സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ പറവൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം എന്ന സ്ഥലതാണു ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസജില്ലയിലെ വടക്കൻ പറവൂരിലെ ഈ വിദ്യാലയം ഏറെ പ്രശസ്തമാണ്.എറണാകുളം നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെയുള്ള തുടർന്ന് വായിക്കുക.....

ഗവ. യു പി എസ് ചേന്ദമംഗലം
വിലാസം
വടക്കുംപുറം

വടക്കുംപുറം പി.ഒ,
,
683521
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04842518822
ഇമെയിൽgupschmvdkpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്25849 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദീപ കെ വി
അവസാനം തിരുത്തിയത്
27-01-2022Chmvdkpm25849


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

ചരിത്രം

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിെന്റ കീഴിൽ വരുന്ന വിദ്യാഭ്യാസസ്ഥാപനമാണ് ജി.യു.പി.എസ് ചേന്ദമംഗലം. 1910ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് കേരള നവോത്ഥാന പ്രസ്ഥാനത്തിനോടും സാമൂഹിക പരിഷ്കരണത്തിനോടൊപ്പം ചരിത്രപ്രാധാന്യം ഉണ്ട്. കേരള നവോത്ഥാന നായകനായ ശ്രീനാരായണഗുരു വടകുംപുറം സന്ദർശിക്കുകയും തുടർന്ന് ഗ്രാമവാസികൾ തങ്ങൾക്കായി ഒരു ക്ഷേത്രം സ്ഥാപിച്ചു തരാൻ ആവശ്യപ്പെടുകയും വിദ്യ കൊണ്ടല്ലാതെ പ്രബുദ്ധതയാർന്ന ഒരു സമൂഹ സൃഷ്ടി അസാധ്യമാണെന്നും അതിനാൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാൻ ഒരു വിദ്യാലയം എന്ന ആശയത്തിനാ്ണ് കൂടുതൽ പ്രസക്തി എന്ന് ആഹ്വാനം ചെയ്തു. ആ അഹ്വാനത്തോട് വടകുംപുറം ഗ്രാമവാസികൾ സ്വാർത്ഥക മായി പ്രതികരിച്ചതിന്റ അനന്തരഫലമാണ് ചേന്ദമംഗലം ഗവ: യു.പി.സ്കൂൾ എന്ന വിദ്യാലയം. സംസ്കൃത പണ്ഡിതനും സാമൂഹിക പരിഷ്‌കത്താവുമായ കെ.കേളപ്പൻ 1910 ൽ സ്ഥാപിച്ച ഈ വിദ്യലയം അദ്ദേഹത്തിൻ്റെ നൂതന സ്വപ്നങ്ങളുടെയും പരിഷ്കാര ങ്ങളുടെയും സാക്ഷാത്കാരമാണ്.കുടിപള്ളികൂടമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതിക്ഷേത്രത്തിലാണ് ,കേരളത്തിന്റെ നവോത്ഥാനസാംസ്കാരിക ചരിത്രത്തിൽ സ്വന്തമായി ഒരിടം നേടിയ കഥാപ്രസംഗം ആദ്യ മായി അരങ്ങേറിയത്. വടകുംപുറം ഗ്രാമത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്.ജീവിതത്തിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ച ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്നും ഈ വിദ്യാലയത്തെ മധുരതരമായ ഓർമയായി സൂക്ഷിക്കുന്നു.ഒരുപാട് തലമുറകളിലേക്ക് അറിവിന്റെയും നന്മയുടെയും സ്േനഹത്തിന്റെയും സേവനത്തിന്റെയും പാഠങ്ങൾ പകർന്നു നൽകുന്ന ഒരു പ്രകാശ നിലയമായി ഈ സരസ്വതിക്ഷേത്രം ഇന്നും നിലനിൽക്കുന്നു തുടരുന്നു വായിക്കുക.....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സന്തോഷ് വി.കെ (2013-2020 )

പത്മ എ.ആർ (2007-2013)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വടക്കൻ പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ബസ്/ഓട്ടോ മാർഗം എത്താം.( 4.3 കിലോമീറ്റർ)
  • മൂത്തുകുന്നം-ആണ്ടിപ്പിള്ളിക്കാവ് ബസ്/ഓട്ടോ മാർഗം എത്തം(3.8 കിലോമീറ്റർ)
  • വടക്ക് പറവൂർ ചേന്ദമംഗലം ജംഗ്ഷനിൽ നിനും പാലിയം റോഡ് (4.1 കിലോമീറ്റർ)

{{#multimaps:10.178661759551177,76.22591926847993 | zoom =13}}

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ചേന്ദമംഗലം&oldid=1437475" എന്ന താളിൽനിന്ന് ശേഖരിച്ചത്