ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട

16:16, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32210 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിലെ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ മീനച്ചിലാറിന്റെ കരകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഈരാറ്റുപേട്ട. പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ (12 കി.മീ), കാഞ്ഞിരപ്പള്ളി (17 കി.മീ), തൊടുപുഴ (30 കി.മീ) എന്നിവയാണ് സമീപ പട്ടണങ്ങൾ. പ്രസിദ്ധ ടൂറിസ്റ് കേന്ദ്രമായ വാഗമണിലേക്ക് ഇവിടെനിന്ന് 28 കി.മീ ദൂരമുണ്ട്. പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള ഒരു പ്രധാന വഴിയാണിത്. ഇവിടെനിന്ന് 120 കി.മീ ദുരമാണ് ശബരിമലയിലേക്കുള്ളത്.ഈരാറ്റുപേട്ട ടൗണിൽ സ്ഥിതിചെയ്യുന്ന സുപ്രസിദ്ധമായ ഗവ.മുസ്‌ലിം എൽ പി സ്‌കൂൾ ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്ത് നിലവിൽ വരുന്നതിനും 22 വർഷങ്ങൾക്ക് മുൻപേ സ്ഥാപിതമായി.കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ നടക്കുന്ന സ്‌കൂളാണ്.

ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട
വിലാസം
ഈരാറ്റുപേട്ട

ഈരാറ്റുപേട്ട പി.ഒ.
,
686121
,
കോട്ടയം ജില്ല
സ്ഥാപിതം22 - 07 - 1940
വിവരങ്ങൾ
ഫോൺ04822 276414
ഇമെയിൽgmlpseratupeta@gmail.com
കോഡുകൾ
സ്കൂൾ കോഡ്32210 (സമേതം)
യുഡൈസ് കോഡ്32100200104
വിക്കിഡാറ്റQ87659220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ287
പെൺകുട്ടികൾ314
ആകെ വിദ്യാർത്ഥികൾ601
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജിമോൻ പി.വി
പി.ടി.എ. പ്രസിഡണ്ട്പി കെ നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്ഹാസിന റസാഖ്
അവസാനം തിരുത്തിയത്
27-01-202232210


