോഗാവസ്ഥയിൽ കഴിയുന്ന രക്ഷിതാക്കൾക്ക് സഹായം എത്തിക്കുന്ന പദ്ധതിയാണിത്. കുട്ടികൾ തങ്ങളുടെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നും മിച്ചംപിടിച്ചു സ്വരൂപിച്ച തുകയും മറ്റു സംഭവനകളുമാണ് ഇതിന്റെ മൂലധനം.
രോഗരഹിതബല്യം :-
പഠനത്തോടൊപ്പം ആരോഗ്യവും അതീവ പ്രധാനമാണ്. വിദ്യാർത്ഥികൾക്കായി കൃത്യസമയങ്ങളിൽ ആരോഗ്യപരിശോധനകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ നടത്തിവരുന്നു. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചു കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തുകയും അതിനായി ആവശ്യമായ മാർഗനിർദേശങ്ങളും സഹായവും രക്ഷിതാക്കൾക്കു നൽകുകയും ചെയ്യുന്നു.
വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം :-
'വീട് ഒരു വിദ്യാലയം' പദ്ധതിയുടെ ഭാഗമായി കുട്ടികൾ അവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ ഉണ്ടാക്കുകയും അത്യാവശ്യ പച്ചക്കറികൾ കൃഷിചെയ്തെടുക്കുകയും ചെയ്യുന്നു. കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതോടൊപ്പം പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളിൽ പ്രേരണ വളർത്തുന്നു