ഗവൺമെന്റ് എൽ .പി .ജി .എസ്സ് പ്രക്കാനം

.

ഗവൺമെന്റ് എൽ .പി .ജി .എസ്സ് പ്രക്കാനം
വിലാസം
പ്രക്കാനം

ഗവ. എൽ .പി .ജി .എസ്. പ്രക്കാനം
പ്രക്കാനം, പി .ഒ
,
689643
സ്ഥാപിതം13 - ഫെബ്രുവരി - 1914
വിവരങ്ങൾ
ഫോൺ9495504154
ഇമെയിൽhmglpgsprakkanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38406 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശാന്ത എ .എം
അവസാനം തിരുത്തിയത്
28-01-2022P38406


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കൊഴേഞ്ചേരി വിദ്യാഭ്യാസഉപജില്ലയിൽ ഗവൺമെൻ്റ് വിദ്യാലയം ആണ് GLPGS, പ്രക്കാനം, തോട്ടു പുറം സ്ക്കൂൾ ,

ചരിത്രം

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കൊഴേഞ്ചേരി ഉപജില്ലയിൽ 1914 ഫെബ്രുവരി 13 ന്

കൊല്ലവർഷം (5/10/1089) ൽസ്ഥാപിതമായ സ്കൂളാണ് GLPGS, പ്രക്കാനം.. തോട്ടു പുറം ഗ്രാമത്തിൽ st. മേരി Orthodox . ആരാധനാലയത്തിനു സമീപമാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

: Prakkanam ഗ്രാമത്തിൽ 1914 ഫെബ്രുവരി 14 നു ശ്രീമാൻ കാഞ്ഞിരപ്പാറ C.Sഗോവിന്ദൻ നായർ ആണ് തലമുറകൾക്ക് അറിവിന്റെ അമൃതം പകരുന്ന ഈ സരസ്വതി വിദ്യാലയം സ്ഥാപിച്ചത്.അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിൽ ഉള്ള ഏകദേശം 30 സെൻ്റ് സ്ഥലത്ത് ആണ് സ്കൂൾ നിലനിന്നിരുന്നത്.ആദ്യകാലത്ത് പെണ് പള്ളിക്കൂടം ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. എന്നാൽ 1948 ൽ ഇത് ഗവൺമെൻ്റ് എറ്റെടുക്കുകയും പിന്നീട് ഇത് മിക്സഡ് സ്കൂൾ ആക്കുകയും ചെയ്തു. Mixed സ്ക്കൂൾ ആയി ഉയർത്തിയെങ്കിലും ഇപ്പോഴും ഗേൾസ് ലോവർ പ്രൈമറി എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്.

ശ്രീമാൻ കേശവക്കുറിപ്,കുഞ്ഞിരാമൻ നായർ,ജാനകിയമ്മ,തുടങ്ങിയവർ ആദ്യകാല അധ്യാപകരെ ആയിരുന്നു.എഎകദേഷം 108 വർഷമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ വിദ്യാഭ്യാസം നേടിയ പലരും വിദേശത്തും സ്വദേശത്തും വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു..

ചെന്നീർകര ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്... റോഡ് നിരപ്പിൽ നിന്നും കുറച്ചു ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ സ്കൂൾ മുറ്റത്ത് വാഹനം എത്താൻ സാധിക്കില്ല. കുത്തനെ കിടന്ന കല്ലുകൾ കൊണ്ട് കെട്ടിയ പഠികലയിരുന്ന് ഉള്ളത്..ഒരവസരത്തിബ്ലോക്ക് പഞ്ചായത്തു ഫണ്ടിൽ നിന്നുംസ്കൂൾ പുനരുദ്ധരിക്കുന്നതിനു വേണ്ടി തുക അനുവദിച്ചിരുന്നു. School ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവ നവീകരിക്കുകയും ടോയ് ലറ്റ് പണിയുകയും ചെയ്തു.. ഈ പടികൾ മാറ്റി പകരം വാഹനം സ്ക്കൂൾ മുറ്റത്ത് എത്തുന്ന രീതിയിൽ നിർമ്മാണം നടത്താം എന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ പണി പൂർത്തീകരിച്ചപ്പോൾ വീണ്ടും 63 പടികളോടെ പുനർ നിർമ്മിച്ചുൽ..അതുകൊണ്ട് തന്നെ പ്രാദേശികമായി സ്കൂളിനെ മലമുകളിൽ സ്കൂൾ എന്നും വിളിക്കുന്നു.. സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .. ശാന്ത സുന്ദരമായ ഒരന്തരീ്ഷം ആണ് ഇവിടെയുള്ളത്..