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈരാറ്റുപേട്ടയിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് ഇവിടുത്തെ ഭൂരിപക്ഷം വരുന്ന മുസ്ലിം ജനവിഭാഗങ്ങൾക്ക് അതിൽ തന്നെ മുസ്ലിം പെൺകുട്ടികൾക്ക് അക്ഷരവെളിച്ചം നൽകുന്നതിനായി നാട്ടുകാർ ഇവിടെ പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാൻ 21 സെൻറ് സ്ഥലം വിലയ്ക്ക് വാങ്ങി സർക്കാരിനെ ഏൽപ്പിച്ചു. പുതുപ്പറമ്പിൽ സാദുകുട്ടി കുഞ്ഞുമുഹമ്മദ് സ്കൂളിനാവശ്യമായ സ്ഥലം 9 വർഷത്തെ തറവിലയായി 3 രൂപ 2 ചക്രം 1 കാശിന് ഗവൺമെൻറിന് കൊടുത്തു. ആ സ്ഥലത്ത് ഒരു ഓലക്കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കിടകം 7-ന് (22-07-1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത് നിലവിൽ വരുന്നതിനും 22 വർഷങ്ങൾക്ക് മുൻപേ ഈ സ്കൂൾ സ്ഥാപിതമായി. അന്ന് ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പല പ്രായക്കാരായ 120 കുട്ടികളും. പഠിപ്പിക്കാൻ പ്രധാനധ്യാപകൻ മാത്രം. 1946-ൽ മൂന്നാം ക്ലാസ്സും 1947-ൽ നാലാം ക്ലാസ്സും 1948-ൽ അഞ്ചാം ക്ലാസ്സും ആരംഭിച്ചു. 8 വർഷങ്ങൾക്ക് ശേഷമാണ് 100 അടി നീളമുള്ള ഒരു സ്ഥിരം കെട്ടിടം പണിതത്.1962-ൽ 40 അടി നീളമുള്ള ഒരു ഷെഡ് കൂടി പണിതു.ആ സമയത്ത് 20 ഡിവിഷനുകൾ നിലവുലുണ്ടായിരുന്നു. 1964-ൽ 69 സെൻറ് സ്ഥലം ഗവൺമെൻറ് പൊന്നും വിലയ്ക്ക് വാങ്ങി. അതിനായി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ ശ്രീ.എം.ഫരീദ് അവറുകളാണ്. ഇപ്പോഴുള്ള പ്രധാന കെട്ടിടത്തിന് 08.02. 1969-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.എച്ച്.മുഹമ്മദ്കോയ തറക്കല്ലിട്ടു. 11.04.1970-ൽ പൊതുമരാമത്ത്മന്ത്രി ശ്രീ.അവുക്കാദർകുട്ടി നഹ ഉദ്ഘാടനം ചെയ്തു. 29-03-1986-ൽ  ഷീറ്റിട്ട കെട്ടിടത്തിന് ശ്രീ.പി.സി.ജോർജ്ജ് എം.എൽ.എ. തറക്കല്ലിട്ട് 08-08-1986-ൽ വിദ്യാഭ്യാസമന്ത്രി ശ്രീ. റ്റി.എം. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. 1992-ൽ സ്കൂൾ പി.റ്റി.എ. യുടെ നേതൃത്വത്തിൽ നേഴ്സറി ആരംഭിച്ചു. 2010-ൽ സ്കൂളിൻറെ സപ്തതി ആഘോഷിക്കുകയും ശ്രീ.ആൻറോ ആൻറണി എം.പി. സ്കൂൾ ബസ് വാങ്ങുന്നതിന് പ്രാദേശിക വികസന ഫണ്ട് അനുവദിക്കുകയും ചെയ്തു. 2014 ൽ സ്കൂൾ പി.റ്റി.എ. മറ്റൊരു ബസ്സ കൂടി വാങ്ങി.  215ൽ കെ.എസ്.എഫ്.ഇ. യുടെ സി.എസ്.ആർ. ഫണ്ടിൽ നിന്നും ഡയറക്ടർ  ശ്രീ.പി.എം.ഷെരീഫിൻറെ ശ്രമഫലമായി മൂന്നാമതൊരു ബസ് കൂടി സ്കൂളിന് ലഭിച്ചു.ഈ വർഷം നേഴ്സറി മുതൽ 4-ാം ക്ലാസ്സുവരെ 898 കുട്ടികൾ പഠിക്കുന്നു. എല്ലാ ക്ലാസ്സുകളിലും രണ്ട് ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഒന്നാംക്ലാസ്സിൽ ചേർത്തതിന് കേരള സർക്കാരിൻറെ 10 ലക്ഷം രൂപ അവാർഡ് 2011-ൽ ലഭിച്ചു. 2012-13, 13-14, 14-15 വർഷങ്ങളിൽ ഈരാറ്റുപേട്ട സബ്ജില്ലയിലെ ഏറ്റവും നല്ല പി.റ്റി.എ.യ്ക്കുള്ള അവാർഡ് ലഭിച്ചു.  2014-15ൽ കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പി.റ്റി.എ. ആയി തെരഞ്ഞെടുക്കപ്പെട്ടു.പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ മുൻപന്തിയിലാണ്. 

ഭൗതികസൗകര്യങ്ങൾ

Main Building

15 ക്ലാസ്സ് മുറികളോട് കൂടിയ 4 കെട്ടിടങ്ങൾ, വിശാലമായ കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്സ് മുറിയം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും അഡാപ്റ്റഡ് ടോയ് ലറ്റ് സൗകര്യം ,ശിശു സൗഹൃദ ഹരിതാഭമായ വിദ്യാലയ കോമ്പൗണ്ട്,പെയിന്റിം്ഗ്-കെട്ടിടം, മതിൽ, ഗേറ്റ് തുടങ്ങിയവ. ദിവസവും തൂത്ത് വൃത്തിയാക്കൽ, ടൈല്സ്ക ഇട്ട ക്ലാസ് മുറികൾ ആഴ്ചയിൽ ഒരിക്കൽ തുടക്കൽ, ചുമർ ചിത്രങ്ങൾ, , ഗണിത ഭാഷാ പഠന സൗകര്യ. കിണർ ക്ലോറിനൈസേഷൻ, കിണർ ആള്മ്റ പുനരുദ്ധാരണം, കക്കൂസ്, മൂത്രപ്പുര ദിനേന ക്ലീനിംഗ്, ഗേള്സ്ല ഫ്രണ്ട്ലിടോയ്ലേറ്റ്, റാമ്പുകൾ, തണൽ മരങ്ങൾ, കളിസ്ഥലം, സ്ലൈഡ്, ഊഞ്ഞാൽ, മരം വെച്ച് പിടിപ്പിക്കൽ, ക്ലാസ്റൂം ലൈബ്രറികൾ ചിട്ടയായി വെക്കുന്നു. ഫയലുകൾ ഭംഗിയായി സൂക്ഷിക്കുന്നു. , പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു .ഓരോ കെട്ടിട വരാന്തകളിലും തിളപ്പിച്ചാറിയ വെള്ളം വെക്കുന്നു. ഓരോ ക്ലാസിലേക്കും പ്രത്യേകം പാത്രങ്ങൾ, ബക്കറ്റുകൾ, പാചകപ്പുരയിലെക്ക് വൈദ്യുതി, വെള്ളം. കുടിവെള്ളത്തിന് പ്രത്യേകം മോട്ടോർ, ടാങ്ക്, കിണറിലെ വെള്ളം ക്ലോറിനൈസ് ചെയ്യൽ, പാത്രങ്ങൾ വൃത്തിയാക്കൽ, വേസ്റ്റ് വാട്ടര്കു്ഴി, കൈകഴുകാൻ പ്രത്യേകം സൗകര്യം. പ്രവേശനോത്സവം-സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം, വാര്ഷികകാഘോഷം, ശിശുദിനം തുടങ്ങി പ്രധാന ദിനങ്ങളിലും ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ ദിനത്തോടനുബന്ധിച്ച് വിശേഷ ഭക്ഷണവും നല്കിി. മുട്ട, പാൽ, ഉച്ച ഭക്ഷണം എന്നിവ നല്കിഷ വരുന്നു. രക്ഷിതാക്കളിൽ നിന്നും നാളികേരം, പച്ചക്കറി എന്നിവയും ലഭിച്ച വരുന്നു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ സ്ഥാപിച്ചിട്ടുണ്ട്.ക്ലാസ്സ് മുറികളെ സൗണ്ട് സ്റ്റീരിയോവുമായി ബന്ധിച്ചിരിക്കുന്നു.കെട്ടിടങ്ങളുടെ പുറം ചുമ രിൽ ചിത്രം വരച്ച് മനോഹരമാക്കിയിരിക്കുന്നു. കമ്പ്യൂട്ടർ സ്ഥാപിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ചും ഡസ്കും ഉണ്ട്.പ്രീ പ്രൈമറിയിൽ ബേബി ചെയറുകളും ഡസ്കുകളുമുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരയും കക്കൂസുകളുമുണ്ട്.ഭിന്നശേഷി കുട്ടികൾക്കായി അഡാപ്റ്റഡ് ടോയ് ലറ്റുണ്ട്.കുടി വെളളത്തിനായി കിണറുകളുണ്ട്.2000 ലിറ്റർ കപ്പാസിറ്റിയുളള ടാങ്കും ജലവിതരണത്തിനായി മോട്ടോർ,പൈപ്പ് ലൈൻ സംവിധാനങ്ങളുമുണ്ട്. വിശാലമായ കളിസ്ഥലമുണ്ട്.സ്കൂൾ ഹരിത വൽക്കരണത്തിന്റെ ഭാഗമായി പൂന്തോട്ടം,പച്ചക്കറി ത്തോട്ടം,ഔഷധോദ്യാനം എന്നിവയും സജ്ജമാക്കിയിരിക്കുന്നു.എല്ലാ ക്ലാസ്സിലും കുടിവെളള വിതരണത്തിനാ യി പ്രത്യേക പാത്രങ്ങളും മാലിന്യ സംസക്കരണത്തിനായി വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിരിക്കുന്നു.എൽ സി ഡി പ്രൊജക്ടർ,കമ്പ്യൂട്ടറുകൾ ,വലിയ ടിവി,പോർട്ടബിൾ ഡിവിഡി,ഡിജിറ്റൽ ക്യാമറ ,വൈറ്റ് ബോർഡ്,വീഡിയോ ,ഓഡിയോ സിഡികൾ,ഐടി അധിഷ്ടിത പഠന വിഭവങ്ങൾ മുതലായവയെല്ലാം ഉണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുളള ലൈബ്രറി,സയൻസ് ലാബ്,ഗണിത ലാബ്,ഭാഷ ലാബ് എന്നിവയും ഇവി ടെ സജ്ജമാണ്.കായിക പരിശീലനത്തിനാവശ്യമായ സൈക്കിൾ,ഫുഡ്ബാൾ,വോളിബാൾ,ഷട്ടി ൽ,റോപ്പുകൾ തുടങ്ങിയവയും ഉണ്ട്.

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.



നേട്ടങ്ങൾ

  • പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന സ്ഥാപനം.
  • 1940 ജൂലൈ 22ന് സ്ഥാപിതം.
  • കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശനം നൽകുന്ന ഗവൺമെന്റ് എൽ പി സ്കൂൾ.
  • പ്രഗത്ഭരായ അധ്യാപകർ.
  • ശാസ്ത്ര സാമൂഹ്യ ഗണിതശാസ്ത്രമേള കളിൽ തിളക്കമാർന്ന വിജയത്തോടെ യാത്ര.
  • എൽ എസ് എസ് പരീക്ഷയിൽ എല്ലാ വർഷവും പ്രശസ്ത വിജയം.
  • 2009 ൽ ഒരു വർഷം നീണ്ട സപ്തതി ആഘോഷം.    :- പൂർവ്വ   വിദ്യാർഥിസംഗമം, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ. :-മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനവും, എംഎൽഎ പി സി ജോർജ് അധ്യക്ഷതയും നിർവഹിച്ച സമ്മേളനം.
  • 2012 -13 മുതൽ ജില്ലയിലെ ഏറ്റവും മികച്ച പി റ്റി എക്കുള്ള അവാർഡ്.
  • പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ മികവ് ഉത്സവങ്ങളിൽ ഉന്നതസ്ഥാനം.
  • മെട്രിക് മേളയിൽ മികവാർന്ന പ്രവർത്തനം.
  • കായികമേള സബ്ജില്ലാതലം ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • അറബിക് കലോത്സവത്തിൽ സബ്ജില്ലാതല ഓവറോൾ.
  • പരിസരത്തെ അറിഞ്ഞു പഠിക്കാൻ നേർക്കാഴ്ച നൽകിക്കൊണ്ട് ജൈവവൈവിധ്യ പാർക്ക്.
  • പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ്ബുകളുടെ മികച്ച പ്രവർത്തനം.
  • 2021-22 അധ്യയന വർഷത്തിൽ,പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 893 കുട്ടികൾ അധ്യായനം നടത്തുന്നു..

വായനാ മുറി


===

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

===സ്കൂൾ ഗ്രൗണ്ട്

ചിത്രശാല

നാളിതുവരെ സ്കൂളിൽ നടത്തിയിരിക്കുന്ന പ്രവർത്തനങ്ങൾ, സ്കൂൾ കൈ വരിച്ച നേട്ടങ്ങൾ, സമൂഹസമ്പർക്ക  പരിപാടികൾ,സ്കൂളിലെ അധ്യാപകർ, പൂർവ്വ അധ്യാപകർ, വിദ്യാർത്ഥികൾ, അവരുടെ ക്ലാസ്സ്‌ ഫോട്ടോ,കുട്ടികൾ പങ്കെടുത്ത കലാപ്രവർത്തനങ്ങൾ,മികവുകൾ,ജൈവ വൈവിദ്ധ്യ ഉദ്യാനം, ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തിപരിചയ മേളകളിലെ  സ്കൂളിലെ കുട്ടികൾ പങ്കെടുത്ത ചിത്രങ്ങൾ എന്നിവയാണ് ഈ ചിത്രശാലയിൽ ഉൾപെടുത്തിയിരിക്കുന്നത്.ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഐടി ലാബ്

സ്കൂൾ ബസ്===

==പാഠ്യേതര പ്രവർത്തനങ്ങൾ==

CO-CURRICULAR
CO-CURRICULAR
CO-CURRICULAR

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

===

pothuvidyalaya samrakshana yakjam
pothuvidyabyasa samrakshana yakjam

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

അറബിക്ലബ്

അധ്യാപകരായ മുഹമ്മദ് യാസിൻ എ.യു,അഷ്‌റഫ് പി.എസ്,ഫിറോസ്‌  പി.ബി  എന്നിവരുടെ മേൽനേട്ടത്തിൽ   50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

=

എന്നിവരുടെ മേൽനേട്ടത്തിൽ --










  • ==നേട്ടങ്ങൾ==
  • ----- ==ജീവനക്കാർ==

അധ്യാപകർ

പി.വി ഷാജിമോൻ (ഹെഡ് മാസ്റ്റർ )

  • മിനി ഇസ്മായിൽ (സീനിയർ അസിസ്റ്റന്റ് )
  • സെൽമ കെ എ
  • ഷാജിന കെ എ
  • അനു എബ്രഹാം
  • ജാസ്മിൻ വി ഇ
  • മുഹമ്മദ്‌ യാസിൻ എ.യു
  • അഷറഫ് പി എസ്
  • ഫിറോസ് പി ബി
  • ദീപ്തി വി ഡി
  • ഫസ്ന റ്റി ബഷീർ
  • ബാസ്മ കെ എം
  • ആതിര വിനോദ്
  • പ്രിയ മോൾ പി ജി
  • മുഹ്സിന എം എച്ച്
  • സജിത്ത് ഇ എസ്
  • റസിയ സാദിഖ്

അനധ്യാപകർ

  1. -----
  2. ----- ==മുൻ പ്രധാനാധ്യാപകർ ==
  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.------------- == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  1. ------
  2. ------
  3. ------ ==വഴികാട്ടി== {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.68436,76.784508|zoom=13}} | style="background-color:#A1C2CF;width:30%; " |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
  • ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ |} ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട
    വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
  • ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
    Erattupetta Town
    Aruvithura church
    Erattupetta Temple