സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

</gallery><gallery>



മൺചുമരും  ഓലമേഞ്ഞ മേൽക്കൂരയുമായിരുന്ന ആ പാഠശാല കെട്ടിടം പ്രകൃിക്ഷോഭത്തിൽ തകർന്നു പോയപ്പോൾ പാഠശാലയുടെ പ്രവർത്തനം താൽകാലിക മായി പുന്നൈക്കുന്നിനടുത്ത് കുടുംബ വീടിന്റെ ചായ്പ്പിലേയ്ക്കു മാറ്റി. ഒരു വർഷത്തോളം അവിടെ പ്രവർത്തിച്ച ശേഷം എ ഡി 1904 ൽ കുടവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തിലേക്കു മാറ്റി  സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് സവർണ്ണർക്കുമാത്രമാണ് വിദ്യാലയങ്ങളിൽ പോകാനും വിദ്യാഭ്യാസം നേടാനും അവസരമുണ്ടായിരകുന്നതെന്നതിനാലും ആവശ്യത്തിനു ഭൂമി ലഭ്യമായതിനാലുമാകണം ബ്രാഹ്മണർ അധികമായി താമസിച്ചിരുന്ന കുടവൂർ ക്ഷേത്ര പരിസരത്തിലേക്കു വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടത്.

                കുടവൂർ ക്ഷേത്രത്തിൽ നിന്നും കിഴക്കോട്ടായിരുന്ന ചെറിയ ഇടവഴി കയറി ചെന്ന്ാൽ എത്തുന്ന മാതേവർക്കുന്നിലെ 60 സെന്റ് സ്ഥലത്തായിരുന്നു ഈ വിദ്യാലയം വന്നു ചേർന്നത്. മാടൺമൂഴിയിലെ കുടിപ്പള്ളിക്കൂടം മാതേവർക്കുന്നിലെത്തിയപ്പോഴേക്കും നാലാം തരം വരെയുള്ള സ്കൂൾ (പ്രൈമറി സ്കൂൾ )ആയി ക്കഴിഞ്ഞിരുന്നു. ഒരു താൽകാലിക ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിനു വേണ്ടി 1916 ൽ നാട്ടുകാർ ചേർന്ന് പൂമുഖത്തോടുകൂടിയ പുതിയ കെട്ടിടം പണിതു നൽകി. അക്കാലത്തും വിദ്യാലയ പ്രവേശനം സവർണർക്കുമാത്രമായി തുടർന്നു. താഴ്ന്ന ജാതിക്കാർക്കു(അവർണ്ണൻ) കൂടി സ്കൂളിൽ പ്രവേശനം  നൽകാത്തതിൽ പ്രതിഷേധിച്ചു.  ശ്രീ . അലനാട്ടു നാണുക്കുറിപ്പിന്റെ നേതൃത്ത്വത്തിൽ പിരപ്പള്ളി എന്ന സ്ഥലത്ത് താഴ്ന്ന ജാതിക്കാർക്കു മാത്രമായി ഒരു സ്കൂൾ കൂടി പ്രവർത്തനമാരംഭിച്ചു. പ്രസ്തതു തസ്കൂളാണ് പിൽക്കാലത്ത്ു തച്ചപ്പള്ളി ഗവ എൽ.പി.സ്കൂൾ ആയിത്തീർന്നത്.