സ്കൂളിലേക്ക് എത്തിച്ചേരാൻ ഏകദേശം അമ്പതു പടികൾ കയരേണ്ടത്തുണ്ട്...അതുകൊണ്ടുതന്നെ കുട്ടികൾക്കും രക്ഷകർത്താക്കളും ഇവിടേക്ക് ആകർഷിക്കുന്നതിൽ പരാജയം സംഭവിക്കുന്നുണ്ട്...വഴി നിരപ്പാക്കി വാഹന സൗകര്യം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അത് വേണ്ടപ്പെട്ട അധികാരികൾ ശ്രദ്ധിക്കാതെ പോയതും സ്കൂൾ ഇന്ന് നേരിടുന്ന വലിയ പ്രശ്നത്തിന് കാരണ മാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ എല്ലാം തന്നെ മെച്ചപ്പെട്ടതാണ്. ഒരു ഓഫീസ് മുറിയും,ഒരു കമ്പ്യൂട്ടർ ലാബും ,കൂടാതെ 4 ക്ലാസ്മുറി ആയി തിരിച്ചിരിക്കുന്ന നീളത്തിൽ ഉള്ള ഒരു ഹാൾ ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം... തറ മുഴുവനും ടൈൽ പാകി ,ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ എന്നിവ റൂഫ് ചെയ്തിട്ടുണ്ട്.. എല്ലാ ക്ലാസ്സിലും ഫാൻ സൗകര്യം ഉണ്ട്..കൂടാതെ water purifier സ്ഥാപിച്ചിട്ടുണ്ട്..

ആവശ്യത്തിന് ഡ്സ്കുകളും ബഞ്ചുകളും,കസേരകളും സ്കൂളിൽ ഉണ്ട്..കുട്ടികൾക്ക് വിശാലമായ കളിസ്ഥലം,3 മൂത്രപ്പുര,എന്നിവയും ഉണ്ട്..പുതിയതായി നിർമ്മിച്ച ടോയ്‌ലറ്റ് ഉണ്ട്..വെള്ളം ശേഖരിക്കുന്നതിന് കിണറും,അതിൽ മോടർ സൗകര്യങ്ങൾ ഉണ്ട്..കുട്ടികൾക്ക് കയ്യ് കഴുകുന്നത് വേണ്ടി പ്രത്യേകം പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകപ്പുര സ്കൂൾ കെട്ടിടത്തിൽ നിന്നും മാറിയാണ് സ്ഥിതിചെയ്യുന്നത്.. പാചകപ്പുര കാലപ്പഴക്കം ചെന്നതാണ്. അറ്റകുറ്റപ്പണികൾ നടത്തേണ്ടതായുണ്ട്.. ഗൃസ് കണക്ഷൻ ഉണ്ട്.

സ്ക്കൂളിൽ പഠന ആവശ്യങ്ങൾക്കായി ഒരു കമ്പ്യൂട്ടറും ലാപ്ടോപും ഒരു പ്രൊജക്ടറും ലഭ്യമായിട്ടുണ്ട്ഔഷധ സസ്യങ്ങളും അലങ്കാരചെടികളും എല്ലാം ഉൾപ്പെട്ട ഒരു പൂന്തോട്ടവും ഉണ്ട്.

