പാറാൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
പാറാൽ എൽ പി എസ് | |
---|---|
വിലാസം | |
പാറാൽ പാറാൽ പി.ഒ. , 670671 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1889 |
വിവരങ്ങൾ | |
ഇമെയിൽ | parallpsparal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14239 (സമേതം) |
യുഡൈസ് കോഡ് | 32020300815 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി. രാഗിണി |
പി.ടി.എ. പ്രസിഡണ്ട് | മുകേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
29-01-2022 | 14239PJ |
ചരിത്രം
തലശ്ശേരി കുറ്റ്യാടി റോഡരികിൽ തലശ്ശേരിയിൽ നിന്നും 7കിലോമീറ്റർ അകലെ പാറാൽ എന്ന സ്ഥലത്താണ് പാറാൽ എൽ. പി സ്കൂൾ സ്ഥിതിചെയ്യുന്നത്. യാത്രസൗകര്യം ഉള്ളൊരു പ്രദേശം എന്നതിലുപരി പ്രൈമറി വിദ്യാലയത്തിന് വേണ്ട കെട്ടിടം കേട്ടുറപ്പുള്ളതാണ്.
1889-ൽ പാറാൽ നാട്ടിലെ കുട്ടികൾക്കു വീജ്ഞാനം പകർന്നു നൽകാൻ വേണ്ടി ശ്രീ പുത്തൻ വീട്ടിൽ കോരൻ ഗുരിക്കളാണ് തുണ്ടിപ്പറമ്പിൽ ഒരു വിദ്യാലയം സ്ഥാപിച്ചത്. ആദ്യത്തെ പേര് തുണ്ടിപ്പറമ്പിൽ സ്കൂൾ എന്ന് തന്നെ ആയിരുന്നു. എരഞ്ഞോളിയിലെ പരിശീലനം ലഭിച്ച അധ്യാപകനായ ശ്രീ തട്ടിയാട്ട് കുഞ്ഞിക്കണ്ണൻ എന്ന ആളെയാണ് ആദ്യമായി നിയമിച്ചത്. നല്ലൊരു സംസ്‌കൃതം അധ്യാപകനായ ആദ്ദേഹത്തിന്റെ അടുത്ത് സംസ്‌കൃതം പഠിക്കാൻ ധാരാളം പേർ എത്തിയിരുന്നു. കോരൻ ഗുരുക്കളിൽ നിന്നും മാനേജ്മെന്റ് മാറി മാറി ശ്രീമതി കെ. പി ജോത്സ്നയാണ് ഇപ്പോഴത്തെ മാനേജർ.
2017-2018 അധ്യയന വർഷം 1മുതൽ 5വരെ ക്ലാസുകളിൽ 15കുട്ടികളും പ്രീ പ്രൈമറി യിൽ 10 കുട്ടികളും പഠനം നടത്തുന്നു.5ക്ലാസുകളിൽ 5അധ്യാപികമാരും പ്രീ പ്രൈമറി യിൽ 2അധ്യാപികമാരും ആഴ്ചയിൽ രണ്ട് ദിവസം ഒരു തയ്യിൽ അധ്യാപികയും ഇവിടെ അധ്യയനം നടത്തുന്നു. ഭക്ഷണം പാചകം ചെയ്യാൻ ഒരു പാചക തൊഴിലാളിയും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
ടൈലുകൾ പതിച്ച ഹാൾ,മനോഹരമായ സ്റ്റേജ്,ആകർഷകമായ ചുമർ ചിത്രങ്ങൾ,വിശാലമായ മൈതാനം,നാല് കമ്പ്യൂട്ടറുകളുള്ള ലാബ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കെ പി ജ്യോത്സ്‌ന
മുൻസാരഥികൾ
അനന്തകുറുപ്പ്, ചാത്തുകുട്ടി മാസ്റ്റർ, വി രോഹിണി, കെ രവീന്ദ്രൻ, ആശലത എം വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.734709120657065, 75.53016001365981 | width=800px | zoom=17}}