               1950-കളുടെ തുടക്കത്തിലാണ് മാതേവർകുന്നിലെ എൽ.പി.സ്കൂൾ. യു.പി സ്കൂൾ ആക്കി ഉയർത്തണമെന്ന ആശയം പൊന്തി വന്നത്. അങ്ങനെ 1953 ൽ ഈ വിദ്യാലയം തോന്നയ്ക്കൽ ഗവ യുപി.എസ് ആയി മാറി തുടർന്ന 1960ൽ ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള പരിശ്രമം ആരംഭിക്കുകയും 1961-62 ൽ തോന്നയ്ക്കൽ ഹൈ സ്കൂൾ നിലവിൽ വരുകയും ചെയ്തു. ഹൈസ്കൂളിനു വേണ്ടി സ്ഥലത്തിന്റെ ഒരു ഭാഗം നാട്ടുകാർ ധന സമാഹണം നടത്തി വിലയ്ക്കു വാങ്ങുകയും ഒരു ഭാഗം തോന്നയ്ക്കൽ സർവ്വീസ്  സഹകരണ സംഘം സംഭാവനയായി നൽകിയതുമാണ് 1963 ൽ വിദ്യാഭ്യാസ പരിഷ്കണത്തിന്റെ ഭാഗമായി എൽ.പി വിഭാഗം വേർപെടുത്തി തോന്നയ്ക്കൽ ഗവ. എൽ.പി.എസ് പ്രത്യേക സ്ഥാപമായി പ്രവർത്തിക്കാും യു.പി വിഭാഗവും സെക്കന്റി വിഭാഗവും ഉൾപ്പെടുത്തി ഹൈസ്കൂൾ പ്രവർത്തിക്കാനും തീരുമാനമായി.

               +2 സമ്പ്രദായം നിലവിൽവന്നതിനെത്തുടർന്ന്11-12 സ്റ്റാ‍േർഡുകൾ ഉൾപ്പെടുന്ന ഹയർസെക്കന്റി വിഭാഗം കൂടി അനുവദിക്കപ്പെട്ടു. 200-01 അദ്ധ്യാന വർഷത്തിലാണ് ഹയർസെക്കന്റി സ്കൂൾ ആയി ഉയർത്തപ്പെട്ടത്. ഇപ്പോൾ 5 മുതൽ +2 വരെ സ്റ്റാന്റേഡുകളായിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ സരസ്വതീ ക്ഷേത്രത്തിൽ അദ്ധ്യയനം നടത്തുന്നു.

              ഈ സ്കൂളിലെ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്ന ശ്രീ അവനവഞ്ചേരി കേശവപിള്ള, ശ്രീ പത്മനാഭ അയ്യർ, ശ്രീ ശങ്കരപ്പിള്ള, ശ്രീ ജനാർദ്ദനൻ, ശ്രീ പരമേശ്വരൻപിള്ള, ശ്രീ ഗോവിന്ദ പിള്ള ശ്രീ ഗോപിനാഥൻ നായർ, ശ്രീ ഗുരുദാസ്, ശ്രീമതി ലക്ഷ്ിക്കുട്ടി അമ്പാടി, ശ്രീ അബ്ദുൽ സലാം എന്നിവരേയും സ്കൂളിന്റെ ആരംഭകാലത്ത് നിലനിർത്താനും വളർത്താനു നിസ്തുല സേവനം നടത്തിയിട്ടുള്ള ശ്രീ പാലോട് ഗോവിന്ദ പിള്ള ശ്രീ മാതു ആശാൻ ശ്രീ അലനാട്ടു നാണുക്കുറിപ്പ്, ശ്രീ പുന്നെക്കുന്നത്ത് കുഞ്ചു പിള്ള എന്നിവരുടെ പേരുകൾ പ്രത്യേകം സ്മരണീയമാണ്.

                 ഈ സ്ക്കൂളിനെ ഹൈസ്ക്കൂൾ ആയി ഉയർത്തുതന്നതിനുള്ള പ്രവർത്തനങ്ങൾക്കു പ്രധാന നേതൃത്വം നൽകിയത് ശ്രീ എം. കെ വിദ്യാധരൻ (വിദ്യാധരൻ മുതലാളി) ആയിരുന്നു.

  ഇന്ന് വലിപ്പത്തിലും പ്രൗഢിയിലും പ്രവർത്തന മികവിലും കേരളത്തിൽ എണ്ണം പറഞ്ഞ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ..........