പ്രഥമാദ്ധ്യാപികയെ കൂടാതെ രണ്ട് അദ്ധ്യപകരും ഒരു PTCM എന്നിവർ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൾക്ക് വായിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വായന പുസ്തകം സ്കൂളിൽ ലഭ്യമാണ്.ഈ സ്കൂളിലെ കുഞ്ഞുങ്ങൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നവരാണ്. ക്വിസ് മത്സരങ്ങൾ, കലാ-കായിക മത്സരങ്ങൾ, പo നോത്സവങ്ങൾ, ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയമേളകൾ എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു. .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പരിശീലനം നൽകി വരുന്നു. പ്രാധാന്യമുള്ള ദിനങ്ങളെല്ലാം തന്നെ ആചരിക്കുന്നു. പരിസ്ഥിതി ക്ലബ്, സുരക്ഷാ ക്ലബ്, ആരോഗ്യം, ശുചിത്വം, വിദ്യാരംഗം എന്നീ ക്ലബ്ബുകളുടെ ചുമതല ഓരോ അധ്യാപകർക്ക് നൽകുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യുന്നു.രക്ഷിതാക്കൾക്കു ബോധവത്കരണ ക്ലാസുകൾ നൽകുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് എന്നു മുതൽ എന്നു വരെ
1 P.k. പരമു നായർ - 18/05/1941 21/06/1950
2 ഡാനിയേൽ ചെറിയാൻ 21/06/1950 31/05/1952
3 M.V . യോഹന്നാൻ 06/06/1952 31/03/1962
4 C.K.കാർത്യായനി 17/07/1962 17/06/1968
5 C.J.യോഹന്നാൻ 18/06/1968- 31/03/1976
6 P. മത്തായി: 03/05/1976 31/01986
7 C.K. ദാമോദരൻ: 08/04/1986 23/06/1987
8 A.N. ഗോപാലൻ നായർ 3/06/1987 20/04/1988
9 V.C ജോസഫ് 27/05/1988 04/07/1988
10 M. ഹനീഫ: 22/10/1988 22/05/1989
11 P. സാറാമ്മ: 22/07/1989 31/03/1994
12 മറിയാമ്മ മാത്യൂ 5/04/1994- 06/06/1996
13 M.S. അമ്മിണി 06/06/1996-1 19/06/1996
14 G. കാർത്യായനി 19/06/1996 2/03/2002
15 വിലാസിനി അമ്മ 01/04/2002 31/05/2005
16 ലീലാമ്മ കുര്യൻ: 02/06/2005 04/06/2006
17 M.C. ബിന്നുസാരൻ: 05/06/2005 -31/03/2011
18 ജോളി P . വർഗീസ്: 03/06/2011- 30/04/2015
19 A.J. രാധാമണി 02/06/2015 26/05/2016
20 A.M. ശാന്ത 02/06/2016 01/06/2017
21 ലളിതാംബ K.R 01/06/2017 30/04/2018
22 ചന്ദ്രൻ C.K 18/05/2018 06/06/2019
23 കുഞ്ഞുമോൾ 07/06/2019 04/07/2019
24 മിനി R.S: 05/07/2019 16/06/2020
25 ഗീത. ജി. നായർ: 17/06/2020 present

മികവുകൾ

ആഴ്ചയിൽ 2 ദിവസം അസംബ്ലി.

വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുശേരിച്ചു..ശ്രദ്ധ, മലയാള തിളക്കം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ് എന്നിവ പഠന പ്രേവർത്തനത്തോടൊപ്പം നടത്തുന്നു.മികവുകൾ

*ഇംഗ്ലീഷ് മലയാളം അസംബ്ലി

*എൽ എസ് എസ് പരിശീലനം

*ലൈബ്രറി

*ക്ലാസ് ലൈബ്രറി

*ബാലസഭ

*ദിനാചരണങ്ങൾ

*ഓൺ ലൈൻ പഠനസഹായം

*ജൈവവൈവിധ്യഉദ്യാനം

*ഡിജിറ്റൽ ക്ലാസ്സ് മുറികൾ

*കമ്പ്യൂട്ടർ പഠനം

*പരിഹാര ബോധന ക്ലാസ്സുകൾ

പി ടി എ ,എസ് ആർ ജി മീറ്റിംഗുകൾ.

* ഹലോ ഇംഗ്ലീഷ് ക്ലാസ്സുകൾ

ദിനാചരണങ്ങൾ

റിപ്പബ്ലിക് ദിനം

പരിസ്ഥിതി ദിനം,

വായനാ ദിനം,

ചാന്ദ്രദിനം,

സ്വാതന്ത്ര്യ ദിനം,

അധ്യാപകദിനം,

ഗാന്ധി ജയന്തി,

ശിശു ദിനം.,

ഓണം

, ക്രിസ്തുമസ്

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഗീതാ ജി നായർ (പ്രഥമാദ്ധ്യാപിക)

ശ്രീലാൽ കെ.സി

അഞ്ജലീ കൃഷ്ണൻ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

 
FOUNDER

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

George p Daniel ( Rtd. profesor MAR ഇവാനിയോസ് കോളേജ്,TVM)

SIBY PLAMOOTTIL

ഡെപ്യൂട്ടി തഹസിൽദർ,പത്തനംതിട്ട

Late V K Unnikrishnan Nair

HOD M.G, University, പ്രശസ്ത സാഹിത്യകാരൻ,സാമൂഹിക സേവകൻ

Dr.Ram Mohan

Manging Director,Veda hospital,Omallur

Dr.V G.Vijayakumar

M.D Life line Hospital,Omallur

V .G Ajayakumar

HOD, Central school,Omallur

വഴികാട്ടി