എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്കോട്ടുനട/അക്ഷരവൃക്ഷം/അടർന്ന വൈകല്യം

09:44, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്ങോട്ടുനട/അക്ഷരവൃക്ഷം/അടർന്ന വൈകല്യം എന്ന താൾ എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്കോട്ടുനട/അക്ഷരവൃക്ഷം/അടർന്ന വൈകല്യം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടർന്ന വൈകല്യം

ഓർക്കുന്നുവോ മനുഷ്യാ നീ ഓർക്കുന്നുവോ
കരങ്ങൾ തൻ ചെയ്ത ദുഷ്കർമ്മങ്ങളും
ഓർക്കുന്നുവോ മനുഷ്യാ നീ ഓർക്കുന്നുവോ
എൻ മടിത്തട്ടിലുറങ്ങിയ യുഗമുദ്രയും
ഇത്രയും യാതന മുതുകത്തു പേറിയും
ഒരു വട്ടം പോലും ശപിച്ചില്ല നിന്നെ ഞാൻ
എൻ ഹൃദയമാകും വനങ്ങളും വയലും
കത്രിക പൂട്ടുകൾ കൊണ്ടു നീ കീറി
പുളയുന്ന ഗദ്ഗദ യാതന നീറി
ഒരുവട്ടം പോലും ശപിച്ചില്ല നിന്നെ ഞാൻ
എൻ കൈകളുണങ്ങിയ ശിഖരങ്ങളായി
എൻ മാറിടം വറ്റിയ ചാലുകളായി
ഓർക്കുക മനുഷ്യാ നിൻ ദുഷ്കർമ്മ പ്രതിഫലം
എൻ രാഗം അരുളിടും ആത്മീയ ഗീതം
 

ആദില ഫാത്തിമ
IX B എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്ങോട്ടുനട
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത