സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സ്കൂൾ ആരംഭിച്ചത് 1926 ലാണ്. അന്ന് ജില്ലാ ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായിരുന്നു. വേണ്ടത്ര വളർച്ചയില്ലാതെ മുരടിച്ചുപോയ ഈ സ്ഥാപനം ശ്രീ എം. എസ്. നമ്പൂതിരിയുടെ പ്രവർത്തനഫലമായി വീണ്ടും സജീവമായത് 1940 കളുടെ ആദ്യത്തിലാണ്. 1945 ൽ എയ്‌ഡഡ്‌ സ്‌കൂളായി അംഗീകാരം ലഭിക്കുകയും അന്തരിച്ച ശ്രീ വി പി അയമുഹാജി മാനേജ്‌മെന്റ് ഏറ്റെടുക്കുകയും ചെയ്‌തു. ആദ്യ കാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അഞ്ചാം തരം എടുത്തുകളയുകയും എൽ പി സ്‌കൂൾ മാത്രമായിത്തീരുകയും ചെയ്‌തു. വിദ്യാഭ്യാസ തല്പരനും ധിക്ഷണാശാലിയുമായിരുന്ന ശ്രീ വി പി അയമുഹാജിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രനായ ശ്രീ വി പി സൈതാലി മാനേജരായി.1979 ൽ ശ്രീമതി പി ബിയ്യുമ്മ സ്‌കൂൾ മാനേജ്‌മെന്റ് ഏറ്റെടുത്തു. 1983 ജൂലായ്‌ 14 ന ഈ പ്രദേശത്തെ വിദ്യാഭ്യാസരംഗത്തെ നാഴികകക്കല്ലായ് ഈ സ്കൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു .ഈ വിദ്യാലയം അപ്‌ഗ്രേഡ് ചെയ്യുന്ന കാര്യങ്ങൾക്ക്‌ ചുക്കാൻ പിടിച്ചത് അന്നത്തെ മാനേജർ, പി ബിയ്യുമ്മ, മുൻ ഹെഡ്‌മാസ്റ്റർ ശ്രീ പി വി ശങ്കുണ്ണിമാസ്റ്റർ, പ്രധാനാദ്ധ്യാപികയായ ശ്രീമതി എം സരോജിനി വാരസ്യാർ, ഇ സൈനുദ്ധീൻമാസ്റ്റർ എന്നിവരാണ് . ഇന്ന് 1300 ഓളം കുട്ടികളും 47 അദ്ധ്യാപകരുമുള്ള ഇ വിദ്യാലയം സബ് ജില്ലയിലെ ഏറ്റവും വലിയ സ്കൂളാണ്‌